പ്രമോദ് വെങ്കടേഷ് മഹാജൻ
പ്രമോദ് വെങ്കടേഷ് മഹാജൻ (ജീവിതകാലം: 30 ഒക്ടോബർ 1949 - 3 മെയ് 2006) മഹാരാഷ്ട്രയിൽ നിന്നുമുള്ളയൊരു ഇന്തൃൻ രാഷ്ട്രീയക്കാരനായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) ഒരു രണ്ടാം തലമുറ പ്രവർത്തകനായിരുന്ന അദ്ദേഹം താഴേക്കിടയിൽ വലിയ സ്വാധീനമില്ലായിതിരിക്കെത്തന്നെ സ്വന്തം സംസ്ഥാനത്തിൽ പ്രബലമായ ജനപ്രീതിയാർജ്ജിച്ച വൃക്തിയായിരുന്നു. പെട്ടെന്നുള്ള മുൻനിര നേതാക്കളുടെ വിരമിക്കലിനെത്തുടർന്ന് ബി.ജെ.പിയുടെ സംസ്ഥാന തലത്തിലുടലെടുത്ത അധികാരപിടിവലിയിൽ മുഴുകിയിരിക്കെയാണ് അദ്ദേഹം മരണമടഞ്ഞത്.[1] രാജൃസഭാംഗവും ബി.ജെ.പി പാർട്ടി ജനറൽ സെക്രട്ടറിയുമൊക്കെയായി സേവനമനുഷ്ഠിച്ചയിദ്ദേഹം രണ്ടു പ്രാവശൃം മാത്രമാണ് ലോകസഭയിലോട്ടു മത്സരിച്ചിട്ടുളളത്. 1996-ൽ മുംബൈ-നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ചയിദ്ദേഹം 1998-ൽ അതേ മണ്ഡലത്തിൽനിന്നും പരാജയം രുചിച്ചു. 2001-2003 വരെ വാജ്പൈയുടെ മന്ത്രിസഭയിൽ വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം ഇന്തൃയുടെ സെല്ലുലാർ വിപ്ലവത്തിൽ വളരെ വലിയ പങ്ക് വഹിച്ചു. എന്നാൽ ഇതേ കാലയളവിൽത്തന്നെ റിലയൻസ് ഇൻഫോക്കോമിനെ മഹാജൻ നൃായരഹിതമായി അനുകൂലിച്ചിരുന്നുെവന്നും ആരോപണങ്ങളുയർന്നു. പ്രതൃയശാസ്ത്രഭേദമേനെൃ മറ്റ് പാർട്ടിക്കാരുമായി നല്ല ബന്ധങ്ങൾ വച്ചുപുലർത്താൻ സാധിച്ചതിനെത്തുടർന്ന് മഹാജൻ പ്രഗൽഭ്നായൊരു പാർലമെൻ്ററി വകുപ്പ് മന്ത്രിയായി കണക്കാക്കപ്പെട്ടു.[2] കുടുംബത്തിലെ ചില തർക്കങ്ങളെത്തുടർന്ന് പ്രവീൺ എന്ന സ്വന്തം സഹോദരനാൽ വെടിവെക്കപ്പെട്ടു ഗുരുതരമായി പരിക്കേറ്റയിദ്ദേഹം 13 ദിവസങ്ങൾക്കുശേഷം മരണമടഞ്ഞു. 2007-ൽ പ്രവീണിനെ കോടതി ജീവപരൃന്തം തടവിനു ശിക്ഷിച്ചു.
