പെന്റാവാലന്റ് വാക്സിനേഷൻ
[[Category:Infobox drug articles with contradicting parameter input |]]
Combination of | |
---|---|
DTP vaccine | Vaccine |
Hepatitis B vaccine | Vaccine |
Haemophilus vaccine | Vaccine |
Clinical data | |
Trade names | Quinvaxem, Pentavac PFS, others |
Routes of administration | Intramuscular injection |
ATC code | |
Identifiers | |
ChemSpider |
|
വിവിധ രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ച് വെവ്വേറെ അഞ്ച് വാക്സിനുകൾ സംയോജിപ്പിച്ച് ഒരൊറ്റ വാക്സിനാക്കി മാറ്റിയ ഒരു കോമ്പിനേഷൻ വാക്സിൻ ആണ് പെന്റാവാലന്റ് വാക്സിൻ അല്ലെങ്കിൽ 5 ഇൻ 1 വാക്സിൻ. ഈ വാക്സിനുപയോഗിച്ചു ഒറ്റ പ്രതിരോധകുത്തിവെപ്പ് ശിശുക്കൾക്ക് നൽകി തൊണ്ടമുള്ള് (Diphtheria), വില്ലൻ ചുമ (Pertusis), കുതിരസന്നി (Tetanus), ഹെപാറ്റിറ്റിസ്-ബി (Hepatitis -B), ഹീമോഫിലസ് ഇൻഫ്ലൂവൻസ ഇനം-ബി (Hib : Hemophilus influenza type-b) എന്നീ അഞ്ച് മാരകരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാം. [1][2]ഡിഫ്തീരിയ, ടെറ്റാനസ്, പെർട്ടുസിസ് (whole cell), ഹെപ്പറ്റൈറ്റിസ് ബി (ആർ ഡിഎൻഎ), ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി കോൻജുഗേറ്റ് വാക്സിനുകൾ (absorbed) അല്ലെങ്കിൽ ഡിടിപി-ഹെപ്പ്B-ഹിബ് എന്നിവ ഈ വാക്സിൻറെ പൊതുവായ പേര് ആണ്. പ്രത്യേകിച്ച് മദ്ധ്യ-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഈ പെന്റാവാലന്റ് വാക്സിൻ മറ്റ് ശിശുക്കളുടെ കോമ്പിനേഷൻ വാക്സിനുകൾക്ക്, വലിയ അളവിൽ പകരമായി ഉപയോഗപ്പെടുന്നു. 2013-ൽ യൂനിസെഫിൻറെ കൈവശമുള്ള ഡിടിപി - അടങ്ങിയ വാക്സിനുകളുടെ 100% പെന്റാവാലന്റ് വാക്സിനുകൾ ലോകത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് നൽകിവരുന്നു.[3] ഈ പ്രക്രീയ പെന്റാവാലന്റ് വാക്സിനേഷൻ എന്ന് അറിയപ്പെടുന്നു.
ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ (National Immunisation Programme) ഭാഗമായി കേരളം,തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്.
വാക്സിനുകൾ
തിരുത്തുകക്വിൻവാക്സെം, പെന്റാവാക് PFC, ഈസിഫൈവ് TT, ComBE Five, ഷാൻ5, പെന്റബയോ എന്നീ വാക്സിനുകളാണ് പ്രധാനപ്പെട്ട പെന്റാവാലന്റ് വാക്സിനുകൾ[4][5].
വാക്സിൻ | നിർമ്മാണം | ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ച തിയതി[6] |
---|---|---|
ക്വിൻവാക്സെം | ക്രുസെൽ [a] | 26 സെപ്റ്റംബർ 2006 |
പെന്റാവാക് PFS | സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ | 23 ജൂൺ 2010 |
ഈസിഫൈവ് TT | പനസീ ബയോടെക് | 2 ഒക്ടോബർ 2013[b] |
ComBE Five | ബയോളജിക്കൽ ഇ. ലിമിറ്റഡ് | 1 സെപ്റ്റംബർ 2011 |
ഷാൻ5 | ശാന്ത ബയോടെക്നിക്സ് | 29 ഏപ്രിൽ 2014 |
പെന്റബയോ | ബയോ ഫാർമ | 19 ഡിസംബർ 2014 |
വാക്സിൻ ഉൽപാദനം
തിരുത്തുകപൂനയിൽ പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് ഇതിലേക്ക് ആവശ്യമായ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Immunisation and Pentavalent Vaccine". UNICEF. Archived from the original on 2014-07-29. Retrieved 2019-06-13.
- ↑ Organization, World Health; Biologicals, World Health Organization Department of Immunization, Vaccines and (2004). Immunization in Practice: A Practical Guide for Health Staff (in ഇംഗ്ലീഷ്). World Health Organization. p. 20. ISBN 9789241546515. Retrieved 15 July 2018.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ "Diphtheria Tetanus and Pertussis Vaccine Supply Update" (PDF). UNICEF. October 2016. Archived from the original (PDF) on 2018-06-29. Retrieved 28 June 2018.
- ↑ "Products". Vaccine World. Archived from the original on 2016-04-06. Retrieved 2019-06-13.
- ↑ "'Shan5' vaccine gets WHO nod". Business Standard.
- ↑ 6.0 6.1 "WHO Prequalified Vaccines". World Health Organization. Retrieved 29 June 2018.
- ↑ "Crucell's Quinvaxem gets WHO prequalification". The Pharma Letter.
- ↑ "Crucell Announces Product Approval in Korea for Quinvaxem Vaccine". Marketwired. Archived from the original on 2018-06-29. Retrieved 2019-06-13.
- ↑ "Pentavalent vaccine, Easyfive, removed from WHO list of prequalified vaccines". WHO.
"Pentavalent vaccine from December 17 " The Hindu , CHENNAI, December 9, 2011.
Notes
തിരുത്തുക- ↑ The vaccine was developed and manufactured by Crucell in Korea and co-produced by Chiron Corporation (later purchased by Novartis International AG on April 20, 2006), which provides four out of the five vaccine elements in bulk.[7][8]
- ↑ Easyfive was removed from the WHO's list of pre-approved and prequalified vaccines in mid-2011.[9] It was re-approved by WHO on 2 October 2013.[6]