പുനീത് ഇസ്സാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Puneet Issar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനേകം ഇന്ത്യൻഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു നടനും സംവിധായകനുമാണ് പുനീത് ഇസ്സാർ. 1988-1990 സംപ്രേക്ഷണം ചെയ്യപ്പെട്ട മഹാഭാരത് പരമ്പരയിലെ ദുര്യോധനൻ്റെ കഥാപാത്രമാണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും പ്രസിദ്ധമായ അവതരണം. യോദ്ധ, പിൻഗാമി എന്നീ മലയാളം ചലച്ചിത്രങ്ങളിൽ പ്രതിനായക കഥാപാത്രങ്ങളായിയും അഭിനയിച്ചിട്ടുണ്ട്.

പുനീത് ഇസ്സാർ
ഇസ്സാർ 2014ൽ
ജനനം
ദേശീയതഭാരതീയൻ
തൊഴിൽ
  • നടൻ
  • രചയിതാവ്
  • സംവിധായകൻ
സജീവ കാലം1974 –
ജീവിതപങ്കാളി(കൾ)ദീപാലി ഇസ്സാർ
കുട്ടികൾ2

1983 ലെ ചലച്ചിത്രമായ കൂളി യായിരുന്നു ചലച്ചിത്രരംഗത്തെ ഇദ്ദേഹത്തിൻ്റെ തുടക്കം. ഈ ചിത്രത്തിൻ്റെ നിർമ്മാണവേളയിൽ അബദ്ധവശാൽ അമിതാഭ് ബച്ഛനെ മാരകമായി പരിക്കേല്പിച്ചതിനെ തുടർന്ന്[1][2] ബോളിവുഡ് ഇദ്ദേഹത്തെ കുറയെ നാൾ മാറ്റിനിറുത്തുകയായിരുന്നു.

2014-2015 ലെ ഇന്ത്യൻ ടിവി റിയാലിറ്റി ഷോ ബിഗ് ബോസിൻറെ സീസൺ 8 ൽ ഇസ്സാർ പങ്കെടുത്തിരുന്നു.[3][4]

അവലംബം തിരുത്തുക

  1. "Cirrhosis of liver struck teetotaller Big B after Coolie". The Times of India. 25 April 2010. Archived from the original on 8 July 2012. Retrieved 10 January 2012.
  2. "Contracted liver cirrhosis from donor, Big B writes in blog". Indian Express. 25 April 2010. Archived from the original on 9 November 2013. Retrieved 10 January 2012.
  3. "I am praying for him again". The Times of India. 2 December 2005. Archived from the original on 8 November 2014. Retrieved 10 January 2012.
  4. "The producers thought Garv would never release". Rediff.com. 1 July 2004. Archived from the original on 25 September 2012. Retrieved 10 January 2012.
"https://ml.wikipedia.org/w/index.php?title=പുനീത്_ഇസ്സാർ&oldid=3970667" എന്ന താളിൽനിന്ന് ശേഖരിച്ചത്