പ്രമോദ് മഹാജൻ | |
---|---|
Minister of Communications and Information Technology | |
ഓഫീസിൽ 2 September 2001 – 28 January 2003 | |
പ്രധാനമന്ത്രി | Atal Bihari Vajpayee |
മുൻഗാമി | Ram Vilas Paswan |
പിൻഗാമി | Arun Shourie |
Minister of Parliamentary Affairs | |
ഓഫീസിൽ 13 October 1999 – 29 January 2003 | |
പ്രധാനമന്ത്രി | Atal Bihari Vajpayee |
മുൻഗാമി | Rangarajan Kumaramangalam |
പിൻഗാമി | Sushma Swaraj |
ഓഫീസിൽ 16 May 1996 – 1 June 1996 | |
പ്രധാനമന്ത്രി | Atal Bihari Vajpayee |
മുൻഗാമി | Ghulam Nabi Azad |
പിൻഗാമി | Ram Vilas Paswan |
Minister of Defence | |
ഓഫീസിൽ 16 May 1996 – 1 June 1996 | |
പ്രധാനമന്ത്രി | Atal Bihari Vajpayee |
മുൻഗാമി | P. V. Narasimha Rao |
പിൻഗാമി | Mulayam Singh Yadav |
Member of the India Parliament for Mumbai North East | |
ഓഫീസിൽ 1996–1998 | |
മുൻഗാമി | Gurudas Kamat |
പിൻഗാമി | Gurudas Kamat |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pramod Vyankatesh Mahajan 30 ഒക്ടോബർ 1949 Mahabubnagar, Hyderabad, India (now in Telangana) |
മരണം | 3 മേയ് 2006 Mumbai | (പ്രായം 56)
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Rekha |
കുട്ടികൾ | Two (Rahul and Poonam) |
വസതിs | Mumbai, Maharashtra |
As of 5 May 2006 ഉറവിടം: [1] |
ജീവിതം
തിരുത്തുകവെങ്കടേഷ് ദേവിദാസ് മഹാജൻ-പ്രഭാവതി വെങ്കടേഷ് മഹാജൻ എന്നീ ബ്രാഹ്മണദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയായ പ്രമോദ് മഹാജൻ ആന്ധ്രാ പ്രദേശിലെ മഹബൂബ് നഗറിലാണ് ജനിച്ചത്. മഹാജൻ കുടുംബം ഒസ്മാനാബാദിലെ മഹാജൻ ഗല്ലിയിൽനിന്നും കുടിയേറി അമ്പാജൊഗൈയിലെ മംഗളവാർപ്പേട്ടിൽ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്പാജൊഗൈയിൽ തൻ്റെ ബാലൃകാലം ചിലവഴിച്ച മഹാജനിനു പ്രകാശെന്നും പ്രവിന്നെന്നും പേരുള്ള രണ്ട് സഹോദരന്മാരും പ്രതിഭയെന്നും പ്രദന്യയയെന്നും പേരുള്ള രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. മഹാജനിനു 21 വയസ്സുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പിതാവ് അന്തരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ യോഗേശ്വരി വിദൃാലയത്തിലും മഹാവിദൃാലയത്തിലും പഠിച്ചയിദ്ദേഹം തുടർന്ന് പൂനെയിലെ റണഡേ ഇൻസ്റ്റിറ്റൃൂട്ട് ഫോർ ജെർണലിസത്തിൽ ചേർന്നു. ഊർജ്ജതന്ത്രത്തിലും മാധൃമപ്രവർത്തനത്തിലും ബിരുദവും രാഷ്ട്രമീമാംസയിൽ ബിരുദാന്തര ബിരുദവും മഹാജൻ നേടി. അമ്പജൊഗൈയിലെ സ്വാമി രാമനാദ് തീർത്ഥ കോളേജിൽ ഗോപിനാദ് മുണ്ടയോടൊപ്പയാണ് ഇദ്ദേഹം പഠിച്ചിരുന്നത്. നാടകത്തോടുള്ള താൽപരൃമാണ് തൻ്റെ ഭാവി വധുവായ രേഘ ഹമീനെയുടെ അടുത്തേക്കെത്തിച്ചത്. 1972 മാർച്ച് 11-നു വിവാഹം ചെയ്തയിവർക്കു പൂന്നം എന്നും രാഹുൽ എന്നീ രണ്ട് മക്കളുണ്ട്. ഇരുവരും പരിശീലനം സിദ്ധിച്ച വൈമാനീകരാണ്. മകൾ പൂന്നം ഹൈദരാബാദിൽനിന്നുള്ള വൃവസായിയായ ആനന്ദ് റാവു വജന്ത്ലയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്.
അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ സജീവ രാഷ്ട്രീയത്തിലിറങ്ങി തിരിച്ച മഹാജൻ അതിനുമുമ്പ് അമ്പജൊഗൈയിലെ ഖോലേശ്വർ കോളേജിൽ ഇംഗ്ലീഷ് അദ്ധൃാപകനായി സേവനമനുഷ്ഠിച്ചു(1971-1974).
