പറവയ് മുനിയമ്മ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Paravai Muniyamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ നാടോടി ഗായികയും നടിയുമായിരുന്നു പറവയ് മുനിയമ്മ (25/26 ജൂൺ 1937 - 29 മാർച്ച് 2020). [1] മധുരയിലെ പറവയ് എന്ന ഗ്രാമത്തിൽ ജനിച്ചതിനാലാണ് അവർക്ക് പറവയ് എന്ന വിശേഷണം ലഭിച്ചത്. പല തമിഴ് ചിത്രങ്ങളിലും സഹനടിയായും അഭിനയിച്ച അവർ ഒരു പിന്നണി ഗായികയുമായിരുന്നു. [2][3][1][4]കലിയാനർ ടിവിയിൽ മുനിയമ്മയ്ക്ക് സ്വന്തമായി പാചക ഷോയും ഉണ്ടായിരുന്നു.[5] സംഗീത സംവിധായകൻ വിദ്യാസാഗറാണ് അവരെ കോളിവുഡ് വ്യവസായത്തിൽ പരിചയപ്പെടുത്തിയത്.

മുനിയമ്മ
ജനനം
മുനിയമ്മ

(1937-06-25)ജൂൺ 25, 1937
മരണം29 മാർച്ച് 2020(2020-03-29) (പ്രായം 82)
പുരസ്കാരങ്ങൾകലൈമമണി (2019)

മുനിയമ്മ ഗായികയെന്ന നിലയിൽ സാംസ്കാരിക ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്തു. അറുപതുകളിൽ രണ്ടായിരത്തോളം നാടോടി ഗാനങ്ങളും അവതരിപ്പിച്ചു. ഇതിൽ ലക്ഷ്മൺ ശ്രുതിയെ പ്രതിനിധീകരിച്ച് ലണ്ടൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലവതരിപ്പിച്ച ഷോകളും ഉൾപ്പെടുന്നു.[6]2004 ൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ നാടോടി കലയോടും സംസ്കാരത്തോടും മനുഷ്യരാശിയ്ക്ക് അഭിനിവേശമുണ്ടെന്നതിന്റെ തെളിവാണ് അവരുടെ വിദേശ അന്താരാഷ്ട്ര നാടോടി അനുബന്ധ പരിപാടികൾ സാക്ഷ്യം വഹിക്കുന്നത് എന്ന വസ്തുത അവർ ഒരിക്കൽ ചൂണ്ടിക്കാട്ടി.[7]

1995-ൽ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിക്കാൻ എ. ആർ. റഹ്മാൻ സമീപിച്ചെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അവർ ആ ഓഫർ നിരസിച്ചു. [8]ധൂൾ (2003) എന്ന ചിത്രത്തിനായി ഒരു നാടോടി ഗാനം ആലപിക്കാൻ സംഗീത സംവിധായകൻ വിദ്യാസാഗർ അവരെ സമീപിച്ചു. അവർ ആ ഓഫർ സ്വീകരിച്ചു. ധൂൾ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച അവർ തന്റെ ആദ്യ ചലച്ചിത്ര ഗാനം "സിംഗം പോല നടന്തു വാരൻ" എന്ന ഗാനം ആലപിച്ചു. ഇത് ഒരു പോരാട്ട സീക്വൻസിനിടെ ചിത്രീകരിച്ചതിനാൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. [9]ഒടുവിൽ അതേ സിനിമയിൽ തന്നെ ഒരു സപ്പോർട്ടിംഗ് റോളിൽ അഭിനയിക്കുകയും ഇത് 66-ാം വയസ്സിൽ ചലച്ചിത്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.[10]അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച അവർ സാധാരണയായി മുത്തശ്ശി വേഷങ്ങളിൽ അഭിനയിച്ചു.[11] ചിത്രത്തിന്റെ വിജയവും ഗാനവും മുനിയമ്മയ്ക്ക് ചലച്ചിത്രമേഖലയിൽ നിന്ന് കൂടുതൽ അഭിനയത്തിനും ആലാപനത്തിനും അവസരം ലഭിച്ചു.[12]

2015 ൽ ആശുപത്രിയിലായതിനു ശേഷം തമിഴ് ചലച്ചിത്രമേഖലയിലെ അഭിനേതാക്കളായ ശിവകാർത്തികേയൻ, ശരത്കുമാർ, വിശാൽ എന്നിവരടക്കം സഹായിച്ചു.[13][14] എം‌ജി‌ആർ ക്ഷേമപദ്ധതി പ്രകാരം മുഖ്യമന്ത്രി ജയലളിത അവരുടെ പേരിൽ 6 ലക്ഷം സ്ഥിര നിക്ഷേപം ഏർപ്പെടുത്തി സഹായിക്കുകയും നടൻ ധനുഷ് അവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുകയും ചെയ്തു.[15][16]

