രണ്ട് മാധ്യമങ്ങളുടെ സംഗമസ്ഥാനത്തുവച്ച് തരംഗത്തിന്റെ ദിശയ്ക്കു മാറ്റം സംഭവിക്കുകയും വന്ന മാധ്യമത്തിലേക്ക് തന്നെ തിരികെപോകുകയും ചെയ്യുന്ന പ്രതിഭാസത്തെ പ്രതിപതനം അഥവാ പ്രതിഫലനം (ഇംഗ്ലീഷ്:Reflection) എന്നു പറയുന്നു. പൊതുവേ പ്രകാശം, ശബ്ദം, ജലതരംഗം എന്നിവയ്ക്കാണു പ്രതിപതനം നടക്കുന്നത്. പതനകോണിൽ തന്നെയാകും പ്രതിഫലനകോണിനും. അപവർത്തനാങ്കം കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി പ്രതിഫലിപ്പിക്കപ്പെടും.

"https://ml.wikipedia.org/w/index.php?title=പ്രതിഫലനം&oldid=3510437" എന്ന താളിൽനിന്ന് ശേഖരിച്ചത്