മഹാനായ അലക്സാണ്ടറിന്റെ സൈന്യവും, ഇന്ത്യൻ രാജാവായ പോറസ് (സംസ്കൃതത്തിൽ പുരൂരവസ്സ്) രാജാവിന്റെ സൈന്യവും തമ്മിൽ ക്രി.മു. 325-ൽ ഇന്നത്തെ പാകിസ്താനിലെ ഭേര എന്ന സ്ഥലത്തിനടുത്ത്, ഹൈഡാസ്പസ് (ഝലം) നദിക്കരയിൽ നടന്ന യുദ്ധമാണ് ഹൈഡാസ്പസ് യുദ്ധം. ഝലം യുദ്ധം എന്നും ഇതറിയപ്പെടുന്നു. പൗരവ രാജാവായ പുരൂരവസ്സിന്റെ രാജ്യം ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു. അലക്സാണ്ടർ പോരാടിയ അവസാനത്തെ പ്രധാന യുദ്ധമാണ് ഹൈഡാസ്പസ്. ആക്രമിച്ചുവന്ന മാസിഡോണിയൻ സൈന്യത്തിന് എതിരായി പുരു രാജാവും അദ്ദേഹത്തിന്റെ സൈന്യവും ധീരമായ ചെറുത്തുനില്പ്പു നടത്തിയത് അലക്സാണ്ടറിന്റെ ബഹുമാനത്തിനും വിസ്മയത്തിനും പാത്രമായി.[20] വിജയികളായി എങ്കിലും അലക്സാണ്ടറിന്റെ ക്ഷീണിതരായ സൈന്യം അധികം താമസിയാതെ കലാപമുയർത്തി, അലക്സാണ്ടർ ഹൈഫസിസ് നദി മുറിച്ചുകടക്കാൻ പദ്ധതിയിട്ടപ്പോൾ അവർ ഇന്ത്യയിലേയ്ക്ക് കൂടുതൽ പോകുവാൻ വിസമ്മതിച്ചു. സിന്ധൂ നദീതീരത്ത് അധിവസിക്കുന്ന ചില ഇന്ത്യൻ ഗോത്രങ്ങൾക്കെതിരെ ചെറുതും എന്നാൽ വിജയകരവുമായ പടയോട്ടങ്ങൾ നടത്തി തന്റെ ഭരണം സുരക്ഷിതമാക്കുകയും, കാവൽ മാടങ്ങളും വാണിജ്യകേന്ദ്രങ്ങളുമായി പ്രവര്ത്തിക്കാൻ നഗരങ്ങൾ സ്ഥാപിക്കുകയും ചെയ്തതിനുശേഷം അലക്സാണ്ടർ ബാബിലോണിലേക്ക് തിരിച്ചുപോയി.

