ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഒരു കന്റോണ്മെന്റ് പട്ടണമാണ് അൽ‌മോറ. ഇത് അൽ‌മോറ ജില്ലയിൽ പെടുന്ന പട്ടണമാണ്. 1568 ലാണ് അൽമോറ കണ്ടുപിടിക്കപ്പെട്ടത്. [1] വളരെയധികം സാംസ്കാരിക പ്രാധാന്യമുള്ള ഒരു പട്ടണമാണ് ഇത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ കുമാവോൺ ഭാഗത്തെ സംസ്കാരിക കേന്ദ്രമായി അൽമോറയെ കണക്കാക്കുന്നു.

അൽ‌മോറ
Map of India showing location of Uttarakhand
Location of അൽ‌മോറ
അൽ‌മോറ
Location of അൽ‌മോറ
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) അൽ‌മോറ
ജനസംഖ്യ
ജനസാന്ദ്രത
30,613 (2001)
155/കിമീ2 (155/കിമീ2)
സ്ത്രീപുരുഷ അനുപാതം 862 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,651 m (5,417 ft)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Alpine (BSh) and Humid subtropical(Bsh) (Köppen)
     28 - -2 °C (84 °F)
     28 - 12 °C (70 °F)
     15 - -2 °C (61 °F)
കോഡുകൾ
വെബ്‌സൈറ്റ് almora.nic.in

Coordinates: 29°37′N 79°40′E / 29.62°N 79.67°E / 29.62; 79.67

ഭൂമിശാസ്ത്രംതിരുത്തുക

അൽമോറ സ്ഥിതി ചെയ്യുന്നത് 29°37′N 79°40′E / 29.62°N 79.67°E / 29.62; 79.67 അക്ഷാംശ രേഖാംശത്തിലാണ്. [2] ഹിമാലയപർവതങ്ങളുടെ ഭാഗമായ കുമാവോൺ മലനിരകളുടെ തെക്കെ അറ്റത്തായിട്ടാണ് അൽമോറ സ്ഥിതി ചെയ്യുന്നത്. അൽമോറയുടെ ചുറ്റുവട്ടത്തും നിബിഡ വനങ്ങളാണ്. വനങ്ങളിൽ കൂടുതലും പൈൻ , ഞെകിഴി മരങ്ങൾ കണ്ടു വരുന്നു. കോസി നദി അൽമോറയുടെ അരികിലൂടെ ഒഴുകുന്നു. മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയ പർവത നിരകൾ അൽമോറയിൽ നിന്നും കാണാവുന്നതാണ്.


സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [3] 30,613 ആണ്. 53.7% പുരുഷന്മാരും 46.3% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത നിരക്ക് 84.09% ആണ്. 86.39% പുരുഷ സാക്ഷരരും, 81.43% സ്ത്രീ സാക്ഷരരും ഉള്ള ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് ദേശീയ ശരാശരി സാക്ഷരത നിരക്കായ 59.5% ൽ കൂടുതലാണ്.

 
Almora, 1860s

പ്രസിദ്ധ ആളുകൾതിരുത്തുക

പ്രസിദ്ധ അമേരിക്കൻ ഹോളിവുഡ് നടിയായ ഉമ ടർമൻ തന്റെ ബാല്യകാലത്തെ അധികം കാലം ഇവിടെയാണ് ചിലവഴിച്ചത്. പ്രമുഖ രചയിതാവായ പ്രസൂൻ ജോഷി, കലാകാരനായ ഉദയ് ശങ്കർ, മോഹൻ ഉപ്‌രേതി തുടങ്ങിയ ഒട്ടനവധി ആളുകൾ അൽമോറയിൽ നിന്നുള്ളവരാണ്.

പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ മഹേന്ദ്ര സിങ് ധോണിയുടെ പിതാവ് 1964 ൽ റാഞ്ചിയിൽ വരുന്നതിന് മുമ്പ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 1964.

അമ്പലങ്ങൾതിരുത്തുക

അൽമോറയിൽ ഒരു പാട് ക്ഷേത്രങ്ങളുണ്ട്. ഇതിൽ പ്രധാന ചില ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.

  • കാസർ ദേവി.
  • ബനാരി ദേവി
  • ചിത്തൈ
  • ജഗേശ്വർ
  • രുദ്രേശ്വർ മഹാദേവ് അമ്പലം
  • ബിൻസർ മഹാ‍ദേവ്
  • ഗർ നാഥ്
  • ബൈജ് നാഥ്
 
Almora Bazaar, c1860

ജില്ലാ ഭരണകൂടംതിരുത്തുക

ഇപ്പോൾ ജില്ലയിലെ ഭരണം നടത്തുന്നത് ജില്ല മജിസ്ട്രേറ്റ് ആണ്.

Referencesതിരുത്തുക

  1. "Almora history". മൂലതാളിൽ നിന്നും 2008-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-04.
  2. Falling Rain Genomics, Inc - Almora
  3. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽമോറ&oldid=3650235" എന്ന താളിൽനിന്ന് ശേഖരിച്ചത്