സ്വനവിജ്ഞാനം
മനുഷ്യന്റെ സംസാര ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന ഭാഷാശാസ്ത്രത്തിന്റെ ശാഖ
(Phonetics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് സ്വനവിജ്ഞാനം (Phonetics).
സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തിൽ പ്രതിപാദിക്കുന്നത്. 2500 വർഷത്തോളം മുൻപ് പാണിനി സംസ്കൃതത്തിലെ വർണ്ണങ്ങളുടെ ഉച്ചാരണരീതികളെയും ഉച്ചാരണസ്ഥാനങ്ങളെയും കുറിച്ച് തന്റെ അഷ്ടാദ്ധ്യായിയിൽ വിവരിച്ചിട്ടുണ്ട്. ഭാരതീയഭാഷകളുടെയെല്ലാം വർണ്ണങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പാണിനിയുടെ വർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ്.
ഉപവിഭാഗങ്ങൾ
തിരുത്തുകമുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു:
- ഉച്ചാരണശാസ്ത്രം - സ്വനങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട പഠനം. ഉച്ചാരണവേളയിൽ ഭാഷണാവയവങ്ങളുടെ സ്ഥാനം, ചലനം, രൂപം എന്നിവ ഭേദപ്പെടുന്നതിനനുസരിച്ച് എങ്ങനെ വ്യത്യസ്തസ്വനങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു എന്ന് അന്വേഷിക്കുന്നു.
- സ്വനഭൗതികം - സ്വനങ്ങളുടെ ഭൗതികസ്വഭാവങ്ങളെക്കുറിച്ചുള്ള ശബ്ദശാസ്ത്രനിഷ്ഠമായ പഠനം. ഭാഷണസ്വനതരംഗങ്ങളുടെ ആവൃത്തി, ചേർച്ച തുടങ്ങിയകാര്യങ്ങളാണ് ഉള്ളടക്കം.
- ശ്രവണാസ്പദസ്വനവിജ്ഞാനം - ആന്തരകർണ്ണം സ്വനതരംഗങ്ങളെ സ്വീകരിച്ച് ആവേഗങ്ങളാക്കി മസ്തിഷ്കത്തിലേക്കയക്കുന്നതിനെയും തലച്ചോർ അതിനെ വിശകലനം ചെയ്ത് ഗ്രഹിക്കുന്നതിനെയും കുറിച്ച് പഠിക്കുന്നു.