രാജശ്രീ ബിർള

(Rajashree Birla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജശ്രീ ബിർള ഇന്ത്യൻ മനുഷ്യാവകാശപ്രവർത്തകയാണ്. രാജശ്രീ ഇന്ത്യയിലെ ഒരു വലിയ വ്യവസായ സാമ്രാജ്യത്തിനുടമയായ ബിർള കുടുംബത്തിലെ [1][2][3]ആദിത്യ ബിർളയുടെ പത്നിയാണ്.1995-ൽ ആദിത്യ ബിർളയുടെ മരണശേഷം[4] മുഴുവൻ സമയവും സംഭാവനയായി മനുഷ്യാവകാശപ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുകയും ഇതിനുവേണ്ടി കുടുംബത്തിൽനിന്ന് വലിയൊരു തുക നൽകുകയും ചെയ്തിരുന്നു. അവർ സമൂഹത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാഗവൺമെന്റ് അവർക്ക് 2011-ൽ പത്മഭൂഷൺ നല്കി ആദരിക്കുകയുണ്ടായി.[5]

രാജശ്രീ ബിർള
ജനനം1948 (വയസ്സ് 75–76)
തൊഴിൽBusinessperson
ജീവിതപങ്കാളി(കൾ)Aditya Vikram Birla
കുട്ടികൾKumar Mangalam Birla (son),
Vasavadatta Bajaj (daughter)
പുരസ്കാരങ്ങൾPadma Bhushan
Women Achievers Award
Corporate Citizen of the Year
Seva Shiromani Award
Citizen of Bombay Award 2003
The Pride of India Award
വെബ്സൈറ്റ്Official web page

ജീവചരിത്രം

തിരുത്തുക

1948 ൽ തമിഴ്‌നാട്ടിലെ മധുരയിൽ രാജശ്രീ ജനിച്ചത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാനിൽ നിന്നുള്ള ഒരു കുടുംബത്തിലാണ് വളർന്നത്. അവരുടെ പിതാവ്, രാധാകിഷെൻ ഫോമ്ര,[6] ബർമ ഷെല്ലിന്റെ ഡീലർഷിപ്പ് ഏജൻസി നടത്തിയിരുന്നു. [7] അവരുടെ അമ്മ പാർവതി ദേവി ഫോമ്ര ഒരു വീട്ടുജോലിക്കാരിയായിരുന്നു. മഹേശ്വരി ഉപജാതിയിൽപ്പെട്ട മാർവാഡി വൈശ്യരായിരുന്നു ആ കുടുംബം.

രാജശ്രീയും അവളുടെ സഹോദരിമാരും മധുരയിലെ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ പഠിച്ചു. [8] സാധാരണ ഇന്ത്യൻ ആചാരത്തെ പിന്തുടർന്ന്, രാജശ്രീയുടെ വിവാഹം അവരുടെ മാതാപിതാക്കൾ അവരുടെ പ്രത്യേക മഹേശ്വരി ഉപജാതിയിൽ പെട്ട ഒരു കുടുംബത്തിലേക്ക് നിശ്ചയിച്ചു. മാർവാഡി പാരമ്പര്യമനുസരിച്ച് വിവാഹങ്ങൾ മൂന്ന് ഘട്ടങ്ങളിലായി ആഘോഷിച്ചു. രാജശ്രീക്ക് 10 വയസ്സുള്ളപ്പോഴാണ് വിവാഹനിശ്ചയം എന്ന നിലയിൽ ആദ്യ ഘട്ടം നടത്തിയത്. അവരുടെ പ്രതിശ്രുത വരൻ ആദിത്യ വിക്രം ബിർള ആയിരുന്നു, ബിർള കുടുംബത്തിന്റെ പുത്രനും ഇതിഹാസ ബിസിനസ്സ് മാഗ്നറ്റ് ഘനശ്യാം ദാസ് ബിർളയുടെ ചെറുമകനുമായിരുന്നു. രണ്ടാം ഘട്ടത്തിൽ വിവാഹത്തിന്റെ പ്രാരംഭ ചടങ്ങും (അനിവാര്യമായും മാറ്റാനാവാത്ത വിവാഹനിശ്ചയം), രാജശ്രീക്ക് 14 വയസ്സുള്ളപ്പോൾ, അവസാന ചടങ്ങുകൾ (ഗൗണയും വിടയും) 1965 ൽ, 17 വയസ്സുള്ളപ്പോൾ നടത്തി. ഈ സമയത്ത്, അവർ മധുരയിലുള്ള അവരുടെ മാതാപിതാക്കളുടെ വീട് വിട്ടു കൊൽക്കത്തയിലെ അമ്മായിയമ്മയുടെ വീട്ടിലേക്ക് മാറി.