ഗുരുതരമായ അസുഖത്തെ തുടർന്ന് 2019 നവംബറിൽ അവർ മരിച്ചുവെന്ന് അഭ്യൂഹമുണ്ടായിരുന്നു.[17]വർഷങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നിട്ടും നടൻ അബി ശരവണന്റെ അഭ്യർത്ഥനയെത്തുടർന്ന് 2020 ഫെബ്രുവരിയിൽ മായാനദി എന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാനും കാണാനും അവർ എത്തി.[18][19][20]തമിഴ്‌നാട് സർക്കാർ 2019 ൽ അവർക്ക് കലൈമമണി നൽകുകയുണ്ടായി.[21]

2020 മാർച്ച് 29 ന്, വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് മുനിയമ്മ 82-ആം വയസ്സിൽ മധുരയിലെ വസതിയിൽ വച്ച് മരിച്ചു.[7]

  1. 1.0 1.1 "Popular folk singer and actress Paravai Muniyamma has passed away". 2020-03-29. Archived from the original on 2020-03-29. Retrieved 2020-03-29.
  2. "Paravai Muniyaama is back". Behindwoods. 2005-03-28. Retrieved 2016-12-01.
  3. "Metro Plus Tiruchirapalli / Personality : Ruling with RUSTIC ragas". The Hindu. 2004-12-04. Archived from the original on 2005-02-08. Retrieved 2016-12-01.
  4. "Tamil Folk Singer and Actress Paravai Muniyamma Passes Away". News18. 29 March 2020.
  5. "Cooking up a smile Nuggets from Aatha". The Hindu (in Indian English). 2007-07-30. ISSN 0971-751X. Retrieved 2020-06-02.
  6. "Archive News". The Hindu. Archived from the original on 2009-08-15. Retrieved 2016-12-01.
  7. 7.0 7.1 Staff Reporter (2020-03-29). "Tamil folk singer, actress Paravai Muniyamma no more". The Hindu (in Indian English). ISSN 0971-751X. Retrieved 2020-06-02.
  8. "Veteran folk artiste, actor-singer Paravai Muniyamma passes away". The New Indian Express. Retrieved 2020-06-02.
  9. "Actor-singer Paravai Muniyamma passes away". The New Indian Express. Retrieved 2020-06-02.
  10. "Dhool paati Paravai Muniyamma dies aged 83". www.thenewsminute.com. Retrieved 2020-06-02.
  11. "Throaty treat". The Hindu. 2004-01-21. Archived from the original on 2004-03-04. Retrieved 2016-12-01.
  12. https://web.archive.org/web/20030503062612/http://sify.com/movies/tamil/fullstory.php?id=12656539
  13. "At last, Paravai Muniyamma gets financial aid - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-06-02.
  14. "Dhanush, Sarathkumar help Paravai Muniyamma". Deccan Chronicle (in ഇംഗ്ലീഷ്). 2015-08-01. Retrieved 2020-06-02.
  15. Siva (2015-08-02). "தக்க சமயத்தில் உதவிய 'அம்மா'வுக்கு எப்படி நன்றி சொல்வேன்!: பரவை முனியம்மா". Oneindia (in തമിഴ്). Retrieved 2020-06-02.
  16. "The sad state of Kalaimamani Paravai Muniyamma! - Tamil News". IndiaGlitz.com. 2019-03-05. Retrieved 2020-06-02.
  17. Kumar, Pradeep (2019-11-01). "Hospitalisation stirs up false news on Paravai Muniyamma's health". The Hindu (in Indian English). ISSN 0971-751X. Retrieved 2020-06-02.
  18. Subramanian, Anupama (2020-02-08). "Abi Saravanan takes Paravai Muniyamma to watch Maayanadhi". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2020-06-02.
  19. "நடக்க முடியாத நிலையிலும் பிரபல நடிகருக்காக திரையரங்கம் வந்த பரவை முனியம்மா! பார்த்த கடைசி படம் இதுதான்!". Asianet News Network Pvt Ltd (in തമിഴ്). Retrieved 2020-06-02.
  20. "பரவை முனியம்மா பற்றி பேஸ்புக்கில் பகிர்ந்த அபிசரவணன்". Samayam Tamil (in തമിഴ്). Retrieved 2020-06-02.
  21. "Kalaimamani awards after 8 years: 201 artistes get awards". Deccan Chronicle (in ഇംഗ്ലീഷ്). 2019-03-01. Retrieved 2020-06-02.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പറവയ്_മുനിയമ്മ&oldid=3962126" എന്ന താളിൽനിന്ന് ശേഖരിച്ചത്