ഹൈഡാസ്പസ് യുദ്ധം
മഹാനായ അലക്സാണ്ടറിന്റെ യുദ്ധങ്ങളുടെ ഭാഗം

ഹൈഡാസ്പസ് യുദ്ധത്തിൽ ഫാലങ്ക്സ് യുദ്ധമദ്ധ്യത്തിൽ ആക്രമണം നടത്തുന്നു, ആന്ദ്രെ കാസ്റ്റൈഗ്ൻ വരച്ച ചിത്രം
തിയതിക്രി.മു. 325 മെയ്
സ്ഥലംപാകിസ്താനിലെ ഹൈഡാസ്പസ് നദിക്കരയിൽ (ഝലം നദി എന്നും അറിയപ്പെടുന്നു)
ഫലംമാസിഡോണിയൻ വിജയം.[1][2][3]
Territorial
changes
പഞ്ചാബിന്റെ നിയന്ത്രണം അലക്സാണ്ടറിനു കീഴിലാവുന്നു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മാസിഡോണിയൻ സാമ്രാജ്യം
ഗ്രീക്ക് സഖ്യശക്തികൾ
പേർഷ്യൻ സഖ്യശക്തികൾ
ഇന്ത്യൻ സഖ്യശക്തികൾ
പൗരവർ
പടനായകരും മറ്റു നേതാക്കളും
മഹാനായ അലക്സാണ്ടർ,
ക്രറ്റേറസ്,
അജ്ഞേയർ
പുരു രാജാവ്,
അജ്ഞേയർ
ശക്തി
34,000 കാലാൾപ്പട,
7,000 കുതിരപ്പട.[4][5]
20,000,[6] 30,000 [7] അല്ലെങ്കിൽ 50,000 [8] കാലാൾപ്പട,
2,000 [6] - 4.000 [9] കുതിരപ്പട,
200 ആനകൾ,[10][11]
1,000 രഥങ്ങൾ.[12]
നാശനഷ്ടങ്ങൾ
80 [13]-700 [14] 4,000 വരെ [15] കാലാൾ കൊല്ലപ്പെട്ടു,
230 [16]-280 കുതിരപ്പട കൊല്ലപ്പെട്ടു,[17]
12,000 [18] - 23.000 [19] കൊല്ലപ്പെട്ടു,
ആനകളും രഥങ്ങളുമടക്കം 9,000 പേർ പിടിക്കപ്പെട്ടു,[18].

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ, സിന്ധു നദിയുടെ ഒരു ഉപനദിയായ ഹൈഡാസ്പസ് നദിയുടെ (ഇന്ന് ഝലം നദി എന്ന് അറിയപ്പെടുന്നു) കിഴക്കേ കരയിൽ ആണ് യുദ്ധം നടന്നത്. പിന്നീട് അലക്സാണ്ടർ ഈ യുദ്ധം നടന്ന സ്ഥലത്ത് ഒരു നഗരം സ്ഥാപിച്ച് അതിനെ നികേ എന്ന് വിളിച്ചു. ഇന്നുവരെ ഈ നഗരത്തെ കണ്ടെത്തിയിട്ടില്ല, അതുകൊണ്ടുതന്നെ യുദ്ധം നടന്ന സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല (ഭൂപ്രകൃതി ഇതിനകം ഗണ്യമായി മാറി). ഇന്ന് ഏറ്റവും സാദ്ധ്യതയുള്ള സ്ഥലമായി കരുതുന്നത് ഝലം നഗരത്തിന്റെ തൊട്ട് തെക്കുഭാഗത്തായി ആണ്, ഇവിടെ ഒരു പുരാതന പ്രധാനപാത നദിയെ മുറിച്ചുകടക്കുന്നു. ഇന്നത്തെ ജലാല്പൂർ/ഹരൻപൂർ എന്നീ നഗരങ്ങൾ ആയിരിക്കാം യുദ്ധസ്ഥലം എന്ന സിദ്ധാന്തം തെറ്റാണ്, കാരണം ഝലം നദി പുരാതന കാലത്ത് ഈ നഗരങ്ങളിൽ നിന്നും വളരെ അകലെയാണ് ഒഴുകിയിരുന്നത്.[21]