അപ്പോഴേക്കും അവർ മെട്രിക്കുലേഷൻ പൂർത്തിയാക്കി മധുരയിലെ ഫാത്തിമ കോളേജിൽ പഠിക്കുകയായിരുന്നു. ഭർത്താവിന്റെയും മാതാപിതാക്കളുടെയും പ്രോത്സാഹനത്താൽ അവർ കൊൽക്കത്തയിലെ ലോറെറ്റോ കോളേജിൽ ചേർന്നു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് കലയിൽ ബിരുദം നേടി. [7][9][10]

പുരസ്കാരങ്ങൾ

തിരുത്തുക
  • Padma Bhushan – 2010[11]
  • Women Achievers' Award – Archana Trust, Mumbai – 2001–02[9]
  • Corporate Citizen of the Year – The Economic Times – 2001–02[9]
  • Seva Shiromani Award – Rotarians in Action – 2003[9]
  • Citizen of Bombay Award – Rotary Club of Bombay – 2003[9]
  • The Pride of India Award – Rotary Club of Mulund – 2004[9]
  • Women of the Decade Award – ASSOCHAM's Ladies League – 2004[12][13]

ഇതും കാണുക

തിരുത്തുക
  1. "Archived copy". Archived from the original on 2011-11-29. Retrieved 2011-11-29.
  2. "CK Birla Group - Birla Companies - Family - US$1.6 billion diversified conglomerate that has a history of enduring relationships with renowned global companies". www.ckbirlagroup.com. Retrieved 9 July 2017.
  3. D'souza, Dev Chatterjee & Sharleen (17 February 2014). "Yash Birla's business comes under stress". Retrieved 9 July 2017 – via Business Standard.
  4. Hazarika, Sanjoy (3 October 1995). "Aditya Vikram Birla, 52, A Leading Indian Businessman". New York Times. Retrieved 6 October 2007.
  5. "Padma announcement". Retrieved 12 August 2014.
  6. "Early life". Archived from the original on 2017-08-01. Retrieved 2021-08-07.
  7. 7.0 7.1 Bhagat, Rasheeda. "I don't dream, I just do it". Business Line. Retrieved 12 August 2014.{{cite web}}: CS1 maint: url-status (link)
  8. "Early years". Archived from the original on 2017-08-01. Retrieved 2021-08-07.
  9. 9.0 9.1 9.2 9.3 9.4 9.5 "Profile". Archived from the original on 2021-08-07. Retrieved 12 August 2014.
  10. "Forbes philanthropy". Retrieved 12 August 2014.
  11. "Padma announcement". Retrieved 12 August 2014.
  12. "ALL Ladies League". Retrieved 12 August 2014.
  13. "ALL Ladies League". Archived from the original on 2014-01-07. Retrieved 12 August 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "FT". Retrieved 12 August 2014.
  2. "Family history". Retrieved 12 August 2014.
  3. "Baif" (PDF). Archived from the original (PDF) on 2014-12-25. Retrieved 12 August 2014.
  4. "YT 1". Retrieved 12 August 2014.
  5. "YT 2". Retrieved 12 August 2014.
  6. "Rotary". Retrieved 12 August 2014.
"https://ml.wikipedia.org/w/index.php?title=രാജശ്രീ_ബിർള&oldid=3917267" എന്ന താളിൽനിന്ന് ശേഖരിച്ചത്