ഫേവ തടാകം

(Phewa Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാളിലെ‍‍ പൊഖാറ പട്ടണത്തിന് തെക്ക് ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് ഫേവ തടാകം (Phewa lake).[1] നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണിത്.[2] സമുദ്രനിരപ്പിൽ നിന്ന് 742 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫേവാ തടാകം ഏതാണ്ട് 4.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.[3] ശരാശരി ആഴം 8.6 മീറ്ററാണെങ്കിലും ചില ഭാഗങ്ങളിൽ 24 മീറ്റർ വരെ ആഴമുണ്ട്.[4] ഫേവ തടാകത്തിന് ഏകദേശം 43000000 ഘനമീറ്റർ ജലം ഉൾക്കൊള്ളുവാൻ ശേഷിയുണ്ട്.[5] തടാകത്തിന്റെ മധ്യഭാഗത്തുള്ള ഒരു ദ്വീപിൽ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന താൽബാരാഹി ക്ഷേത്രം സ്ഥിതിചെയ്യുന്നു.[6] അന്നപൂർണ, ധവളഗിരി മാഛാപ്പുച്ഛ്രേ പർവ്വതനിരകളുടെ പ്രതിബിംബം തടാകോപരിതലത്തിൽ രൂപംകൊള്ളുന്നത് മനോഹരമായ കാഴ്ചയാണ്.[7] [8] ഫേവാ തടാകവും താൽബാരാഹി ക്ഷേത്രവും സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

ഫേവ തടാകം
ഫേവ തടാകത്തിൽ നിന്നുള്ള സൂര്യാസ്തമന ദൃശ്യം
ഫേവ തടാകം is located in Nepal
ഫേവ തടാകം
ഫേവ തടാകം
Location in Nepal
സ്ഥാനംകാസ്കി
നിർദ്ദേശാങ്കങ്ങൾ28°12′51″N 83°56′50″E / 28.21417°N 83.94722°E / 28.21417; 83.94722
Lake typeശുദ്ധജലതടാകം
തദ്ദേശീയ നാമംफेवा ताल
Baidam Tal
പ്രാഥമിക അന്തർപ്രവാഹംഹർപ്പൻ, ഫിർക്കെ ഖോല
Catchment area122.53 കി.m2 (1.3189×109 sq ft)
Basin countriesനേപ്പാൾ
പരമാവധി നീളം4 കി.മീ (13,000 അടി)
പരമാവധി വീതി2 കി.മീ (6,561 അടി 8 ഇഞ്ച്)
Surface area4.43 കി.m2 (1.7 ച മൈ)
ശരാശരി ആഴം8.6 മീ (28 അടി)
പരമാവധി ആഴം24 മീ (79 അടി)
Water volume0.046 കി.m3 (0.011 cu mi)
ഉപരിതല ഉയരം742 മീ (2,434 അടി)
Frozenഘനീഭവിക്കാത്തത്
Islandsതാൽബരാഹി (तालबाराही)
അധിവാസ സ്ഥലങ്ങൾപൊഖാറ, സാരംഗ്കോട്ട്, കാസ്കികോട്ട്, ദിക്കൂർ പൊഖാരി

ചിത്രശാല

തിരുത്തുക
  1. Shrestha, P; Janauer, G. A. (2001). "Management of Aquatic Macrophyte Resource: A Case of Phewa Lake, Nepal" (PDF). Environment and Agriculture: Biodiversity, Agriculture and Pollution in South Asia. Ecological Society (ECOS): 99–107. Archived from the original (PDF) on 2014-02-01. Retrieved 2018-07-29.
  2. Aryal, Vijay (28 October – 2 November 2007). "Phewa Lake Watershed Area: A Study on the Challenges to Human Encroachment" (PDF). Proceedings of Taal 2007: The 12th World Lake Conference, Jaipur, India. International Lake Environment Committee: 2292–2299.[പ്രവർത്തിക്കാത്ത കണ്ണി]
  3. Rai, Ash Kumar (2000). "Evaluation of natural food for planktivorous fish in Lakes Phewa, Begnas, and Rupa in Pokhara Valley, Nepal" (PDF). Limnology. 1: 81–89. doi:10.1007/s102010070014.[പ്രവർത്തിക്കാത്ത കണ്ണി]
  4. Shrestha, Purushottam (2003). "Conservation and management of Phewa Lake ecosystem, Nepal" (PDF). Aquatic Ecosystem Health and Management Society. pp. 1–4. Archived from the original (PDF) on 2013-10-08. Retrieved 2018-07-29.
  5. Pokharel, Shailendra (2003). "Lessons from Nepal on Developing a Strategic Plan for the Integrated Lake Basin Management: Conservation of Phewa Lake of Pokhara, Nepal" (PDF). International Lake Environment Committee: World Lake Database. Archived from the original (PDF) on 2014-02-03. Retrieved 2018-07-29.
  6. Shrestha, Nanda R. (1997). "Pot Goes Pop on Kathmandu's Freak Street". In the Name of Development: A Reflection on Nepal. Lanham, Maryland: University Press of America. pp. 163. ISBN 0-7618-0758-6.
  7. Giri, Bikash; Chalise, Mukesh Kumar (2008). "Seasonal Diversity and Population Status of Waterbirds in Phewa Lake, Pokhara, Nepal". Journal of Wetlands Ecology. 1 (1/2): 3–7. doi:10.3126/jowe.v1i1.1568. Archived from the original on 2014-08-24. Retrieved 2018-07-29.
  8. Gulia, K. S. "Himalayan Treks in Nepal". Discovering Himalaya: Tourism of Himalayan Region. Delhi, India: Isha Books. p. 63. ISBN 81-8205-410-9.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫേവ_തടാകം&oldid=3779304" എന്ന താളിൽനിന്ന് ശേഖരിച്ചത്