പശ്ചാത്തലം

തിരുത്തുക

ക്രി.മു. 328-ൽ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ അവസാന ശക്തികളെയും ബെസ്സസ്സ്, സ്പിറ്റാമെനെസ് എന്നിവിടങ്ങളിൽ നടന്ന യുദ്ധങ്ങളിൽ പരാജയപ്പെടുത്തിയതിനു ശേഷം അലക്സാണ്ടർ തന്റെ സാമ്രാജ്യം കിഴക്കോട്ടും ഇന്ത്യൻ രാജാക്കന്മാർ നിയന്ത്രിക്കുന്ന ധനിക ഭൂപ്രദേശങ്ങളിലേക്കും കൂടുതൽ വികസിപ്പിക്കുന്നതിനായി ക്രി.മു. 327-ൽ ഒരു പടയോട്ടം ആരംഭിച്ചു. അലക്സാണ്ടറിന്റെ സൈന്യത്തിൽ 41,000, അല്ലെങ്കിൽ 46,000 സൈനികർ ഉണ്ടായിരുന്നു. ചില ചരിത്രകാരന്മാർ[22] അലക്സാണ്ടറിന്റെ പ്രധാന സൈന്യത്തോടുകൂടെ സഞ്ചരിക്കുന്ന എണ്ണം തീർച്ചപ്പെടുത്താത്ത ഏഷ്യൻ സൈന്യങ്ങളെയും പരിഗണിച്ച് ഇതിലും വലിയ സംഖ്യകളും നിർദ്ദേശിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ പ്രധാന വിഭാഗം ഇന്നത്തെ പ്ആക്കിസ്ഥാനിലേയ്ക്ക് ഖൈബർ ചുരത്തിലൂടെ പോയി, എന്നാൽ അലക്സാണ്ടറിന്റെ നേരിട്ടുള്ള സേനാധിപത്യത്തിൽ ഒരു ചെറിയ വിഭാഗം സൈന്യം വടക്കൻ പാതയിലൂടെ സഞ്ചരിച്ചു, വഴിയിൽ അഓർനോസ് കോട്ട (ഇന്നത്തെ പാകിസ്താനിലെ പിർ-സാർ) പിടിച്ചടക്കി. ഈ സ്ഥലത്തിന് ഗ്രീക്ക് പുരാണങ്ങളിൽ പ്രാധാന്യമുണ്ട് - ഐതിഹ്യം അനുസരിച്ച് ഹെർക്കുലസ് ഇന്ത്യ ആക്രമിച്ചപ്പോൾ ഈ സ്ഥലം പിടിച്ചടക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. അടുത്ത വർഷം വസന്തത്തിന്റെ തുടക്കത്തിൽ, അലക്സാണ്ടർ തന്റെ സൈന്യങ്ങളെ യോജിപ്പിച്ചു, തക്ഷശിലയിലെ രാജാവായ അം‌ഭിയുമായി (തക്സിലെസ് എന്നും അറിയപ്പെടുന്നു) സഖ്യം ചെയ്ത്, അദ്ദേഹത്തിന്റെ അയൽ രാജാവായ ഹൈഡാസ്പസിലെ രാജാവിന് (പുരൂരുവസ്സിന്) എതിരെ സൈന്യം ഒരുക്കി.

ലക്ഷ്യങ്ങൾ

തിരുത്തുക

അലക്സാണ്ടറിന് കിഴക്കോട്ട് പട നയിക്കുന്നതിന് പുരു രാജാവിനെ കീഴടക്കേണ്ടതുണ്ടായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ പാർശ്വത്തിൽ ഇത്ര ശക്തനായ ഒരു എതിരാളിയെ വിട്ടുപോവുന്നത് വീണ്ടുമുള്ള ഏതൊരു അധിനിവേശത്തെയും അപായപ്പെടുത്തുമായിരുന്നു. അതുവരെ കീഴടക്കിയ ഇന്ത്യൻ രാജാക്കന്മാരുടെ വിധേയത്വം ഉറപ്പിച്ചുനിറുത്തുന്നതിനും അലക്സാണ്ടർ എന്തെങ്കിലും ഒരു ശക്തിക്ഷയം പ്രദർശിപ്പിക്കുന്നത് അസാദ്ധ്യമായിരുന്നു. പോറസിന് (പുരു രാജാവിന്) തന്റെ രാജ്യത്തെ പ്രതിരോധിക്കേണ്ടിയിരുന്നു, അലക്സാണ്ടറിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനം പോറസ് തിരഞ്ഞെടുത്തു. യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും അലക്സാണ്ടറിന്റെ ഏറ്റവും വിജയിയായ എതിരാളിയായി പോറസ് മാറി.

യുദ്ധത്തിനു മുൻപുള്ള കരുനീക്കങ്ങൾ

തിരുത്തുക
 
അലക്സാണ്ടർ ഹൈഡാസ്പസ് നദി മുറിച്ചുകടക്കുന്നു.

