പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)

(Peoples Democratic Party (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1993 ഏപ്രിൽ 14-ന് അബ്ദുൽ നാസ്സർ മഅദനി ചെയർമാനായി രൂപീകൃതമായ ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് പീപ്പിൾസ് ഡമോക്രാറ്റിക് പാ‍ർട്ടി (പി.ഡി.പി.)

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ)


Peoples Democratic Party (India)
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
നേതാവ്അബ്ദുൽ നാസ്സർ മഅദനി
ചെയർപേഴ്സൺഅബ്ദുൽ നാസ്സർ മഅദനി
സെക്രട്ടറിവി.എം.അലിയാർ കോതമംഗലം
പാർലമെന്ററി ചെയർപേഴ്സൺവർക്കല രാജ്
സ്ഥാപകൻഅബ്ദുൽ നാസ്സർ മഅദനി
രൂപീകരിക്കപ്പെട്ടത്1993 ഏപ്രിൽ 14
മുഖ്യകാര്യാലയംErnakulam (India)
വിദ്യാർത്ഥി സംഘടനഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)
വനിത സംഘടനവുമൺസ് ഇന്ത്യ മൂവ്മെന്റ് (ഡബ്ല്യു.ഐ.എം)
തൊഴിലാളി വിഭാഗംപി.ടി.യു.സി
പ്രത്യയശാസ്‌ത്രംഅവർണ്ണന് അധികാരം പീഡിതർക്ക് മോചനം
ലോക്സഭയിലെ സീറ്റുകൾ0
രാജ്യസഭയിലെ സീറ്റുകൾ0
തിരഞ്ഞെടുപ്പ് ചിഹ്നം
തോണി


കേന്ദ്ര കർമ്മ സമിതി ( സി.എ.സി.) യാണ് പാർട്ടിയുടെ പരമോന്നത ബോഡി.

സംസ്ഥാനത്തെ നൂറ്റിനാല്പത് മണ്ഡലങ്ങളിൽ നിന്നും മൂന്നു വീതം അംഗങ്ങളെ തിരിഞ്ഞെടുത്ത് വരുന്ന സംസ്ഥാന കൌൺസിലിൽ നിന്നും തിരിഞ്ഞെടുക്കുന്ന താണ് സംസ്ഥാന സെക്രട്ടറിയേറ്റ്, ഈ സെക്രട്ടറിയേറ്റിൽ നിന്നുമാണ് പാർട്ടി ചെയർമാൻ അടക്കമുള്ള സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കപ്പെടുന്നത്.

സംസ്ഥാനത്തെ പതിനാല് ജില്ലയിൽ ജില്ലാ കമ്മിറ്റികളും നൂറ്റിനാൽപ്പത് മണ്ഡലം കമ്മിറ്റിളും അതിനുപതാഴെ ഞ്ചായത്ത്/മുൻസിപ്പൽ കമ്മിറ്റികളും വാർഡ് കമ്മിറ്റികളും ബൂത്ത് തല കമ്മിറ്റികളും നിലവിലുണ്ട്


" അവർണ്ണനധികാരം, പീഡിതർക്ക് മോചനം" എന്ന വിപ്ലവകരമായ മുദ്രാവാക്യം ഉയർത്തി രൂപീകൃതമായ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. ഗുരുവായൂർ, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിൽ ശക്തമായ സാന്നിദ്ദ്യം തെളിയിക്കാൻ പി.ഡി.പി.ക്ക് കഴിഞ്ഞു.കെ.ആർ. നാരായണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടന്ന ഒറ്റപ്പാലം പാർലിമെന്റ് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വാൻ വിജയത്തിന് പിന്നിലെ പ്രധാന ഘടകം പി.ഡി.പി. പിന്തുണയായിരുന്നു. സ്വകാര്യ മേഖലയിൽ സംവരണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് പി.ഡി.പി.യാണ്.ഫാഷി സത്തിനെതിരെ ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് പി.ഡി.പി.ബാബരി മസ്ജിദ് തകർക്കെപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും മസ്ജിദ് പുനർനിർമ്മാണം ആവശ്യപ്പെട്ടും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടി പി.ഡി.പി.യാണ്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു അയോധ്യയിലേക്ക് പി.ഡി.പി. മാർച്ച് നടത്തുകയും ചെയ്തു.

ആലപ്പുഴ, പെരുമ്പാവൂർ എന്നീ നഗരസഭകളിലും നിരവധി പഞ്ചായത്തുകളിലും പാർട്ടിക്ക് ജനപ്രതിനിധികൾ ഉണ്ട്.

പി.ഡി.പി.സെൻട്രൽ ആക്ഷൻ കമ്മിറ്റി

ചെയർമാൻ

അബ്ദുൽ നാസർ മഅദനി

വൈസ് ചെയർമാൻമാർ

വർക്കല രാജ് ,അഡ്വ. മുട്ടം നാസർ , ശശി പൂവൻചിന, ടി എ മുഹമ്മദ് ബിലാൽ, സിയാഉദ്ദീൻ തങ്ങൾ

ജനറൽ സെക്രട്ടറിമാർ

അലിയാർ കോതമംഗലം മുഹമ്മദ് റജീബ്

അജിത്കുമാർ ആസാദ് മൈലക്കാട് ഷാ ജഅഫർ അലി ദാരിമി മജീദ് ചേർപ്പ്


ട്രഷറർ

ഇബ്രാഹീം തിരൂരങ്ങാടി

സെക്രട്ടറിമാർ

ടി കെ സലിം ബാബു പറപ്പൂർ

രാജിമണി തൃശ്ശൂർ

സംസ്ഥാന കൌൺസിൽ കൺവീനർ

ടി കെ സലിം ബാബു

സ്റ്റേറ്റ് കൌൺസിൽ

തിരുത്തുക

ഓരോ മണ്ഡലങ്ങളിൽ നിന്നും തിരെഞ്ഞെടുക്കുന്ന 3 അംഗങ്ങളെ ഉൾകൊള്ളിച്ചതാന്

സെക്രട്ടറിയേറ്റ്

തിരുത്തുക

പോഷകസംഘടനകൾ

തിരുത്തുക

തൊഴിലാളി വിഭാഗം

തിരുത്തുക
  • പി.ടി.യു.സി

വിദ്യാർത്ഥി വിഭാഗം

തിരുത്തുക
  • ഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)

വനിതാ വിഭാഗം

തിരുത്തുക
  • വുമൺസ് ഇന്ത്യ മൂവ്മെന്റ് (WIM)

ആരോഗ്യ വിഭാഗം

തിരുത്തുക
  • പീപ്പിൾസ് ഹെൽത്ത് ഫോറം (പി.എച്ച്.എഫ്)

പ്രവാസി വിഭാഗം

തിരുത്തുക
  • പീപ്പിൾസ് കൾച്ചറൽസ് ഫോറം (പി.സി.എഫ്)