പരേഷ് മൊകാശി
മറാഠിയിലെ ഒരു സിനിമസംവിധായകനും നിർമാതാവും നടനും നാടകപ്രവർത്തകനും ആണ് പരേഷ് മൊകാശി (Paresh Mokashi) (ജനനം ഫെബൃവരി 6- 1969). ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്ക്പ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ ആദ്യസിനിമാസംരംഭമായ രാജാ ഹരിശ്ചന്ദ്ര എന്ന സിനിമയുടെ നിർമ്മാണത്തെയും അടിസ്ഥാനമാക്കിയുള്ള ഹരിശ്ചന്ദ്രജി ഫാക്ടറി എന്ന സിനിമ 2009 -ൽ സംവിധാനം ചെയ്തു. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ സിനിമ 82 -മത് അക്കാഡമി പുരസ്കാരതിരഞ്ഞെടുപ്പിൽ മികച്ച അന്യഭാഷാ ചിത്രത്തിനായുള്ള ഇന്ത്യൻ നാമനിർദ്ദേശത്തിൽ ഉൾപ്പെട്ടു.[1][2][3]
പരേഷ് മൊകാശി | |
---|---|
ജനനം | പൂന, ഇന്ത്യ | 6 ഫെബ്രുവരി 1969
തൊഴിൽ | നാടക സംവിധായകൻ, സിനിമ സംവിധായകൻ, നാടക നിർമ്മാതാവ്,സിനിമ നിർമ്മാതാവ്,തിരക്കഥകൃത്ത്, നടൻ |
സജീവ കാലം | 1988–present |
ജീവിതപങ്കാളി(കൾ) | മധുഗന്ധ കുൽക്കർണി |
മൊകാശിയുടെ അടുത്തചിത്രമായ എലിസബത്ത് ഏകാദശി 2014 നവമ്പർ 14 ശിശുദിനത്തിൽപുറത്തിറങ്ങി. നിരൂപകപ്രശംസയും മികച്ച സാമ്പത്തികലാഭവും നേടിയ ഈ സിനിമ ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്രചലചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.[4][5] ഈ ചിത്രം 2015 -ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.
അവലംബം
തിരുത്തുക- ↑ "UTV to release Harishchandrachi Factory". Indo-Asian News Service. New Delhi. Hindustan Times. 3 December 2009. Archived from the original on 2014-07-14. Retrieved 24 September 2012.
- ↑ Subhash K .Jha (18 December 2009). "Mokashi lives American dream". Mumbai Mirror. Mumbai. The Times of India. Archived from the original on 2013-01-03. Retrieved 24 September 2012.
- ↑ "BAFTA Screenings Archive". Archived from the original on 2013-02-15. Retrieved 24 September 2012.
- ↑ Verma, Priyanka (13 November 2014). "'Elizabeth Ekadashi' posters bring minimalism to Marathi cinema". Daily News and Analysis. Mumbai. Retrieved 1 March 2015.
- ↑ Pawar, Yogesh (16 November 2014). "Elizabeth Ekadashi works its magic with the box office and critics..." Daily News and Analysis. Mumbai. Retrieved 1 March 2015.