ആന്ധ്രാപ്രദേശിലെ കുർണൂൽ, പ്രകാശം, കഡപ്പ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന പൂർവ്വഘട്ടത്തിന്റെ ഭാഗമായ കുന്നുകളാണ് നല്ലമല. വടക്കുതെക്ക് ദിശയിലാണ് ഈ നിരയുടെ കിടപ്പ്, ഇത് ഏകദേശം ഇന്ത്യയുടെ കിഴക്കുവശത്തെ ബംഗാൾ ഉൾക്കടൽ തീരത്തിന് സമാന്തരമായ രീതിയിലാണ് സ്ഥിതിചെയ്യുന്നത്. കടൽതീരവുമായുള്ള ഏറ്റവും കുറഞ്ഞ ദൂരമായ 430 കി.മീ. വരുന്നത് കൃഷ്ണ, പെന്നാർ നദികൾക്കിടയിലുള്ള ഭാഗത്താണ്. ഇതിന്റെ വടക്കെ അറ്റം അവസാനിക്കുന്നത് പലനാട് പീഠഭൂമിയിലും തെക്കുവശം തിരുപ്പതി കുന്നുകളിലും അവസാനിക്കുന്നു. വർഷാവർഷം പെയ്യുന്ന ശക്തമായ മഴയിൽ വലിയ തോതിൽ മണ്ണൊലിപ്പ് ഈ കുന്നുകളിൽ സംഭവിക്കുന്നുണ്ട്. 520 മീറ്റർ ആണ് നിലവിൽ കുന്നുകളുടെ ശരാശരി ഉയരം, ഭൈരാണി കോണ്ടയിലാണ് പരമാവധി ഉയരം ഉള്ളത് അവിടെ 1100 മീറ്റർ വരെ ഉയരം ഇതിനുണ്ട്, ഗുണ്ട്ല ബ്രഹ്മേശ്വരയിൽ 1048 മീറ്റർ ഉയരവുമുണ്ട്.[1] ഈ രണ്ട് ഭാഗങ്ങളും കുംബം പട്ടണത്തിൻ പടിഞ്ഞാറ് ഭാഗത്തായാണ് കിടക്കുന്നത്. 800 മീറ്ററിൽ കൂടുതൽ ഉയരമുള്ള കുറേ ശിഖരങ്ങളും ഈ നിരയിലുണ്ട്.[2]

നല്ലമല കുന്നുകൾ
നല്ലമല
Range
നല്ലമല ബോഡഗയ്ക്ക് സമീപം.
രാജ്യം India
Provinces/States ആന്ധ്രാപ്രദേശ്
Coordinates 15°40′41″N 78°47′10″E / 15.67806°N 78.78611°E / 15.67806; 78.78611
Highest point ഭൈരാണി കൊണ്ട (Sikhareswaram)
 - ഉയരം 3,047 അടി (929 മീ)
നീളം 90 മൈ (144.84 കി.മീ), വടക്ക്-തെക്ക്
Period Proterozoic

ഭൂഗർഭശാസ്ത്രം

തിരുത്തുക
 
വരണ്ട സമയത്തെ നല്ലമലയുടെ ഒരു ദൂരക്കാഴ്ച്ച

കുഡപ്പ ശിലാവ്യൂഹത്തിന്റെ ഭാഗമായുള്ളതാണ് നല്ലമലയിലെ പാറകൾ, ഏകദേശം 20,000 അടി വരെ കനമുള്ള ശിലാശ്രേണിയാണ് കുഡപ്പ ശിലാവ്യൂഹം.[3] ഇവിടെയുള്ള പാറകളിൽ ഭൂരുഭാഗവും ക്വാർട്ട്സൈറ്റുകളാണ് (Quartzite). ഇടയ്ക്ക് മണൽകല്ലുകൾ കാണപ്പെടുന്നു. പ്രതേകിച്ച് രൂപഘടനയില്ലാത്തതും താരതമ്യേന മൃദുവായതുമാണ് ശിലകൾ, അതിനാൽതന്നെ വ്യാവസായിക ഉപയോഗം ഇല്ലാത്തവയാണ്. ലോകത്തിലെ തന്നെ പ്രായം ചെന്ന ശിലകളായ ഇവ കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപുനടന്ന അഗ്നിപർവ്വത പ്രവർത്തനങ്ങൾ വഴി രൂപം കൊണ്ടവയാണ്.

"https://ml.wikipedia.org/w/index.php?title=നല്ലമല&oldid=3408537" എന്ന താളിൽനിന്ന് ശേഖരിച്ചത്