പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ

(Portrait of Comtesse d'Haussonville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1845-ൽ ഫ്രഞ്ച് നിയോക്ലാസിക്കൽ ആർട്ടിസ്റ്റ് ജീൻ-അഗസ്റ്റെ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ.

Ingres, Portrait of Comtesse d'Haussonville, 1845, 131.8 x 91cm. The Frick Collection, New York

ചായാചിത്രത്തിനു വേണ്ടിമാതൃകയായിരിക്കുന്നത് സമ്പന്ന ഭവനമായ ഹൗസ് ഓഫ് ബ്രോഗ്ലിയിലെ ഡി ഹൗസൺവില്ലെ കൗണ്ടസ് ലൂയിസ് ഡി ബ്രോഗ്ലിയായിരുന്നു. 1851–53 നും ഇടയിൽ ആംഗ്ര പിന്നീട് ചിത്രീകരിച്ച രാജകുമാരി ഡി ബ്രോഗ്ലി ഫ്രഞ്ച് രാജവാഴ്ച രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ലൂയിസിന്റെ സഹോദരൻ ആൽബർട്ട് ഡി ബ്രോഗ്ലിയെ വിവാഹം കഴിച്ചു.[1] ഉന്നത വിദ്യാഭ്യാസമുള്ള ലൂയിസ് ഡി ബ്രോഗ്ലി പിന്നീട് ഒരു ഉപന്യാസകയും ജീവചരിത്രകാരിയുമായിരുന്നു. കൂടാതെ ബൈറോൺ പ്രഭു, റോബർട്ട് എമ്മെറ്റ്, വലോയിസിലെ മാർഗരറ്റ് എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചരിത്രപരമായ റൊമാൻസ് നോവലുകൾ പ്രസിദ്ധീകരിച്ചു.[2]

അക്കാലത്ത് ആംഗ്ര സ്വീകരിച്ച ചുരുക്കം ചില പോർട്രെയിറ്റ് കമ്മീഷനുകളിൽ ഒന്നാണ് ഈ പെയിന്റിംഗ്. നിയോക്ലാസിക്കൽ വിഷയം കൂടുതൽ താൽപ്പര്യമുണ്ടായിരുന്നതിനാൽ, ഛായാചിത്രത്തേക്കാൾ ആദായം വളരെ കുറവായതിനാൽ അദ്ദേഹത്തിന് നിരാശയായിരുന്നു. അദ്ദേഹം ഒരു പ്രിപ്പറേറ്ററി സ്കെച്ച് തയ്യാറാക്കി, രണ്ട് വർഷം മുമ്പ് ചിത്രീകരണത്തിനായി ഒരു ഓയിൽ, ക്യാൻവാസ് പതിപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ഡി ബ്രോഗ്ലി ഗർഭിണിയായപ്പോൾ കമ്മീഷൻ ഉപേക്ഷിച്ചു. മാത്രമല്ല അദ്ദേഹത്തിന് ആവശ്യമുള്ള ദീർഘകാലത്തേക്ക് പോസ് ചെയ്യാൻ കഴിയുമായിരുന്നില്ല. എന്തായാലും ബ്രോഗ്ലിക്ക് അങ്ങേയറ്റം വിരസവുമായിരുന്നു. " അവസാന സൃഷ്ടി ഒപ്പിട്ട് താഴെ ഇടതുഭാഗത്ത് തീയതി രേഖപ്പെടുത്തി.[2]

കമ്മീഷൻ

തിരുത്തുക
First oil on canvas version of Portrait of Comtesse d'Haussonville, 1842
Preparatory drawing; graphite and white highlights on paper, 1842