പോറസ് ഝലം നദിയുടെ തെക്കൻ തീരത്ത് നിലയുറപ്പിച്ച് അലക്സാണ്ടറിന്റെ സൈന്യം നദി മുറിച്ചുകടക്കുന്നതിനെ ചെറുക്കാൻ തയ്യാറായി നിന്നു. ഝലം നദി ആഴമേറിയതും വേഗത്തിൽ നീങ്ങുന്നതുമായതിനാൽ നദി മുറിച്ചുകടക്കുന്നതിന് എതിരേയുള്ള ഏതൊരാക്രമണവും ആക്രമിക്കുന്ന സൈന്യത്തെ നശിപ്പിക്കാൻ പര്യാപ്തമായിരുന്നു. നേരിട്ട് നദി മുറിച്ചുകടക്കുന്നത് വിജയിക്കാൻ വളരെ സാദ്ധ്യത കുറവാണെന്ന് അറിയാമായിരുന്ന അലക്സാണ്ടർ നദിയിൽ മറ്റ് ആഴം കുറഞ്ഞ വഴികൾ നോക്കി. ഓരോ രാത്രിയും തന്റെ കുതിരപ്പടയെ അലക്സാണ്ടർ നദീതടത്തിനു മുകളിലേക്കും താഴേക്കും നടത്തി, പോറസ് എതിർവശത്ത് നിഴൽപോലെ പിന്തുടർന്നു. ഒടുവിൽ, തന്റെ പാളയത്തിൽ നിന്നും 17 മൈൽ അകലെ, അലക്സാണ്ടർ അനുയോജ്യമായ ഒരു കടവ് കണ്ടെത്തി. അലക്സാണ്ടർ ഭൂരിഭാഗം സൈന്യങ്ങളുമായി തന്റെ സൈന്യാധിപൻ ക്രറ്റേറസിനെ പിന്നിൽ വിട്ടു. അര്രിയന്റെ അഭിപ്രായത്തിൽ 6,000 കാലാളും 5,000 കുതിരപ്പടയാളികളും വരുന്ന ഒരു ശക്തമായ സൈന്യവുമായി അലക്സാണ്ടർ നദി മുറിച്ചുകടന്നു. പോറസ് തന്റെ മുഴുവൻ സൈന്യവുമായി അലക്സാണ്ടറിനെ ആക്രമിച്ചാൽ ക്രറ്റേറസ് നദി മുറിച്ചുകടക്കണമായിരുന്നു, എന്നാൽ പോറസ് തന്റെ സൈന്യത്തിൽ ഒരു ഭാഗം മാത്രമുപയോഗിച്ച് അലക്സാണ്ടറിനെ ആക്രമിച്ചാൽ ക്രറ്റേറസ് മറുകരെ തന്നെ നിലയുറപ്പിക്കണമായിരുന്നു.