രാഷ്ടീയം
തിരുത്തുകബാലൃം മുതൽക്കെ ആർ.എസ്സ്.എസ്സിൻ്റെ അംഗമായിരുന്നെങ്കിലും തരുൺ ഭാരത്ത് എന്ന മറാഠി പത്രത്തിൻ്റെ സബ്-എഡിറ്ററായിരിക്കുമ്പോൾ തൊട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകാൻ തുടങ്ങിയത്. 1974-ൽ തൻ്റെ ജോലിയുപേക്ഷിച്ചു ഇദ്ദേഹം ആർ.എസ്സ്.എസ്സിൻ്റെ മുഴുനീള പ്രചാരക്ക് ആയി.[3] അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തപ്പെട്ട പ്രകടനങ്ങളിൽ പങ്കെടൂത്തതിനെ തുടർന്ന് ഇദ്ദേഹത്തിനു നാസിക്കിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു. ആർ.എസ്സ്.എസ്സിൽ നിന്നും ബി.ജെ.പിയിലേക്കു ആയക്കപ്പെട്ട നേതാക്കളിലൊന്നായ മഹാജൻ 1985 വരെ പാർട്ടിയുടെ സംസഥാന ഘടകത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1983 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ ബി.ജെ.പിയുടെ അഖിലേന്തൃാ തലത്തിലുള്ള സെക്രട്ടറി കൂടിയായിരുന്നയിദ്ദേഹം. 1984-ൽ ലോകസഭയിലോട്ടു മത്സരിച്ചു പരാജയപ്പെട്ട മഹാജൻ 1986-ൽ അഖിലേന്തൃാ ഭാരതീയ ജനതാ യുവ മോർച്ചയുടെ അധൃക്ഷനായി. 1990-1992 കാലയളവിൽ ഒരിക്കൽക്കൂടി അദ്ദേഹം ഈ സ്ഥാനം വഹിച്ചു. കഠിനാധ്വാനവും സംഘടനാപരമായ മികവുംക്കൊണ്ടും ആദൃം സംസ്ഥാനതലത്തിലും തുടർന്ന് ദേശീയതലത്തിലും ബി.ജെ.പിയിൽ പ്രാമുഖൃം നേടാൻ മഹാജനു സാധിച്ചു. മഹാജൻ്റെ ലക്ഷൃം എപ്പോഴും ദേശീയതലത്തിലായിരുന്നെങ്കിലും മഹാരാഷ്ട്രയിൽ തൻ്റെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹമേറെ പ്രയത്നിച്ചു. ഇതിനായി അദ്ദേഹം തന്റെ മാലൃകാല സുഹൃത്തായ ഗോപിനാഥ് മുണ്ടെയോടു സംഘം ചേർന്നു. മഹാജന്റെ സഹോദരി പ്രദനൃയെയാണ് മുണ്ടെ വിവാഹം ചെയ്തത്. 1995-1999 കാലയളവിൽ മഹാരാഷ്ട്ര ഭരിച്ച ശില സേന-ബി.ജെ.പി. സഖൃത്തിനു കാരണക്കാരൻ മഹാജനായിരുന്നു.[4] 1980-കളിലെ സഖൃ കക്ഷി കാലഘട്ടത്തിൽ മഹാജൻ വലിയസ്ഥാനമാണ് വഹിച്ചത്. 1990-ൽ ബി.ജെ.പി. അധൃക്ഷനായ എൽ.കെ അദ്വാനിയുടെ രഥ യാത്രാ സംഘടിപ്പിക്കുന്നതിൽ സഹായിച്ചുക്കൊണ്ട് അദ്ദേഹം ദേശീയ രാഷ്ട്രീയത്തൽ പ്രസക്തി നേടി. പാർട്ടിയെ നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയത്തിലേക്കു നയിച്ച മഹാജൻ വളരെ വിരളമായിട്ടാണ് സ്വയം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളത്. 1996-ൽ ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മഹാജൻ 1986–92, 1992–96, 1998–2004 കാലയളവുകളിൽ രാജൃസഭയിൽ സേവനമനുഷ്ഠിച്ചു.,ref>http://164.100.47.5/Newmembers/alphabeticallist_all_terms.aspx Archived 2019-02-14 at the Wayback Machine.</ref>
സർക്കാരിൽ
തിരുത്തുക1996-ൽ തിരഞ്ഞെടുപ്പീനെ തുടർന്ന് അധികാരത്തിൽ വന്ന 13-ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന വാജ്പൈ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മഹാജൻ.1998-ൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറിയപ്പോൾ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കപ്പെട്ട ഇദ്ദേഹം അതേ വർഷം തന്നെ ഈ സ്ഥാനം രാജി വയ്ക്കുകയും ജുലൈയിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1998 ഡിസംബറിൽ വിവരസാങ്കേതിക-പ്രക്ഷേപണ, ഭക്ഷ്യ പ്രക്രിയ എന്നീ വകുപ്പുകളോടുകൂടി മന്ത്രിയായി നിമിക്കപ്പെട്ടു. 1999 ഒക്ടോബറിൽ മഹാജൻ പാർലമെൻ്ററി കാരൃ, ജലവിഭവ വകുപ്പുകളിലേക്കു മാറ്റപ്പെട്ടു. ഒരു മാസത്തിനുള്ളിൽത്തന്നെ ജലവിഭവ വകുപ്പൊഴിഞ്ഞു അദ്ദേഹം വിണ്ടും വിവരസാങ്കേതിക-പ്രക്ഷേപണ വകുപ്പേറ്റെടുത്തു.
