പപ്പി ലിനക്സ്
വളരെ ചെറിയ ഒരു ലൈവ് സിഡി ലിനക്സ് വിതരണമാണ് പപ്പി ലിനക്സ്.കുറഞ്ഞത് 64MB റാം മെമ്മറി ഉള്ള കമ്പ്യൂട്ടറുകളിൽ വരെ പപ്പി ലിനക്സ് പ്രവർത്തിക്കും.ഓപ്പറേറ്റിങ്ങ് സിസ്റ്റം മൊത്തത്തിൽ റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കാം എന്നതിനാൽ ഈ ലിനക്സ് പതിപ്പിന് വേഗത കൂടുതലായിരിക്കും.100MB-യോളമാണ് അടിസ്ഥാന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.ഇതിൽ സാധാരണ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കുള്ള വിവിധ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. പപ്പി ഒരു സ്വതന്ത്ര ലിനക്സ് വിതരണമാണ്.അതായത് ഡെബിയൻ,ഫേഡോറ തുടങ്ങിയ മുൻനിര ലിനക്സ് വിതരണങ്ങളെ അടിസ്ഥാനമാക്കിയല്ല പപ്പി ലിനക്സ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
പ്രമാണം:Puppylogo.png | |
നിർമ്മാതാവ് | Barry Kauler and the Puppy community |
---|---|
ഒ.എസ്. കുടുംബം | ലിനക്സ് |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
നൂതന പൂർണ്ണരൂപം | 5.2.8[1] / ഓഗസ്റ്റ് 17 2011[2] |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Live CD and aged systems |
പാക്കേജ് മാനേജർ | PetGet |
കേർണൽ തരം | മോണോലിത്തിക് |
യൂസർ ഇന്റർഫേസ്' | JWM / IceWM + ROX Desktop |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | various |
വെബ് സൈറ്റ് | www.puppylinux.org |
പ്രത്യേകതകൾ
തിരുത്തുകസോഫ്റ്റ്വെയർ പാക്കേജുകൾ മാനേജ് ചെയ്യാൻ പെറ്റ്ഗെറ്റ്(PetGet) എന്ന സിസ്റ്റമാണ് പപ്പി ഉപയോഗിക്കുന്നത്.സി.ഡി.ഡ്രൈവ്, യു.എസ്.ബി ഡ്രൈവ്, മെമ്മറി കാർഡ്, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തുടങ്ങിയവയിൽ നിന്ന് പപ്പി വർക്ക് ചെയ്യിക്കാനാവും.മെമ്മറി ഉപയോഗം കുറക്കാനായി JWM വിൻഡോ മാനേജറുകളാണ് ഉപയോഗിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Lucid Puppy 5.2.8 released". Archived from the original on 2011-11-28. Retrieved 2011-11-15.
- ↑ Kauler, Barry. "Lucid puppy 5.2.8 released". Archived from the original on 2011-11-28. Retrieved 2011-11-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official website
- Community website
- Official Forum Archived 2009-03-31 at the Wayback Machine.
- Puppy Linux at DistroWatch
- Puppy User - Everything About Puppy Linux Archived 2011-05-10 at the Wayback Machine.
- Puppy Linux Review
- Getting to know Puppy Linux Archived 2012-12-09 at Archive.is
- An In-Depth Look at Puppy Linux
- One year with Puppy Linux - DistroWatch Featured Story
- Running Puppy Linux inside Mac OS X Archived 2008-10-23 at the Wayback Machine., - A tutorial on running Puppy Linux using Q to emulate it, before transferring it to a 256MB+ USB memory stick.
- ReviewLinux.Com: Puppy Meet My USB Key Archived 2008-12-29 at the Wayback Machine.
- Ran Prieur, "Switching to Linux", by an avid Puppy Linux user.