അലക്സാണ്ടർ തന്റെ സൈന്യ വിഭാഗത്തെ പെട്ടെന്ന് നദിയുടെ മുകൾ ഭാഗത്തേക്ക്, ഏറ്റവും രഹസ്യമായി കൊണ്ടുപോയി. തെറ്റായി ഒരു ദ്വീപിലാണ് അലക്സാണ്ടർ എത്തിച്ചേർന്നതെങ്കിലും, പെട്ടെന്നുതന്നെ അദ്ദേഹം മറുവശത്തേക്ക് മുറിച്ചുകടന്നു. പോറസ് തന്റെ എതിരാളിയുടെ കരുനീക്കം വീക്ഷിച്ചു, തന്റെ മകന്റെ കീഴിൽ ഒരു ചെറിയ കുതിരപ്പടയെയും രഥങ്ങളെയും അലക്സാണ്ടറിനെതിരെ യുദ്ധം ചെയ്യാൻ അയച്ചു. ഇവർക്ക് അലക്സാണ്ടർ നദിമുറിച്ചുകടക്കുന്നത് തടയാൻ കഴിയും എന്നായിരുന്നു പോറസിന്റെ കണക്കുകൂട്ടൽ. എന്നാൽ അതിനകം മുറിച്ചുകടന്നിരുന്ന അലക്സാണ്ടർ എളുപ്പത്തിൽ തന്റെ എതിരാളിയെ തോല്പ്പിച്ചു. പ്രത്യേകിച്ചും രഥങ്ങൾ നദീതീരത്തുള്ള ചെളിയിൽ പൂണ്ടുപോയി. മരിച്ചവരിൽ പോറസിന്റെ മകനും ഉൾപ്പെട്ടു. അലക്സാണ്ടർ തന്റെ ഭാഗത്തേക്ക് മുറിച്ചുകടന്നു എന്ന് മനസ്സിലാക്കിയ പോറസ് പെട്ടെന്ന് തന്റെ സൈന്യത്തിന്റെ ഏറ്റവും നല്ല ഭാഗവുമായി അലക്സാണ്ടറിനെ എതിരിടാൻ പോയി, സൈന്യത്തിന്റെ ചെറിയ ഒരു ഭാഗത്തെ ക്രാറ്റസ് നദി മുറിച്ചുകടക്കാൻ ശ്രമിക്കുകയാണെങ്കിൽ ക്രാറ്ററസിന്റെ സൈന്യങ്ങളെ നേരിടാനായി പിന്നിൽ വിട്ടു.

അലക്സാണ്ടറിന്റെ സൈന്യം വിന്യസിച്ചിരുന്ന പ്രദേശത്ത് എത്തിയപ്പോൾ പോറസ് തന്റെ സേനയെ വിന്യസിച്ച് ആക്രമണം തുടങ്ങി. ഇന്ത്യൻ സൈന്യത്തിന്റെ ഇരുഭാഗത്തും കുതിരപ്പടയാളികളും, മദ്ധ്യത്തിൽ കാലാളുകളും അവയ്ക്കിടയിൽ സമദൂരത്തിൽ ആനകളും ആയിരുന്നു ഉണ്ടായിരുന്നത്. ആനകൾ മാസിഡോണിയൻ ഫാലങ്ക്സിന് (യുദ്ധ വിന്യാസത്തിന്) വലിയ നാശങ്ങൾ ഏല്പ്പിച്ചെങ്കിലും ഒടുവിൽ ഫാലങ്ക്റ്റായിയുടെ (നീണ്ട കുന്തങ്ങൾ നീട്ടിപ്പിടിച്ച്, പരിചകൾ കൊണ്ട് ഇടവില്ലാതെ മറച്ച്, ചതുരാകൃതിയിൽ വിന്യസിച്ച സൈനിക വിന്യാസം) നിബിഢമായ കുന്തങ്ങൾ കൊണ്ട് അവ തിരിഞ്ഞോടി, സ്വന്തം സൈനിക നിരകൾക്കു തന്നെ വലിയ നാശങ്ങൾ വരുത്തി.

 
കുതിരപ്പടയുടെയും കാലാളിന്റെയും ഒരുമിച്ചുള്ള ആക്രമണം.