2001-ൽ പ്രക്ഷുപ്തമായ സാഹചരൃങ്ങളിലാണ് മഹാജൻ വാർത്താപ്രക്ഷേപണ വകുപ്പിലേക്കു നിയമിക്കപ്പെടുന്നത്.[5] 1994-ലെ ടെലികോം നയം പ്രകാരം സ്വകാരൃ കമ്പനികൾക്കു തുറന്ന ലേലത്തിനുശേഷം ലേലത്തിലൂടെ നിശ്ചയിക്കപ്പെട്ട ലൈസൻസ് ഫീ അടച്ച് സെല്ലുലാർ ടെലിഫോണിയിൽ പങ്കെടുക്കാവുന്നതായിരുന്നു.[6] എന്നാൽ കോൺട്രാക്റ്റ് ലഭിച്ച കമ്പനികൾക്കു ഈ ലൈസൻസ് ഫീ അടക്കാൻ കഴിയാത്ത അവസ്ഥയായി. 'വിന്ന്ന്നേഴ്സ് കർസ്സ്' എന്നിതു വിശേഷിപ്പിക്കപ്പെട്ടു.[7] അന്നത്തെ വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി ജഗ്മോഹൻ[8] ഈ കമ്പനികൾക്കെതിരെ കർശന നടപടികളെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വകുപ്പിൽ നിന്നും പുറത്താക്കപ്പെട്ടു.[9] തുടർന്ന് പ്രധാനമന്ത്രിയായ വാജ്പൈയ് തന്നെ ഈ വകുപ്പേറ്റെടുക്കുകയും(രാം വിലാസ് പാസ്വനെ സഹമന്ത്രിയായി വച്ചുക്കൊണ്ട്) 1999-ലെ പുതിയ ടെലികോം നയത്തിനു മേൽനോട്ടം വഹിക്കുകയും ചെയ്തു.[10] പുതിയ നയത്തിൽ മുൻ നിശ്ചയിക്കപ്പെട്ട ലൈസൻസ് ഫീയ്ക്കു പകരം ഒരു റവനൃു വിഭജന ധാരണ സൃഷ്ടിക്കപ്പെട്ടു. നിയമം പകുതി വഴി മധൃേ മാറ്റുന്നുവെന്നും സർക്കാരിനു നികുതി നഷ്ടമുണ്ടാക്കിയെന്നും ചൊല്ലി ഈ നീക്കം വിമർശിക്കപെട്ടു. ഈ പശ്ചാത്തലത്തിലാണ് 2001 ആഗസ്റ്റിൽ മഹാജൻ കാബിനറ്റ് പുനഃസംഘടനയെത്തുടർന്ന് (വിവരസാങ്കേതിക-വാർത്താപ്രക്ഷേപണ വകുപ്പുകളുടെ ലയനത്തിനുകൂടി കാരണമായ) ഈ നയം നടപ്പാക്കുന്നതിനായി വാർത്താപ്രക്ഷേപണ വകുപ്പിലേക്കു കടന്നുവന്നത്. അദ്ദേഹത്തിൻ്റെ കാലയളവിൽ ടെലിഫോൺ കണക്ഷനുകളുടെ എണ്ണം മുൻപ്പൊരിക്കലും കാണാത്ത രീതിയിൽ വർദ്ധിക്കുകയും ഈ സേവനങ്ങൾക്കു വേണ്ടിയുള്ള തുക കുറയുകയും ചെയ്തു. എന്നാൽ റിലയൻസ് ഇൻഫോകോമിനു ലൈസൻസ് ഫീ അടയ്ക്കാതെത്തന്നെ രാജ്യാന്തര സേവനങ്ങൾ നടത്താനുള്ള അനുമതി നല്കിയെന്ന ആരോപണവും മഹാജനെതിരെ ഉയർന്നു വന്നു. വി.എസ്.എൻ.എൽ-ൻ്റെ സ്വകാരൃവത്കരണവുമായി ബന്ധപ്പെട്ട് അന്നത്തെ ഒാഹരി വിൽപന വകുപ്പ് മന്ത്രിയായ അരുൺ ശൗരിയുമായി ഒരു തർക്കത്തിലും മഹാജൻ ഏർപ്പെട്ടു.[11] ഈ കാരണങ്ങൾക്കൊണ്ടാണ് അദ്ദേഹം 2003-ലെ കാബിനറ്റ് പുനസംഘടനയെത്തുടർന്ന് പുറത്തായതെന്ന് കരുതപ്പടുന്നു. വാർത്താപ്രക്ഷേപണ വകുപ്പിലേക്കു ശൗരി നിയമിക്കപ്പെടുകയും മഹാജൻ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു.[12] തനിക്കു ലഭിച്ചതു സ്ഥാനത്താഴ്ചയല്ലെന്നും കേവലം തേരിലെ സഞ്ചാരിയിൽ നിന്നും തേരാളിയിലേക്കുള്ള മാറ്റമാണെന്നും മാധൃമ ചർച്ചകൾക്കു വിരാമമിട്ടുക്കൊണ്ടദ്ദേഹം പറഞ്ഞു.
