പാറയോന്ത്

(Psammophilus dorsalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിലെ പാറക്കെട്ടുകളുള്ള മലനിരകളിൽ സാധാരണയായി കണ്ടുവരുന്ന അഗാമ ജനുസിൽപ്പെട്ട ഒരിനം ഓന്താണ് പാറയോന്ത്.[2] ഇവരുടെ ശാവർഗ്ഗമായ സാമ്മോഫിലസ് ബ്ലാൻഫോർഡാനസ് പൂർവ്വഘട്ടത്തിലും കണ്ടുവരുന്നു.

പാറയോന്ത്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Agamidae
Genus: Psammophilus
Species:
P. dorsalis
Binomial name
Psammophilus dorsalis
Synonyms
  • Agama dorsalis Gray, 1831
  • Charasia dorsalis — Gray, 1845
  • Psammophilus dorsalis
    M.A. Smith, 1935[1]
സാമ്മോഫിലസ് ഡൊറാസലിസ്
Peninsular rock agama male പെരിന്തൽമണ്ണയിലെ കൊടികുത്തി മലയിൽ നിന്നും - മലപ്പുറം ജില്ല
Peninsular rock agama female പെരിന്തൽമണ്ണയിലെ കൊടികുത്തി മലയിൽ നിന്നും - മലപ്പുറം ജില്ല

ചുരുക്കം

തിരുത്തുക

ഇത്തരം ഓന്തുകൾക്ക്  നീണ്ടതും, അമർത്തപ്പെട്ടതുമായ വലിയ തലയും, വികസിച്ച താടിയുമാണുള്ളത് (പ്രായപൂർത്തിയായ ഓന്തുകളിൽ). ഇവരുടെ മൂക്ക് അവരുടെ കണ്ണുകളേക്കാൾ നീളമുള്ളതാണ്. തലയുടെ മുകൾഭാഗത്തെ ആവരണം കൃത്യമല്ലാത്തതും എന്നാൽ മിനുസമുള്ളതുമായ പ്രതലമാണ്.

പ്രായപൂർത്തിയ പെൺ അഗാമകൾക്ക് ഒലീവ്-ബ്രൗൺ നിറവും, പലനിറത്തിലുള്ള പുള്ളികളോടേയും അല്ലെങ്കിൽ ഇരുണ്ട പുള്ളകളോടൊപ്പം വെളുത്തപുള്ളികളോടേയും, കാണാം. ആണിന് തലയുടെ മുകളിലും, പിന്നിലുമായി ബ്രൗൺ നിറമാണുള്ളത്, അവരുടെ ചുണ്ടുകൾക്ക് മഞ്ഞ കലർന്ന് ബ്രൗൺ നിറമാണ്.ഇത് ചെവിയുടെ പുറകുവരെ നീളുന്നു. ഇരുണ്ട ബ്രൗൺ അല്ലെങ്കിൽ കറുത്ത പുള്ളികളോ നീണ്ട വരകളോ കണ്ണുകളുടെ ആവരണത്തിൽ നിന്ന് തുടങ്ങുന്നു. അവ താഴത്തേക്ക് മുഴുവൻ ഉണ്ടാകുന്നു.  താഴത്തെ ഭാഗം മഞ്ഞയും കഴുത്ത് ഗ്രേ നിറവുമാണ്.

ഇവ വെയിൽ കായാനായി പാറകളിൽ പോയിരിക്കാറുണ്ട്. പാറകളുടെ നിറമായതിനാൽ അവരെ പാറകളിൽ ഒളിഞ്ഞിരിക്കുന്നു. ചെറിയ പ്രാണികളാണ് ഭക്ഷണം. ഇണചേരുന്ന സമയത്ത് ആൺ വിഭാഗം കൂടുതൽ ഭംഗി വയ്ക്കുന്നു. മുകൾ ഭാഗം ചുവപ്പോ, മഞ്ഞയോ നിറമാകുകയും, ചുണ്ടുകൾ ചിലപ്പോൾ പിങ്ക് നിറമോ ആകുന്നു. അടിവശം വാൽ എന്നിവ കറുപ്പായിരിക്കും.[3]

പെൺ വിഭാഗത്തിന്റെ മലദ്വാരത്തിന് 135 mm നീളമാണ്, വാൽ 200 mm. പെൺ ആഗമകൾ വലിപ്പത്തിൽ ചെറുതാണ്.

സ്വഭാവം

തിരുത്തുക

ആൺ അഗാമകൾ വെയിൽ കായാനായി പാറകളിലേക്ക് വരുന്നു. കൂടുൽ വലിപ്പമുള്ളവ ഉയരം കൂടിയ സ്ഥലത്തേക്ക് പോകുന്നു.[4] പക്ഷികൾ അവയ്ക്കു മുകളിൽ പറക്കുമ്പോൾ അഗാമകൾ  തറയിൽ  പറ്റിച്ചേർന്നു കിടക്കുന്നു .[5] ഇത്തരം ഓന്തുകളുടെ സാന്ദ്രത ഒരു ഹെക്ടറിൽ 90  എണ്ണം എന്ന വീതമാണ്.[6]

ദക്ഷിണേന്ത്യയിലാണ് ഇവരെ കൂടുതൽ കണ്ടുവരുന്നത്.ഏകദേശം  16°N ലാൽടിറ്റൂഡ്. പശ്ചിമ ഘട്ടത്തിലെ നീലഗിരി, സൗത്ത് ആർക്കോട്ട്, നല്ലമല പർവതങ്ങൾ എന്നീ ഉയരംകൂടിയ ( സമുദ്രനിരപ്പിന് ഏകദേശം 6000 ഫീറ്റ് ഉയരത്തിൽ) ഇടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീലഗിരിയിൽ ഇവ സുലഭമാണ്.

ചിത്രശാല

തിരുത്തുക
  1. The Reptile Database. www.reptile-database.org.
  2. Palot, Muhamed Jafer (2015-11-17). "A checklist of reptiles of Kerala, India". Journal of Threatened Taxa. 7(13): 8010–8022 – via JoTT.
  3. Smith MA. 1935. The Fauna of British India, Including Ceylon and Burma. Reptilia and Amphibia. Vol. II.—Sauria. London: Secretary of State for India in Council. (Taylor and Francis, printers). xiii + 440 pp. + Plate I + 2 maps. (Psammophilus dorsalis, pp. 209-210).
  4. Radder RS, Saidapur SK, Shanbhag BA. 2006. Big boys on top: Effects of body size, sex and reproductive state on perching behaviour in the tropical rock dragon, Psammophilus dorsalis. Animal Biology 56 (3): 311-321. doi:10.1163/157075606778441903
  5. Radder RS, Saidapur SK, Shine R, Shanbhag BA. 2006. The language of lizards: Interpreting the function of visual displays of the Indian rock lizard, Psammophilus dorsalis (Agamidae). Journal of Ethology 24 (3): 275-283.
  6. Redder RS, Saidapur SK, Shanbhag BA. 2005. Population density, microhabitat use and activity pattern of the Indian rock lizard, Psammophilus dorsalis (Agamidae). Current Science 89 (3): 560-566.
"https://ml.wikipedia.org/w/index.php?title=പാറയോന്ത്&oldid=3724102" എന്ന താളിൽനിന്ന് ശേഖരിച്ചത്