അലക്സാണ്ടർ കുതിരപ്പുറത്തുള്ള അമ്പെയ്ത്തുകാരെ അയച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഇടതുവശത്തുള്ള കുതിരപ്പടയെ ആക്രമിച്ചുകൊണ്ടാണ് യുദ്ധം തുടങ്ങിയത്. പിന്നാലെ, ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ക്ഷയിച്ച ഇടതുവശത്തെ അലക്സാണ്ടർ ആക്രമിച്ചു. ഇന്ത്യൻ കുതിരപ്പടയുടെ ബാക്കി ഭാഗങ്ങൾ തങ്ങളുടെ സൈന്യത്തിന്റെ ക്ഷീണിതമായ ഭാഗത്തിന്റെ രക്ഷയ്ക്കായി കുതിച്ചു, പക്ഷേ ഇതേ സമയം കോയെനസിന്റെ കുതിരപ്പടയാളികൾ ഇന്ത്യൻ സൈന്യത്തിന്റെ പിൻഭാഗത്ത് പ്രത്യക്ഷപ്പെട്ടു. ഇന്ത്യക്കാർ ഒരു ഇരട്ട ഫാലങ്ക്സ് രൂപവത്കരിക്കാൻ ശ്രമിച്ചു, എന്നാൽ ഇതിനു വേണ്ടിവന്ന സങ്കീർണ്ണമായ നീക്കങ്ങൾ ഇന്ത്യൻ നിരകളിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കി, ഇത് മാസിഡോണിയൻ കുതിരപ്പടയാളികളുടെ ജോലി എളുപ്പമാക്കി. അവശേഷിച്ച ഇന്ത്യൻ കുതിരപ്പടയാളികൾ രക്ഷയ്ക്കായി ആനകൾക്ക് ഇടയ്ക്ക് ഓടി, എന്നാൽ അപ്പൊഴേയ്ക്കും നിയന്ത്രണം നഷ്ടപ്പെട്ട ആനകൾ പിന്നാലെ യുദ്ധക്കളത്തിൽ നിന്നും ക്ഷീണിതരായി തിരിഞ്ഞോടി. അവശേഷിച്ച പോറസിന്റെ സൈന്യത്തെ മാസിഡോണിയൻ കുതിരപ്പടയാളികളും ഫാലങ്ക്സും വളഞ്ഞു. ഈ സമയത്ത് ഫാലങ്ക്റ്റായ് തങ്ങളുടെ പരിചകൾ കോർത്ത് പ്രതിരോധ കവചം ചമച്ച് ആശയക്കുഴപ്പത്തിലാഴ്ന്ന ശത്രുവിനു നേരെ നീങ്ങി. ധീരമായി പൊരുതിയതിനു ശേഷം പോറസ് കീഴടങ്ങി. യുദ്ധം അവസാനിച്ചു. ജസ്റ്റിന്റെ അഭിപ്രായത്തിൽ [23], യുദ്ധത്തിനിടയിൽ പോറസ് അലക്സാണ്ടറിനെ വെല്ലുവിളിച്ചു, അലക്സാണ്ടർ കുതിരപ്പുറത്തേറി പോറസിന്റെ നേർക്കു കുതിച്ചു. ദ്വന്ദ്വയുദ്ധത്തിൽ അലക്സാണ്ടർ കുതിരപ്പുറത്തുനിന്നും നിലത്തുവീണു, അലക്സാണ്ടറിന്റെ അംഗരക്ഷകർ അലക്സാണ്ടറിനെ രക്ഷിച്ച് എടുത്തുകൊണ്ടുപോവുകയും പോറസിനെ ബന്ധനസ്ഥനാക്കുകയും ചെയ്തു.

അലക്സാണ്ടറിന്റെ മറ്റ് എല്ലാ യുദ്ധങ്ങളെയും അപേക്ഷിച്ച് മാസിഡോണിയൻ നാശനഷ്ടങ്ങൾ ഹൈഡാസ്പസ് യുദ്ധത്തിൽ കനത്തതായിരുന്നു. ആര്രിയന്റെ കണക്കനുസരിച്ച് 310 മാസിഡോണിയരും ഡിയൊഡോറസിന്റെ കണക്കനുസരിച്ച് 1000 പേരും കൊല്ലപ്പെട്ടു. വിജയിയായ സൈന്യത്തിന് ഇത് വലിയ ഒരു സംഖ്യയാണേങ്കിലും ഇന്ത്യൻ ആനപ്പടയുടെ ഭാഗിക വിജയം പരിഗണിക്കുമ്പോൾ ഇത് സംഭവ്യമാണ്. ഈ യുദ്ധത്തിൽ ഇന്ത്യൻ നാശനഷ്ടങ്ങൾ ആര്രിയന്റെ കണക്കനുസരിച്ച് 23,000 പേരും, ഡിയൊഡോറസിന്റെ കണക്കനുസരിച്ച് മരിച്ചവർ: 12,000, ബന്ധനസ്ഥർ 9,000-എന്നും ആണ്. അര്രിയൻ നാശനഷ്ടങ്ങളിൽ തടവുകാരെയും എണ്ണിയിരുന്നു എന്ന് പരിഗണിച്ചാൽ ഈ രണ്ട് സംഖ്യകളും തമ്മിൽ വളരെ ഒത്തുപോകുന്നു എന്നുകാണാം.

