പൊടാല കൊട്ടാരം

(Potala Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം (തിബറ്റൻ: ཕོ་བྲང་པོ་ཏ་ལ་വൈൽ: pho brang Potala). 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലായ് ലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.

പൊടാല കൊട്ടാരം
പൊടാല കൊട്ടാരം
പൊടാല കൊട്ടാരം is located in Tibet
പൊടാല കൊട്ടാരം
പൊടാല കൊട്ടാരം
Location within Tibet
Coordinates:29°39′28″N 91°07′01″E / 29.65778°N 91.11694°E / 29.65778; 91.11694
Monastery information
Locationലാസ, ടിബറ്റ്, ചൈന
Founded byസോങ്ട്സാൻ ഗാമ്പോ
Founded637
Date renovatedഅഞ്ചാമത്തെ ദലായ് ലാമ 1645 -ൽ നിർമി‌ച്ച ആധുനിക കൊട്ടാരം
അറ്റകുറ്റപ്പണികൾ:1989 മുതൽ 1994 വരെ, 2002
TypeTibetan Buddhist
Lineageദലായ് ലാമ
Head Lamaപതിനാലാമത്തെ ദലായ് ലാമ
Official nameHistoric Ensemble of the Potala Palace, Lhasa
TypeCultural
Criteriai, iv, vi
Designated1994 (18th session)
Reference no.707
RegionAsia-Pacific
Extensions2000; 2001
പൊടാല കൊട്ടാരം
"Potala Palace" in Simplified Chinese (top), Traditional Chinese (middle), and Tibetan (bottom) script
Chinese name
Traditional Chinese布達拉宮
Simplified Chinese布达拉宫
Tibetan name
Tibetan ཕོ་བྲང་པོ་ཏ་ལ་

പൊടാലക പർവ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകി‌തേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്ന്ത്.[1] അഞ്ചാമത്തെ ദലായ് ലാമയാണ് 1645-ൽ ഇതിന്റെ പണിയാരംഭിച്ചത്.[2] അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ (1646-ൽ മരണം) ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമ്മിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടം നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മദ്ധ്യത്തിലായാണ് ഇതിന്റെ സ്ഥാനം.[3] ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന വെള്ള കൊട്ടാരം എന്നോ ചുവന്ന കൊട്ടാരം എന്നോ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാകാം ഒരുപക്ഷേ ഈ കെട്ടിടം പണിയപ്പെട്ടത്.[4] പഴയ കെട്ടിടം 637-ൽ സോങ്ട്സാൻ ഗാമ്പോ നിർമിച്ചതാണ്.[5]

കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. അടിസ്ഥാനത്തിൽ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളിൽ നിന്നും സംരക്ഷണം നൽകുവാനാണ് ഇത് ചെയ്തത്.[6] പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥല‌ങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്. മാർപോ റി എന്ന കുന്നിന് മുകളിൽ നിൽക്കുന്ന കെട്ടിടം താഴ്‌വരയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണുള്ളത്.[7]

ലാസയിലെ മൂന്ന് പ്രധാന കു‌ന്നുകൾ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്‌പോരിയാണ് ആത്മാവിന്റെ കുന്ന്. പോറ്റാല കൊട്ടാരം നിൽക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു.[8]

ചരിത്രം

തിരുത്തുക
 
ദലായ് ലാമ മുൻപ് താമസിച്ചിരുന്ന ഭാഗം. സിംഹാസനത്തിലിരിക്കുന്ന രൂപം നിലവിലുള്ള ദലായ് ലാമയായ ടെൻസിൻ ഗ്യാറ്റ്സോയെ പ്രതിനി‌ധീകരിക്കുന്നു.

അഞ്ചാമത്തെ ദലായ് ലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645-ൽ പൊടാല കൊട്ടാരത്തിറ്റ്നെ നിർമ്മാണമാരംഭിച്ചു.[2][3] ബാഹ്യരൂപം 3 വർഷം കൊണ്ട് നിർമിച്ചു. ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു.[9] 1649-ൽ ദലായ് ലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെ‌ള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി.[3] ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമ്മാണം തുടരുന്നുണ്ടായിരുന്നു.[10] തണുപ്പുകാല‌ത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലായ് ലാമമാർ ആരംഭിച്ചു. പോട്രാങ് മാർപോ ('ചുവന്ന കൊട്ടാരം') 1690-നും 1694-നുമിടയ്ക്കാണ് നിർമിച്ചത്.[10]

ചൈനയ്ക്കെതിരായി ടിബറ്റ് വാസികൾ 1959-ൽ നടത്തിയ കലാപത്തിൽ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ ജനലുകളിലേയ്ക്ക് ചൈന ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966-ൽ ചൈനയുടെ സാംസ്കാരിക വി‌പ്ലവത്തിനിടയിലും ഷൗ എൻലായിയുടെ ഇടപെടൽ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു.[11] എന്നിരുന്നാലും 100,000-ലധികം പുസ്തകങ്ങളും ചരിത്ര രേഖകളും മറ്റും എടുത്ത് മാറ്റപ്പെടുകയോ കേടുവ്രുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.[12]