1845 ആയപ്പോഴേക്കും ആംഗ്രയുടെ പ്രശസ്തി അതിന്റെ ഉന്നതിയിലായി. ഒരു ചായാചിത്രകാരനെന്ന നിലയിൽ അദ്ദേഹത്തിന് വളരെയധികം ആവശ്യക്കാരുണ്ടായിരുന്നു. എന്നാലും ഫലപ്രദമായ ഹിസ്റ്ററി പെയിന്റിംഗിനോടുള്ള അദ്ദേഹത്തിന്റെ പ്രധാന താൽപ്പര്യത്തിൽ നിന്ന് വ്യതിചലിക്കുന്നതും ഗുണം കുറഞ്ഞതുമായ ഫോർമാറ്റ് അദ്ദേഹം കണ്ടെത്തി. അക്കാലത്ത് അദ്ദേഹം രണ്ട് ചായാചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. നിലവിലെ ചിത്രവും പോർട്രയിറ്റ് ഓഫ് ബറോൺ ഡി റോത്‌ചൈൽഡ് എന്ന ചിത്രവും. എന്നിരുന്നാലും, ഇന്ന് ഇതുപോലുള്ള ചായാചിത്രങ്ങൾക്കാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.[3]

ചായാചിത്രത്തിന്റെ ചിത്രീകരണസമയത്ത് ലൂയിസ് ഡി ബ്രോഗ്ലിക്ക് (1818–1882) 27 വയസ്സായിരുന്നു. രണ്ട് മൂന്ന് വർഷം മുമ്പ് ആംഗ്ര അവളെ കറുത്ത ചോക്ക് ഉപയോഗിച്ച് ഒരു തയ്യാറെടുപ്പ് ചിത്രമായി വരച്ചിരുന്നു. കൂടാതെ ഓയിൽ-ഓൺ-ക്യാൻവാസ് പെയിന്റിംഗിന്റെ ചിത്രീകരണവും ആരംഭിച്ചു. അത് കണ്ണാടിയിൽ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുകയും പോസ് വിപരീതമാക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് അത് ഉപേക്ഷിച്ചു. സെഷനുകൾ‌ ദൈർ‌ഘ്യമേറിയതും വേഗത കുറഞ്ഞതുമായിരുന്നു. ഡി ബ്രോഗ്ലി ക്ഷീണിതയാണെന്ന് കണ്ടെത്തി. ഒരു ഘട്ടത്തിൽ "കഴിഞ്ഞ ഒൻപത് ദിവസമായി ആംഗ്ര ഒരു കൈ മാത്രമായി പെയിന്റിംഗ് ചെയ്യുന്നു"[4] മൂന്നാമത്തെ കുഞ്ഞിനായി അവൾ ഗർഭിണിയായി. അതിനാൽ കൂടുതൽ പോസ് ചെയ്യാൻ കഴിഞ്ഞില്ല. 1842-ൽ പെയിന്റിംഗ് പൂർത്തിയായിരുന്നില്ല.[5]

  1. "Joséphine-Éléonore-Marie-Pauline de Galard de Brassac de Béarn (1825–1860), Princesses de Broglie". Metropolitan Museum of Art. Retrieved 23 September 2017
  2. 2.0 2.1 Rosenblum, 110
  3. Mongan and Naef, xxi
  4. Tinterow et al, 406
  5. Tinterow et al, 40

ഉറവിടങ്ങൾ

തിരുത്തുക
  • Betzer, Sarah. Ingres and the Studio: Women, Painting, History. Pennsylvania State University Press, 2002. ISBN 978-0-2710-4875-8
  • Mongan, Agnes; Naef, Hans. Ingres Centennial Exhibition 1867–1967: Drawings, Watercolors, and Oil Sketches from American Collections. Greenwich, CT: Distributed by New York Graphic Society, 1967. OCLC 170576
  • Rosenblum, Robert. Ingres. London: Harry N. Abrams, 1990. ISBN 978-0-300-08653-9
  • Tinterow, Gary; Conisbee, Philip. Portraits by Ingres: Image of an Epoch. New York: Metropolitan Museum of Art, 1999. ISBN 978-0-300-08653-9