ടെലികോം വകുപ്പ് മന്ത്രിയായിരിക്കെയുള്ള ആരോപണങ്ങൾ
തിരുത്തുകനിരവധി കോർപ്പറേറ്റുകളും മറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹാജനിനെതിരെ ടെലികോം വകുപ്പിലായിരിക്കെ നിരവധി സാമ്പത്തിക ക്രമക്കേടാരോപണങ്ങളുയർന്നു വന്നിരുന്നു. ഇതിൽ മുന്നിട്ടു നിന്നത് റിലയൻസ് ഗ്രൂപ്പിനെ ന്യായരഹിതമായി അനുകൂലിച്ചു എന്ന ആരോപണമാണ്. മഹാജൻ്റെ മരുമകൻ റിലയൻസിൻ്റെ ഷെൽ കമ്പനികളിൽ ബിനാമി ഷെയറുകൾ വഴി പങ്കു പറ്റുന്നുണ്ടെന്നു പുറത്തു വന്നു. കൂടാതെ 2006-ൽ റിലയൻസ് ഷെയറിനു ഒരു രൂപാ നിരക്കിൽ ഒരു കോടി ഷെയറുകൾ മൂന്നു കമ്പനികൾക്കു വച്ചു നീട്ടി. രാഹുൽ മഹാജൻ്റെ(പ്രമോദ് മഹാജൻ്റെ മകൻ) ബിസ്സിനസ്സ് പാർട്ണറായ ആഷിഷ് ദിയോറാ ആയിരുന്നു ആ മൂന്നു കമ്പനികളുടെയും ഉടമസ്ഥൻ.[13]
ശിവാനി ഭത്തനാഗർ കൊലപാതകത്തിലെ ആരോപണം
തിരുത്തുകഇന്ത്യൻ എക്സ്സ്പ്രസ്സിൻ്റെ റിപ്പോർട്ടറായിരുന്ന ശിവാനി ഭത്തനാഗറിൻ്റെ കൊലപാതകത്തിൽ മഹാജനു പങ്കുണ്ടെന്ന് മധു ശർമ്മ എന്ന സ്ത്രീ ആരോപിച്ചു(അതേ കേസിൽ പ്രതി ചേർക്കപ്പെട്ട ഐ.പി.എസ്. ഓഫീസർ രവി കാന്ത് ശർമ്മയുടെ ഭാര്യയായിരുന്നു ഇവർ).[14] 1999 ജനുവരി 23-നാണ് ശിവാനി ഭത്തനാഗർ കൊല ചെയ്യപ്പെട്ടത്. മൂന്നു വർഷമായി നടന്നുകൊണ്ടിരുന്ന അന്വേഷണം ശർമ്മയുടെ അറസ്റ്റോടുകൂടിയാണ് മാധ്യമ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. ഭത്തനാഗറിൻ്റെ കുട്ടിയുടെ പിതാവായിരുന്നു ശർമ്മയെന്നും അവർ അയാളുടെമേൽ തന്നെ കലൃാണം കഴിക്കുന്നതിനുവേണ്ടി സമ്മർദ്ദം ചെലുതിക്കൊണ്ടിരുന്നുവെന്നുമായിരുന്നു ഡൽഹി പോലീസിൻ്റെ വാദം. എന്നാൽ ഭത്തനാഗറിൻ്റെ കുട്ടിയുടെ പിതാവ് യഥാർത്ഥത്തിൽ മഹാജനാണെന്നു മധു മാധ്യമങ്ങൾക്കു പ്രസ്താവന നല്കി. മഹാജനെ ഡി.എൻ.ഏ പരിശോധനയ്ക്കു അവർ വെല്ലുവിളിക്കുകയും ചെയ്തു. മഹാജൻ പരിശോധനയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മധുവിൻ്റെ പ്രസ്താവനകൾ യാതൊരു തെളിവിൻ്റെയും പിൻബലമില്ലാതെയാണെന്നുള്ള ഡൽഹി പോലീസ്സിൻ്റെ നിരീക്ഷണത്തെത്തുടർന്ന് പരിശോധനയ്ക്കു വിധേയനായില്ല.
2003-2004-ലെ തെരഞ്ഞെടുപ്പുകൾ
തിരുത്തുക2003 ഡിസംബറിൽ ഡൽഹി, ചത്തിസ്ഗഢ്, മധൃ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അസംബ്ലീ തിരഞ്ഞെടുപ്പുക്കൾ നടന്നു. രാജസ്ഥാനിലെ പ്രചാരണത്തിനു മഹാജൻ നിയമിക്കപ്പെട്ടു.[15] നാലിൽ മൂന്നിടത്തു ബി.ജെ.പി. വിജയിച്ചതിൽ പ്രചോദനംക്കൊണ്ട് വാജ്പൈയ് 2004-ൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നേരത്തെ വിളിച്ചു.[16] മഹാജനായിരുന്നു പ്രചാരണത്തിൻ്റെ ഉത്തരവാദിത്തം ലഭിച്ചത്. എന്നാൽ വളരെ അപ്രതീക്ഷിതമായി ബി.ജെ.പി ആ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് കാഴ്ച വച്ചത്. ബി.ജെ.പി അധികാരത്തിൽ നിന്നും താഴെ വീഴുകയും കോൺഗ്രസ് അധികാരത്തിൽ വരുകയും ചെയ്തു. പരാജയത്തിൻ്റെ ഉത്തരവാദിത്തം മഹാജൻ ഏറ്റെടുത്തു.[17]
