പീറ്റ് സാംപ്രസ്
ഗ്രീക്ക് അമേരിക്കൻ ടെന്നീസ് കളിക്കാരൻ
(Pete Sampras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ ലോക ഒന്നാം നമ്പറായിരുന്ന ഗ്രീക്ക് അമേരിക്കൻ ടെന്നീസ് കളിക്കാരനാണ് പെട്രോസ് "പീറ്റ്" സാംപ്രസ് (ജനനം ഓഗസ്റ്റ് 12, 1971, വാഷിംഗ്ടൺ, ഡി.സി.). 14 പുരുഷ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ സാംപ്രസിനെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി വിലയിരുത്താറുണ്ട്. 52 ഗ്രാൻസ്ലാം ടൂർണമെന്റലുകളിൽ കളിച്ച സാംപ്രസിന്റെ ജയ-പരാജയ റെക്കോർഡ് 203-38 ആണ്.
Country (sports) | United States |
---|---|
Residence | Los Angeles, California |
Height | 1.85 മീ (6 അടി 1 ഇഞ്ച്) |
Turned pro | 1988 |
Retired | 2002 |
Plays | Right-handed; one-handed backhand |
Prize money | US$ 43,280,489 |
Singles | |
Career record | 762–222 (77.44%) |
Career titles | 64 |
Highest ranking | No. 1 (April 12, 1993) |
Grand Slam Singles results | |
Australian Open | W (1994, 1997) |
French Open | SF (1996) |
Wimbledon | W (1993, 1994, 1995, 1997, 1998, 1999, 2000) |
US Open | W (1990, 1993, 1995, 1996, 2002) |
Other tournaments | |
Tour Finals | W (1991, 1994, 1996, 1997, 1999) |
Olympic Games | 3R (1992) |
Doubles | |
Career record | 64–70 |
Career titles | 2 |
Highest ranking | No. 27 (February 12, 1990) |
Grand Slam Doubles results | |
Australian Open | 2R (1989) |
French Open | 2R (1989) |
Wimbledon | 3R (1989) |
US Open | 1R (1988, 1989, 1990) |
Last updated on: July 5, 2008. |
1988-ൽ ആണ് സാംപ്രസ് തന്റെ കരിയർ ആരംഭിക്കുന്നത്. 2002-ൽ നടന്ന യു.എസ്. ഓപ്പണിന്റെ ഫൈനലിൽ ആന്ദ്രേ അഗാസിയെ പരാജയപ്പെടുത്തി കിരീടം നേടിയതായിരുന്നു അവസാനത്തെ ഔദ്യോഗിക വിജയം. 1993 മുതൽ 1998 വരെ തുടർച്ചയായി ആറു വർഷം ലോക ഒന്നാം നമ്പർ ടെന്നീസ് താരം എന്ന ബഹുമതി നേടിയ സാംപ്രസ് ഏഴു പുരുഷന്മാരുടെ വിംബിൾഡൺ സിംഗിൾസ് കിരീടം എന്ന റെക്കോർഡ് വില്യം റെൻഷോയുമായി പങ്കു വെക്കുകയും ചെയ്യുന്നു.