അനന്തരം

തിരുത്തുക
 
ചാൾസ് ല് ബ്രൗൺ വരച്ച ചിത്രം, അലക്സാണ്ടറും പോറസും ഹൈഡാസ്പസ് യുദ്ധത്തിൽ കണ്ടുമുട്ടുന്നത് ചിത്രീകരിച്ചിരിക്കുന്നു

പോറസിന്റെ ധൈര്യവും യുദ്ധനൈപുണ്യവും രാജകീയ പെരുമാറ്റവും അലക്സാണ്ടറിൽ മതിപ്പുളവാക്കി, അലക്സാണ്ടർ പോറസിനെ അലക്സാണ്ടറിന്റെ പേരിൽ ഹൈഡാസ്പസ് ഭരിക്കാൻ അനുവദിച്ചു. തന്റെ തോളിൽ മുറിവേറ്റ്, ആറടിയിലേറെ ഉയരത്തിൽ എഴുന്നേറ്റുനിന്ന പോറസിനോട് നിങ്ങളോട് എങ്ങനെ പെരുമാറണം എന്നു ചോദിച്ച അലക്സാണ്ടറോട്, "പെരുമാറൂ അലക്സാണ്ടർ, ഒരു രാജാവിനോടെന്നപോലെ" എന്ന് പോറസ് മറുപടിപറഞ്ഞു.[24] അലക്സാണ്ടർ തീർച്ചയായും ഒരു രാജാവായി പോറസിനോട് പെരുമാറി, തന്റെ കിരീടം നിലനിർത്താൻ പോറസിനെ അനുവദിച്ചു. അലക്സാണ്ടർ രണ്ട് നഗരങ്ങൾ സ്ഥാപിച്ചു, തന്റെ വിജയത്തിന്റെ ഓർമ്മയ്ക്കായി യുദ്ധം നടന്ന സ്ഥലത്ത് സ്ഥാപിച്ച നികേ (മഹത്തായ വിജയം) എന്ന നഗരം, ഹൈഡാസ്പസിന്റെ മറുകരയിൽ, യുദ്ധത്തിനു തൊട്ടുപിന്നാലെ മരിച്ച തന്റെ വിശ്വസ്തനായ കുതിരയുടെ ഓർമ്മക്കായി സ്ഥാപിച്ച അലക്സാണ്ട്രിയ ബ്യൂസിഫാലസ് എന്ന നഗരം. ക്രി.മു. 326-ൽ അലക്സാണ്ടറിന്റെ സൈന്യം മഗധയുടെ അതിർത്തിയിൽ എത്തി. തുടർച്ചയായ യുദ്ധങ്ങൾ കൊണ്ട് ക്ഷീണിതരും വീണ്ടും മറ്റൊരു ഭീമമായ ഇന്ത്യൻ സൈന്യത്തെ നേരിടുന്ന സാദ്ധ്യതയിൽ ഭയചകിതരുമായ അലക്സാണ്ടറിന്റെ സൈന്യം അവർ പടിഞ്ഞാറേയ്ക്ക് തിരിച്ചുപോവണം എന്ന് ആവശ്യപ്പെട്ടു. ഇത് നടന്നത് ഹൈഫസിസ് (ഇന്നത്തെ ബ്യാസ്) നദിയുടെ തീരത്താണ്. ഈ സ്ഥാനം ഹിമാചൽ പ്രദേശിലെ ഇൻഡോറ തെഹ്സിലിലെ 'കഥ്ഗഢ്' എന്ന സ്ഥലത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. അലക്സാണ്ടർ ഒടുവിൽ സമ്മതിച്ച് തെക്കോട്ടു തിരിഞ്ഞ് സിന്ധൂ നദിയുടെ തീരത്തുകൂടെ യാത്രചെയ്തു, നദിയുടെ തീരങ്ങൾ തന്റെ സാമ്രാജ്യത്തിന്റെ അതിരുകളായി ശക്തിപ്പെടുത്തി.