മരണം
തിരുത്തുക22 April 2006 രാവിലെ ഒരു തർക്കത്തെത്തുടർന്ന് മഹാജനിൻ്റെ വീട്ടിൽ വച്ച് അദ്ദേഹത്തിൻ്റെ അനിയൻ പ്രവീൺ അയാളുടെ 0.32 ബ്രൗണ്ണിംഗ് പിസ്റ്റലുപയോഗിച്ച് പ്രമോദ് മഹാജനെതിരെ വെടിയുതിർത്തു. ഇണേത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മഹാജനെ ഹിന്ദുജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 13 ദിവസങ്ങൾക്കുശേഷം 2006, മെയ് 3-നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണമടഞ്ഞു. മെയ് 4-നു ആചാരൃ മരൃാദകളോടുകൂടി ദാദറിലെ ശിവാജി പാർക്ക് ശ്മശാലയത്തൽ മഹാജൻ്റെ ശവദാഹം നടത്തപ്പെട്ടു.[18]
മുംബൈയിലെ വോർളി പോലീസ് സ്റ്റേഷനിൽ പ്രവീൺ കീഴടങ്ങി. ദീർഘകാലമായ കൊണ്ടുനടന്ന പകെയത്തുടർന്നുണ്ടായ മുൻകൂട്ടി നിശ്ചയിച പ്രവർത്തിയായിരുന്നു പ്രവീണിറ്റേതുയെന്നായിരുന്നു പോലീസിൻ്റെ വാദം. തൻ്റെ സഹോദരൻ തന്നെ അവഗണിക്കുകയും നാണംകെടുത്തുകയും തനിക്കുവേണ്ട പരിഗണന നൽകാതിരിക്കുകയും ചെയ്തുവെന്ന് പ്രവീൺ ആരോപിച്ചു.[19] പ്രശസ്തനായൊരു വൃക്തിയുടെ അധികമൊന്നും നേടാത്ത അനുജനെന്ന അപകർഷതാ ബോധവുമിയാൾക്കുണ്ടായിരുന്നു. ഐ.പി.സി. 302-ാം വകുപ്പ് പ്രകാരം പ്രവീണിൻ്റെ മേലെ കൊലക്കുറ്റം ചുമത്തപ്പെട്ടു.[20] എന്നാൽ കോടതിയിൽ തൻ്റെ ജേൃഷ്ഠനെതിരെ വെടിയുതിർത്തതു പ്രവീൺ നിഷേധിച്ചു. 2007 ഡിസംബർ 18-നു കോടതി പ്രവീണു ജീവപരൃന്തം തടവു നൽകി ശിക്ഷിച്ചു.[21] 2010 മാർച്ച് 3-നു പരോളിലായീരിക്കെ പ്രവീൺ മരണമടഞ്ഞു.[22]
അവലംബം
തിരുത്തുക- "whats next for the BJP?"
- "Mahajan, Shri Pramod. Biographical sketch"
- "Flair and flamboyance – Pramod Mahajan: Fastest rising leader of his generation in BJP"
- "How Mahajan kept the BJP-Sena together"
- "List of Rajya Sabha members" Archived 2019-02-14 at the Wayback Machine.
- 'Our telecom services don't match world standards yet'"
- "National Telecom Policy, 1994"
- "How telecom wires got so tangled"
- "Jagmohan wags a warning finger at telecom companies".
- "A man slighted".
- "National Telecom Policy, 1999".
- "Arun Shourie hits back at Mahajan".
