പ്രമോദ് രഞ്ജൻ ചൗധരി

(Pramod Ranjan Choudhury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമോദ് രഞ്ജൻ ചൗധരി (1904 - 28 സെപ്റ്റംബർ 1926) ബംഗാളി പ്രവർത്തകനായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. പോലീസ് ഓഫീസർ ഭൂപൻ ചാറ്റർജിയുടെ കൊലപാതകത്തിന് തൂക്കിലേറ്റിയിരുന്നു.

പ്രമോദ് രഞ്ജൻ ചൗധരി
ജനനം1904
മരണം28 സെപ്റ്റംബർ 1926(1926-09-28) (പ്രായം 21–22)
ദേശീയതBritish Indian
പൗരത്വം ഇന്ത്യ
തൊഴിൽBengali activist of Indian freedom movement
അറിയപ്പെടുന്നത്Revolutionary
ക്രിമിനൽ കുറ്റം(ങ്ങൾ)Assassination of Bhupen Chatterjee
ക്രിമിനൽ ശിക്ഷCapital punishment
ക്രിമിനൽ പദവിExecuted
മാതാപിതാക്ക(ൾ)
  • Ishan Chandra Choudhury (പിതാവ്)

ആദ്യകാലം

തിരുത്തുക

ബ്രിട്ടീഷ് ഇൻഡ്യയിലെ ചിറ്റഗോംഗ് ജില്ലയിലുള്ള കെലിഷഹാറിൽ പ്രമോദ് രഞ്ജൻ ജനിച്ചു. പിതാവ് ഇഷാൻ ചന്ദ്രചൗധരിയായിരുന്നു. [1]

വിപ്ലവ പ്രവർത്തനങ്ങൾ

തിരുത്തുക

ചതോഗ്രമിൽ അനുശീലൻ സമിതിയിൽ ചേരുകയും 1921- ൽ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. ദക്ഷേശ്വർ ഗൂഢാലോചന കേസിൽ ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനായി ജയിലിൽ പോകേണ്ടിവന്നു. [1][2] 1926 മേയ് 28 ന് ചൗധരിയും മറ്റു സഹപ്രവർത്തകരും ഭുപെൻ ചാറ്റർജിയെ ഒരു ഇരുമ്പ് വടി ഉപയോഗിച്ച് വധിച്ചു. രാഷ്ട്രീയ തടവുകാരെ മാനസിക ധൈര്യത്തിൽ തകർക്കാൻ ശ്രമിക്കുന്ന ഇന്റലിജൻസ് ബ്രാഞ്ചിന്റെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ചാറ്റർജി. [1]

1926 ജൂൺ 15-ന് വിചാരണ ആരംഭിക്കുകയും 21 ജൂണിൽ വധശിക്ഷ നൽകപ്പെടുകയും ചെയ്തു. ചൗധരിയും അനന്തഹരി മിത്രയും 1926 സെപ്റ്റംബർ 28-നാണ് കൊൽക്കത്തയിലെ അലിപോർ സെൻട്രൽ ജയിലിൽ തൂക്കിക്കൊല്ലപ്പെട്ടത്. [3][2]

  1. 1.0 1.1 1.2 Vol - I, Subodh S. Sengupta & Anjali Basu (2002). Sansad Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 311. ISBN 81-85626-65-0.
  2. 2.0 2.1 Part I, Arun Chandra Guha. "Indias Struggle Quarter of Century 1921 to 1946". Retrieved 26 November 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Volume 1, Śrīkr̥shṇa Sarala. "Indian Revolutionaries A Comprehensive Study, 1757-1961". Retrieved 26 November 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=പ്രമോദ്_രഞ്ജൻ_ചൗധരി&oldid=4011298" എന്ന താളിൽനിന്ന് ശേഖരിച്ചത്