1994-ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു. 2000-ലും 2001-ലും ജോഖാങ് ക്ഷേത്രം നോർബു ലിങ്‌ഗ്ക എന്നീ സ്ഥലങ്ങളും ഈ പട്ടികയിൽ ഇടം പിടിച്ചു. പെട്ടെന്നുള്ള ആധുനികവൽക്കരണം ഒരു പ്രശ്നമായാണ് യുനസ്കോ കണക്കാക്കുന്നത്.[13] അതിനാൽ ഈ പ്രദേശത്ത് 21 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച വസ്തുക്കൾ സംബന്ധിച്ചും യുനസ്കോ ആശങ്ക അറിയിച്ചിരുന്നു.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

അടിക്കുറിപ്പുകൾ

തിരുത്തുക
  1. Stein, R. A. Tibetan Civilization (1962). Translated into English with minor revisions by the author. 1st English edition by Faber & Faber, London (1972). Reprint: Stanford University Press (1972), p. 84
  2. 2.0 2.1 Laird, Thomas. (2006). The Story of Tibet: Conversations with the Dalai Lama, pp. 175. Grove Press, New York. ISBN 978-0-8021-1827-1.
  3. 3.0 3.1 3.2 Karmay, Samten C. (2005). "The Great Fifth", p. 1. Downloaded as a pdf file on 16 December 2007 from: [1] Archived 2013-09-15 at the Wayback Machine.
  4. W. D. Shakabpa, One hundred thousand moons, translated with an introduction by Derek F. Maher, Vol.1, BRILL, 2010 p.48
  5. Michael Dillon, China : a cultural and historical dictionary, Routledge, 1998, p.184.
  6. Booz, Elisabeth B. (1986). Tibet, pp. 62-63. Passport Books, Hong Kong.
  7. Buckley, Michael and Strausss, Robert. Tibet: a travel survival kit, p. 131. Lonely Planet. South Yarra, Vic., Australia. ISBN 0-908086-88-1.
  8. Stein, R. A. (1972). Tibetan Civilization, p. 228. Translated by J. E. Stapleton Driver. Stanford University Press, Stanford, California. ISBN 0-8047-0806-1 (cloth); ISBN 0-8047-0901-7 (paper).
  9. W. D. Shakabpa, One hundred thousand moons, translated with an introduction by Derek F. Maher BRILL, 2010, Vol.1, pp.48-9.
  10. 10.0 10.1 Stein, R. A. Tibetan Civilization (1962). Translated into English with minor revisions by the author. 1st English edition by Faber & Faber, London (1972). Reprint: Stanford University Press (1972), p. 84.
  11. http://www.potalarestaurante.com/potala.php[പ്രവർത്തിക്കാത്ത കണ്ണി]
  12. Decline of Potala par Oser
  13. "Development 'not ruining' Potala". BBC News. 28 July 2007. Retrieved 22 May 2010.

അവലംബങ്ങൾ

തിരുത്തുക
  •   This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)
  • Beckwith, Christopher I. (1987). The Tibetan Empire in Central Asia. Princeton University Press. Princeton, New Jersey. ISBN 0-691-02469-3.
  • "Reading the Potala". Peter Bishop. In: Sacred Spaces and Powerful Places In Tibetan Culture: A Collection of Essays. (1999) Edited by Toni Huber, pp. 367–388. The Library of Tibetan Works and Archives, Dharamsala, H.P., India. ISBN 81-86470-22-0.
  • Das, Sarat Chandra. Lhasa and Central Tibet. (1902). Edited by W. W. Rockhill. Reprint: Mehra Offset Press, Delhi (1988), pp. 145–146; 166-169; 262-263 and illustration opposite p. 154.
  • Larsen and Sinding-Larsen (2001). The Lhasa Atlas: Traditional Tibetan Architecture and Landscape, Knud Larsen and Amund Sinding-Larsen. Shambhala Books, Boston. ISBN 1-57062-867-X.
  • Richardson, Hugh E. (1984) Tibet & Its History. 1st edition 1962. Second Edition, Revised and Updated. Shambhala Publications. Boston ISBN 0-87773-376-7.
  • Richardson, Hugh E. (1985). A Corpus of Early Tibetan Inscriptions. Royal Asiatic Society. ISBN 0-94759300-4.
  • Snellgrove, David & Hugh Richardson. (1995). A Cultural History of Tibet. 1st edition 1968. 1995 edition with new material. Shambhala. Boston & London. ISBN 1-57062-102-0.
  • von Schroeder, Ulrich. (1981). Indo-Tibetan Bronzes. (608 pages, 1244 illustrations). Hong Kong: Visual Dharma Publications Ltd. ISBN 962-7049-01-8
  • von Schroeder, Ulrich. (2001). Buddhist Sculptures in Tibet. Vol. One: India & Nepal; Vol. Two: Tibet & China. (Volume One: 655 pages with 766 illustrations; Volume Two: 675 pages with 987 illustrations). Hong Kong: Visual Dharma Publications, Ltd. ISBN 962-7049-07-7
  • von Schroeder, Ulrich. 2008. 108 Buddhist Statues in Tibet. (212 p., 112 colour illustrations) (DVD with 527 digital photographs). Chicago: Serindia Publications. ISBN 962-7049-08-5

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള പൊടാല കൊട്ടാരം യാത്രാ സഹായി

29°39′28″N 91°07′01″E / 29.65778°N 91.11694°E / 29.65778; 91.11694

"https://ml.wikipedia.org/w/index.php?title=പൊടാല_കൊട്ടാരം&oldid=3798470" എന്ന താളിൽനിന്ന് ശേഖരിച്ചത്