- "Shourie warns telecom players".
- "All in the Family".
- "Shivani Bhatnagar Case".
- "We'll have a 4–0 lead"
- "The Assembly elections 2003 homepage"
- "Mahajan accepts blame for BJP debacle".
- "State funeral given to Pramod Mahajan"
- "Attack on Pramod premeditated: Police".
- Chargesheet changed from Attempt to Murder to Murder
- "Pravin gets life term for killing Pramod Mahajan".
- Pravin Mahajan dies of brain hemorrhage
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ http://news.bbc.co.uk/2/hi/south_asia/4569054.stm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-30. Retrieved 2006-04-30.
- ↑ http://indiatoday.intoday.in/story/pramod-mahajan-fastest-rising-leader-of-his-generation-in-bjp/1/181547.html
- ↑ http://www.rediff.com/news/2006/may/04mahajan.htm
- ↑ http://www.rediff.com/money/2002/sep/02inter.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-02-20. Retrieved 2006-02-20.
- ↑ http://www.thehindubusinessline.com/2003/11/11/stories/2003111100030800.htm
- ↑ http://www.rediff.com/computer/1999/jan/18dues.htm
- ↑ http://www.rediff.com/computer/1999/jun/09sack.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-08. Retrieved 2006-04-08.
- ↑ http://www.tribuneindia.com/2002/20020605/nation.htm#3
- ↑ http://www.tribuneindia.com/2003/20030131/main2.htm
- ↑ http://archive.indianexpress.com/oldStory/65440/
- ↑ http://www.rediff.com/news/2003/nov/03sld4.htm
- ↑ http://in.rediff.com/news/2003/jul/18bjp1.htm
- ↑ http://in.rediff.com/election/poll03.htm
- ↑ http://www.rediff.com/election/2004/may/13pramod.htm
- ↑ http://timesofindia.indiatimes.com/india/Mumbai-bids-a-teary-adieu-to-Pramod-Mahajan/articleshow/1516004.cms?referral=PM
- ↑ http://www.ndtv.com/news
- ↑ http://www.outlookindia.com/
- ↑ http://timesofindia.indiatimes.com/india/Pravin-gets-life-term-for-killing-Pramod-Mahajan/articleshow/2631387.cms?referral=PM
- ↑ http://timesofindia.indiatimes.com/city/mumbai/Pravin-Mahajan-dies-of-brain-haemorrhage/articleshow/5637650.cms?referral=PM