ഗദ്യം
(Prose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൃത്തനിബദ്ധമല്ലാത്ത വാക്കുകളുടെ സമൂഹം ഉൾപ്പെടുന്ന അർഥമുള്ള വാചകങ്ങളുടെ സമൂഹമാണ് ഗദ്യം. ആദ്യകാലസാഹിത്യത്തിൽ ഗദ്യത്തിന് പ്രാധാന്യമില്ലായിരുന്നു. പദ്യരൂപത്തിലുള്ളവ മാത്രമായിരുന്നു സാഹിത്യം. വ്യവഹാരഭാഷയ്ക്ക് ഗദ്യത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. അതോടുകൂടി ഗദ്യസാഹിത്യവും പ്രചാരത്തിലായി.
സാഹിത്യം |
---|
മുഖ്യരൂപങ്ങൾ
|
സാഹിത്യ ഇനങ്ങൾ |
ഇതിഹാസം · കാവ്യം · നാടകീയത |
മാധ്യമങ്ങൾ |
രീതികൾ |
ചരിത്രവും അനുബന്ധപട്ടികകളും |
സംക്ഷേപം |
ചർച്ച |
ഉല്പത്തി തിരുത്തുക
വ്യക്തമായി പറയുക എന്ന അർത്ഥത്തിലുള്ള ഗദ ധാതുവിൽ നിന്നും നിഷ്പാദിച്ച ശബ്ദം.
ആദ്യകാലം തിരുത്തുക
ആദ്യകാലഗദ്യമാതൃകകളായി ലഭ്യമായിട്ടുള്ളവ ശാസനങ്ങളും മറ്റുമാണ്. മലയാളത്തിലെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം വാഴപ്പള്ളി ശാസനം ആണ്. ആദ്യത്തെ മലയാളഗദ്യകൃതി ഭാഷാകൗടലീയം ആണ്.