റാണിഖേത്
29°39′N 79°25′E / 29.65°N 79.42°E
റാണിഖേത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | അൽമോറ |
ജനസംഖ്യ | 19,049 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,869 m (6,132 ft) |
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഒരു കന്റോൺമെന്റ് പട്ടണവും മലമ്പ്രദേശവുമാണ് റാണിഖേത് . ഇന്ത്യൻ സൈനിക ശക്തിയുടെ കുമാവോൺ റെജിമെന്റ്, നാഗ് റെജിമെന്റ് എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്.
പടിഞ്ഞാറൻ ഹിമാലയ നിരകളോട് ചേർന്ന് കിടക്കുന്ന ഈ പട്ടണം സമുദ്രനിരപ്പിൽ നിന്ന് 1869 മീ ഉയരത്തിലാണ്.
ഭൂമിശാസ്ത്രം
തിരുത്തുകറാണിഖേത് സ്ഥിതി ചെയ്യുന്നത് 29°39′N 79°25′E / 29.65°N 79.42°E അക്ഷാംശരേഖാംശത്തിലാണ്. [1] ശരാശരി ഉയരം 1,869 m (6,132 ft).
കാലാവസ്ഥ
തിരുത്തുകതണുപ്പുകാലത്ത് കഠിനതണുപ്പും, വേനൽക്കാലത്ത് അധികം ചൂടില്ലാത്ത നല്ല കാാലാവസ്ഥയുമാണ്. ഒക്ടോബർ മുതൽ മാർച്ച് മാസം വരെ വളരെ നല്ല കാലാവസ്ഥയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2]19,049 ആണ്. പുരുഷ ശതമാന്ം 61%വും, സ്ത്രീ ശതമാനം 39%. ഉം ഉള്ള ഇവിടുത്തെ ശരാശരി സാക്ഷരത് നിരക്ക് 83% ശതമാനമാണ്. ഇവിടെ സാധാരണ സംസാരിക്കുന്ന ഭാഷകൾ, ഇംഗ്ലീഷ്, ഹിന്ദി, കുമാവോണി എന്നിവയാണ്.
എത്തിച്ചേരാൻ
തിരുത്തുകഡെൽഹിയിൽ നിന്ന് 279 കി.മി ദൂരത്തിലാണ് റാണിഖേത് സ്ഥിതി ചെയ്യുന്നത് . റോഡ്, റെയിൽ ഗതാഗതം മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ഏറ്റവും അടുത്ത് റെയിൽവേ സ്റ്റേഷൻ കാട്‌ഗോതാം റാണിഖേതിൽ നിന്ന് 80 കി.മി ദൂരത്തിലാണ്. ഇവിടെ നിന്ന് അടുത്ത് മലമ്പ്രദേശങ്ങൾ അൽമോറ 50 കിമി, നൈനിത്താൾ - 60 കി.മി എന്നിവയാണ്.
അവലംബം
തിരുത്തുക- ↑ Falling Rain Genomics, Inc - Ranikhet
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ranikhet Cantonment Board Official website Archived 2008-12-21 at the Wayback Machine.
- Ranikhet on wikimapia