പ്രധാന മെനു തുറക്കുക

പുരു

(Porus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗരവരുടെ രാജാവായിരുന്നു പുരു രാജാവ് (ഗ്രീക്ക് ഭാഷയിൽ ഇദ്ദേഹം റായ് പോർ എന്നും പോറസ് എന്നും (Greek- Πῶρος) അറിയപ്പെടുന്നു). ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു പൗരവരാജ്യം. ഝലം, ചിനാബ് (ഗ്രീക്ക് ഭാഷയിൽ ഹൈഡാസ്പസ് എന്നും അസെസിനെസ് എന്നും അറിയപ്പെടുന്നു) നദികളുടെ ഇടയ്ക്കുള്ളതും ബിയാസ് (ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ്) വരെ നീളുന്നതുമായ പഞ്ചാബ് പ്രദേശമായിരുന്നു ഇത്. [3] ഈ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ലാഹോർ നഗരം ആയിരിക്കാം എന്ന് കരുതുന്നു.[4]

പുരു രാജാവ്
പൗരവത്തിന്റെയും ഹൈഫസിസ് വരെയും ഉള്ള പ്രദേശങ്ങളുടെ രാജാവ്.
അലക്സാണ്ടർ ചക്രവർത്തിയ്ക്ക് മുമ്പിൽ പുരു രാജാവ് കീഴടങ്ങുന്നു
ഭരണകാലം340–317 BC
ജന്മസ്ഥലംപൌരവം, പഞ്ചാബ് പ്രദേശം
മരണം317 BC
മരണസ്ഥലംപഞ്ചാബ് പ്രദേശം
പിൻ‌ഗാമിമലയ്കേതു (പുരു രാജാവിന്റെ മകൻ)
രാജകൊട്ടാരംപൌരവ Puru Dynasty[1][2] Yaduvanshi
ഹൈഡാസ്പസ് യുദ്ധം പുരു രാജാവ് അലക്സ്സാണ്ടറിനെ നേരിടുന്നു, ചാൾസ് ല് ബ്രൺ വരച്ചത്, 1673.

ഗ്രീക്ക് ചരിത്രകാരനായ ആര്രിയൻ ഹൈഡാസ്പസ് നദിയെ പരാമർശിക്കുന്നു. ഗ്രീക്കുകാർ ഝലം നദിയെയാണ് ഹൈഡാസ്പസ് നദി എന്ന് വിശേഷിപ്പിക്കുന്നത്. ഈ നദിക്കരയിലാണ് മഹാനായ അലക്സാണ്ടർ പുരുവുമായി ക്രി.മു. 326-ൽ ഹൈഡാസ്പസ് നദിയിലെ യുദ്ധം പോരാടിയത്.

അലക്സാണ്ടറുമായി യുദ്ധം ചെയ്ത പുരുവിന്റെ സേനയിൽ 200 ആനകളും 300 രഥങ്ങളും, 30,000 കാലാൾഭടന്മാരുമുണ്ടായിരുന്നു[5]‌.

പുരു രാജാവിന് 5 ക്യുബിറ്റ് ഉയരം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇത് അസംഭാവ്യമായ 2.3 മീറ്ററോ (7½ അടി) (ഒരു ക്യുബിറ്റ് എന്നത് 18 ഇഞ്ച് എന്ന് കണക്കാക്കിയാൽ), കൂടുതൽ സംഭാവ്യമായ 1.8 മീറ്ററോ (6 അടി), ഒരു മാസിഡോണിയൻ ക്യുബിറ്റ് 14 ഇഞ്ച് എന്ന് കണക്കാക്കിയാൽ ഉയരമാണ്. ഇവയിൽ ഏതായാലും ആ കാലഘട്ടത്തിന് അസാധാരണമാണ് ഈ ഉയരം[അവലംബം ആവശ്യമാണ്].

അവലംബംതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kosambi എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hermann എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Arrian Anabasis of Alexander, V.29.2
  4. www.livius.org
  5. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 4.

ഗ്രന്ഥാവലിതിരുത്തുക

  • Arrian, The Campaigns of Alexander, book 5.
  • History of Porus, Patiala, Dr. Buddha Parkash.
  • Lendring, Jona. Alexander de Grote - De ondergang van het Perzische rijk (Alexander the Great. The demise of the Persian empire), Amsterdam: Athenaeum - Polak & Van Gennep, 2004. ISBN 90-253-3144-0
  • Holt, Frank L. Alexander the Great and the Mystery of the Elephant Medallions, California: University of California Press, 2003, 217pgs. ISBN 0-520-24483-4

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=പുരു&oldid=2950241" എന്ന താളിൽനിന്ന് ശേഖരിച്ചത്