കുറിപ്പുകൾ

തിരുത്തുക
 1. Fuller, pg 198

  "While the battle raged, Craterus forced his way over the Haranpur ford. When he saw that Alexander was winning a brilliant victory he pressed on and, as his men were fresh, took over the pursuit."

 2. Fuller, pg 181

  "Among the many battles fought by invaders who entered the plains of India from the north-west, the first recorded in history is the battle of the Hydaspes, and in Hogarth's opinion, when coupled with the crossing of the river, together they 'rank among the most brilliant operations in warfare'."

 3. HistoryNet

  "Porus rallied his troops into a phalanx to meet Alexander’s frontal infantry attack, so Alexander ordered his cavalry to encircle the packed Indian phalanx. Then his infantry and cavalry attacked in concert. Craterus soon arrived on the field with fresh troops, turning the battle into a slaughter. Eight hours later, Alexander had lost 280 cavalry and 700 Greek infantry, while Porus suffered 12,000 killed and 9,000 taken prisoner. The road to India was open."

 4. According to Arrian 5.14, 6,000 foot and 5,000 horse were under Alexander's command in the battle.
 5. Fuller estimates a further 2,000 cavalry under Craterus' command.
 6. 6.0 6.1 Plutarch 62.1:

  "But this last combat with Porus took off the edge of the Macedonians' courage, and stayed

  their further progress into India. For having found it hard enough to defeat an enemy who brought but twenty thousand foot and two thousand horse into the field, they thought they had reason to oppose Alexander's design of leading them on to pass the Ganges, too, which they were told was thirty-two furlongs broad and a fathom deep, and the banks on the further side covered

  with multitudes of enemies."

 7. Arrian 5.15
 8. Diodorus 17.87
 9. Arrian 5.15
 10. Curtius 8.13.6
 11. Metz Epitome 54
 12. Plutarch 60.5
 13. Arrian, 5.18 (80 phallangitai, 10 Horse archers, 20 Companion Cavalry and 200 other cavalry)
 14. Fuller, pg 199

  "Diodorus' figures appear more realistic. They are: Indians, more than 12,000 killed and 9,000 captured, as well as eighty elephants; Macedonians, 280 cavalry and 700 infantry killed."

 15. Green
 16. Arrian, 5.18 {gives a total of 310 Macedonian and allied losses.
 17. Diodorus 17.89.3
 18. 18.0 18.1 Diodorus 17.89.1-2
 19. Arrian 5.18
 20. Fuller, p. 198.
 21. P.H.L. Eggermont, Alexander's campaign in Southern Punjab (1993).
 22. Harbottle estimates as high as 135,000 soldiers in total.
 23. Justin, Epitome of Pompeius Trogus, 12.8
 24. Rogers, p.200

ആധുനികം

തിരുത്തുക
 • Fuller, John (1960). The Generalship of Alexander the Great. New Jersey: De Capo Press.
 • Green, Peter (1974). Alexander of Macedon: A Historical Biography.
 • Harbottle, Thomas Benfield (1906). Dictionary of Battles. New York.
 • Rogers, Guy (2004). Alexander: The Ambiguity of Greatness. New York: Random House.

പുരാതനം

തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൈഡാസ്പസ്_യുദ്ധം&oldid=3800827" എന്ന താളിൽനിന്ന് ശേഖരിച്ചത്