സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ

(Pope Celestine V എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1294-ൽ കേവലം അഞ്ചു മാസക്കാലത്തേക്ക് റോമൻ കത്തോലിക്കാ സഭയുടെ തലവനായിരുന്ന ബെനഡിക്ടൻ സന്യാസവൈദികനാണ് സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ. സെലസ്റ്റിനിയൻ സന്യാസസമൂഹത്തിന്റെ സ്ഥാപകനുമാണ് ഈ മാർപ്പാപ്പ. നിക്കോളാസ് നാലാമൻ മാർപ്പാപ്പയുടെ മരണത്തിനു ശേഷം റോമിലെ പ്രഭുകുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടയിൽ പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് രണ്ടു വർഷത്തോളം വൈകിയതിനെ തുടർന്നാണ് "പിയെട്രോ അഞ്ചലേരിയോ" എന്നു മുൻനാമമുണ്ടായിരുന്ന സെലസ്റ്റീൻ അഞ്ചാമൻ, എൺപതുവയസ്സിനടുത്തുള്ളപ്പോൾ മാർപ്പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

സെലസ്റ്റിൻ അഞ്ചാമൻ
The coronation of Pope Celestine V
സ്ഥാനാരോഹണം5 ജൂലൈ 1294
ഭരണം അവസാനിച്ചത്13 ഡിസംബർ1294
മുൻഗാമിനിക്കോളാസ് നാലാമൻ
പിൻഗാമിബോണിഫസ് എട്ടാമൻ
മെത്രാഭിഷേകം19 ഓഗസ്റ്റ് 1294
വ്യക്തി വിവരങ്ങൾ
ജനന നാമംPietro Angelerio
ജനനം1215
Near Isernia, Kingdom of Sicily
മരണം19 മേയ് 1296 (വയസ്സ് 80–81)
Ferentino, Papal States
വിശുദ്ധപദവി
തിരുനാൾ ദിനം19 മേയ്
വിശുദ്ധപദവി പ്രഖ്യാപനം5 മേയ് 1313
Celestine എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ
Styles of
{{{papal name}}}
അഭിസംബോധനാശൈലി His Holiness
സാധാരണ ശൈലി Your Holiness
മതപരമായ ശൈലി Holy Father
മരണാനന്തരമുള്ള ശൈലി Saint
മാർപ്പാപ്പായുടെ പ്രതിമ

സ്ഥാനത്യാഗം

തിരുത്തുക

സന്യാസിയുടെ പ്രശാന്തജീവിതം ഇഷ്ടപ്പെട്ടിരുന്ന സെലസ്റ്റിൻ, മാർപ്പാപ്പ പദവിയുടെ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുമൂലം അഞ്ചുമാസത്തിനുള്ളിൽ (1294 ജൂലൈ 5 - ഡിസംബർ 13) സ്ഥാനമൊഴിഞ്ഞു. പിൻഗാമി ബോണിബസ് എട്ടാമൻ, തന്റെ തെരഞ്ഞെടുപ്പിനു വഴിയൊരുക്കാൻ സെലസ്റ്റിനെ സ്ഥാനത്യാഗത്തിനു പ്രേരിപ്പിച്ചതാണെന്നു കരുതുന്നവരുണ്ട്.[1]

തടവ്, മരണം

തിരുത്തുക

തന്റെ എണ്ണമറ്റ ശത്രുക്കൾ, ജീവിച്ചിരിക്കുന്ന മുൻഗാമിയെ 'എതിർ-പാപ്പാ' (Anti-Pope) ആയി അവരോധിച്ചെങ്കിലോ എന്നു ഭയന്ന ബോണിഫസ്, സെലസ്റ്റിനെ റോമിൽ തിരികെ കൊണ്ടു വന്നു തടവിലിട്ടു. തടവിൽ നിന്നു രക്ഷപെട്ട സെലസ്റ്റിൻ ഒളിവിൽ കഴിഞ്ഞെങ്കിലും ഡാൽമേഷ്യയിലേക്കു രക്ഷപെടാൻ ശ്രമിക്കുമ്പോൾ പിടിയിലായി. റോമിനടുത്തുള്ള കമ്പാന്യയിലെ കോട്ടയിൽ വീണ്ടും തടവുകാരനാക്കപ്പെട്ട അദ്ദേഹം ഒരു വർഷത്തിനകം മരിച്ചു. ബോണിഫസ് സെലസ്റ്റിനെ വധിച്ചുവെന്നു കിംവദന്തി പരന്നിരുന്നു.

വിശുദ്ധപദവി, വിമർശനം

തിരുത്തുക

ബോണിഫസിന്റെ കാലശേഷം അദ്ദേഹത്തിന്റെ തീവ്രശത്രുവായിരുന്ന ഫ്രാൻസിലെ ഫിലിപ്പ് നാലാമൻ രാജാവ്, സെലസ്റ്റിനെ വിശുദ്ധപദവിയിലേക്കു നാമനിർദ്ദേശം ചെയ്തു. 1313-ൽ, മരിച്ച് രണ്ടു ദശാബ്ദക്കാലത്തിനകം, അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. ഇറ്റാലിയൻ കവി ദാന്തെയുടെ വിഖ്യാതകൃതി ഡിവൈൻ കോമഡിയുടെ നരകഖണ്ഡത്തിലെ ഒരു ഭാഗം, സെലസ്റ്റിന്റെ സ്ഥാനത്യാഗത്തിന്റെ വിമർശനമായി കരുതപ്പെടുന്നു. സെലസ്റ്റിന്റെ സമകാലീനനായിരുന്ന ദാന്തെ, മാർപ്പാപ്പ പദവി ത്യജിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ "മഹാനിഷേധം" (the great refusal) ആയി ചിത്രീകരിക്കുന്നു. നരകത്തിന്റെ വിളുമ്പിലെ നിർഗ്ഗുണവൃത്തത്തിലാണ് ദാന്തെ സെലസ്റ്റിനു സ്ഥാനം നൽകിയത്.[2][3]

പിന്നീട് ഒരു മാർപ്പാപ്പയും സെലസ്റ്റിൻ എന്ന പേര് സ്വീകരിച്ചില്ല. സ്വമേധയാ ഉള്ള പദത്യാഗത്തിന്റെ വഴിയിൽ നൂറ്റാണ്ടുകളോളം സെലൻസ്റ്റിനെ മറ്റൊരു മാർപ്പാപ്പായും പിന്തുടർന്നതുമില്ല. ഏഴു നൂറ്റാണ്ടുകൾക്കു ശേഷം 2013 ഫെബ്രുവരി മാസം സ്വന്തം സ്ഥാനത്യാഗം പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആണ്, ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ അനുകർത്താവ്.

  1. വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങൾ 811-12)
  2. കെന്നത്ത് സ്കോട്ട് ലട്ടുറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 482)
  3. ലിറ്ററേച്ചർ.കോം, ഡിവൈൻ കോമഡി, ഇൻഫെർണോ-iii

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  •   "Pope St. Celestine V" . Catholic Encyclopedia. 1913. {{cite encyclopedia}}: Cite has empty unknown parameter: |HIDE_PARAMETER= (help)
  • A short video outlining the life of Pope Celestine V.
  • Pictures of Pope Benedict XVI's visit to the tomb of Celestine V Archived 2011-07-08 at the Wayback Machine.