വുകമീൻ
കടലുകളിലും, അഴിമുഖത്തും കണ്ടുവരുന്ന ഒരു തരം മത്സ്യ വിഭാഗമാണ് വുകമീൻ (Pufferfish, blowfish, fugu, swellfish, or globefish). ഇവയ്ക്ക് പല ഉപവിഭാഗങ്ങളുണ്ട്.[1] വീർത്തിരിക്കുമ്പോൾ പുറത്തുകാണുന്ന നാലു് വലിയ പല്ലുകൾ ഇരകളുടെ പുറന്തോട് പൊളിക്കാൻ സഹായിക്കുന്നു. ഇതിനെ സുചിപ്പിക്കുന്ന 'ടെട്രോഡോൻടിഡെയ്' എന്ന ശാസ്ത്രീയനാമമാണു് ഇവയ്ത്തുള്ളതു്.
വുകമീൻ | |
---|---|
വെള്ളകുത്തുള്ള വുകമീൻ' | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Subclass: | |
Infraclass: | |
Order: | |
Family: | ടെട്രോഡോൻടിഡെയ് Bonaparte, 1832
|
ഉപവിഭാഗങ്ങൾ | |
Amblyrhynchotes |
സുവർണ്ണ വിഷ തവളയെ ഒഴിച്ചാൽ, എറ്റവും വിഷമുള്ള ജീവിയാണു് വുകമീൻ. ഇവയുടെ കരളും മറ്റു ചില ആന്തര അവയവങ്ങളും ചിലപ്പോൾ തൊലിപോലും മറ്റു മിക്ക ജന്തുക്കൾക്കും മാരക വിഷമാണു്. എങ്കിലും, ഇവയുടെ ചില ഉപവിഭാഗങ്ങളുടെ മാസം പരിമിതമായ അളവിൽ ഉപയോഗിച്ചുകൊണ്ടു്, ചൈനയിലേയും കൊറിയയിലേയും പ്രത്യേകം പരീശീലനം നേടിയ പാചകക്കാർ സ്വാദേറിയ ഭക്ഷണമൊരുക്കാറുണ്ടു്.
വയറിൽ വെള്ളമോ കാറ്റോ നിറച്ചു് വലിപ്പം കൂട്ടി ഒരു ഗോളം പോലെയാകാൻ ഇവയ്ക്ക് സാധിക്കുന്നു. അതിനാലാണു് ഇവയ്ക്കു് വുകമീൻ എന്ന പേരു് ലഭിക്കുന്നതു്. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനാണു് ഇവ ഈ കഴിവു് ഉപയോഗിക്കുന്നതു്.
സഞ്ചാരം
തിരുത്തുകവശങ്ങളിലേയും മുതുകിലേയും കീഴ്ഭാഗത്തേയും വാലറ്റത്തേയും ചിറകുകൾ ഒന്നിച്ചുപയോഗിച്ചുള്ള സഞ്ചാരം ഇവയ്ക്കു് എല്ലാവശത്തേക്കും എളുപ്പത്തിലുള്ള സഞ്ചാരം സാദ്ധ്യമാക്കുന്നു. എങ്കിലും വളരെ മന്ദഗതിയാലാണു്, ഇവ സഞ്ചരിക്കുന്നതു്. ഇതുമുലം മറ്റു ജന്തുക്കളുടെ ആക്രമണത്തിന് ഇവ പെട്ടെന്നിരയാകുന്നു. വാല് ദിശ നിയന്ത്രിക്കാനുള്ള ഫലകംപോലെ ഉപയോഗിക്കുന്നു. ആപത്തിൽ നിന്നും രക്ഷപ്പെടുവാൻ ശത്രുക്കൾക്കു് തിരിച്ചറിയാനാവത്ത വേഗത്തിൽ ദിശമാറ്റി കുതിക്കാനുള്ള കഴിവു് ഇവയ്ക്കുണ്ടു്. അതിനായി വാൽച്ചിറകാണു് ഉപയോഗിക്കുന്നതു്.
അവലംബം
തിരുത്തുക- ↑ Froese, R. and D. Pauly. Editors. 448 "Family Tetraodontidae - Puffers". FishBase. Retrieved 2007-02-10.
{{cite web}}
:|author=
has generic name (help); Check|url=
value (help)