ചെറുകൊന്ന

(Pterospermum acerifolium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന വൃക്ഷം. (ശാസ്ത്രീയനാമം: Pterospermum acerifolium). മലന്തുടലി, കനകചമ്പ എന്നും അറിയപ്പെടുന്ന ചെറുകൊന്ന ഒരു നിത്യഹരിതവൃക്ഷമാണ്. 30 മീറ്ററോളം ഉയരം വയ്ക്കും[1]. ഇലകളുടെ മുകൾവശത്തിന് പച്ചനിറവും അടിവശത്തിന് ചാരനിറവുമാണ്. വലിയ ഇലകൾ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കാറുണ്ട്. രാത്രിയിൽ പുഷ്പിക്കുന്ന വെളുത്തപൂക്കളാണ് ചെറുകൊന്നയ്ക്ക്. തണൽമരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു. ഇലയുടെ അടിയിലുള്ള പൊടി മുറിവുണക്കാൻ ഉപയോഗിക്കാറുണ്ട്. അൾസറിനെതിരെ ഔഷധമാണ്[2].

ചെറുകൊന്ന
ചെറുകൊന്നയുടെ പൂക്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. acerifolium
Binomial name
Pterospermum acerifolium
ഇലകൾ
പൊട്ടിവിടർന്ന കായകൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [1] ചിത്രങ്ങൾ


"https://ml.wikipedia.org/w/index.php?title=ചെറുകൊന്ന&oldid=3702357" എന്ന താളിൽനിന്ന് ശേഖരിച്ചത്