പാരാതൈറോയ്ഡ് ഗ്രന്ഥി
തൈറോയ്ഡ് ഗ്രന്ഥിയുടെ മുകൾഭാഗത്ത് രണ്ടു വശങ്ങളിലായി സ്ഥിതിചെയ്യുന്ന നാലു ഗ്രന്ഥികളാണ് പാരാതൈറോയിഡ് ഗ്രന്ഥികൾ (Parathyroid glands). ഇവ പാരാതോർമോൺ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നു. ഗ്രന്ഥിയുടെ പ്രധാന ധർമ്മം ശരീരത്തിലെ കാൽസ്യം അയോണുകളുടെ അളവു ക്രമീകരിക്കുക എന്നതാണ്.[1]
പാരാതൈറോയ്ഡ് ഗ്രന്ഥികൾ | |
---|---|
അന്തർസ്രാവി ഗ്രന്ഥികൾ (തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രതലത്തിൽ സ്ഥിതിചെയ്യുന്നതായതിനാൽ പാരാതൈറോയ്ഡ് ഗ്രന്ഥി ചിത്രീകരിച്ചിട്ടില്ല.) | |
തൈറോയ്ഡും പാരാതൈറോയ്ഡുകളും | |
ഗ്രെയുടെ | subject #273 1271 |
ശുദ്ധരക്തധമനി | സുപീരിയർ തൈറോയ്ഡ് ശുദ്ധരക്തധമനി, ഇൻഫീരിയർ തൈറോയ്ഡ് ശുദ്ധരക്തധമനി, |
ധമനി | സുപീരിയർ തൈറോയ്ഡ് അശുദ്ധരക്തധമനി, മധ്യ തൈറോയ്ഡ് അശുദ്ധരക്തധമനി, ഇൻഫീരിയർ തൈറൊയ്ഡ് അശുദ്ധരക്തധമനി, |
നാഡി | മധ്യ മസ്തിഷ്ക ഗാംഗ്ലിയോൺ, കീഴ് മസ്തിഷ്ക ഗാംഗ്ലിയോൺ |
ലസിക | പ്രീട്രക്കിയൽ, പ്രീലരീഞ്ചിയൽ, ജുഗുലോഡൈഗാസ്ട്രിക്,and തൈമസിലെ ലസികകൾ |
ഭ്രൂണശാസ്ത്രം | ന്യൂറൽ ക്രസ്റ്റ് മീസങ്കൈമും, മൂന്നാമത്തെയും എൻഡോഡെർമിലെ നാലാമത്തെയും ഫരീഞ്ചിയൽ പൗച്ചുകളും |
സ്ഥാനം
തിരുത്തുകതൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്. [2]
ധർമ്മം
തിരുത്തുകപാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇതുമൂലം അസ്ഥികളിൽനിന്നും കാൽസ്യം അയോണുകൾ ക്രമാധികം രക്തത്തിലേക്ക് മാറ്റപ്പെട്ട് രക്തത്തിൽ കാൽസ്യം അയോണുകളുടെ തോത് വർദ്ധിക്കുന്നു. ഈ കാൽസ്യം അയോണുകൾ ക്രമേണ വൃക്കകൾ, ആഗ്നേയ ഗ്രന്ഥി തുടങ്ങിയവയിൽ അടിഞ്ഞു ചേർന്ന് കാൽസ്യം കല്ലുകൾ ഉണ്ടാകുവാൻ കാരണമാകും. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism). പാരാതോർമോണിന്റെ അപര്യാപ്തതമൂലം പേശീപ്രവർത്തനങ്ങളെ ബാധിക്കുന്ന ടെറ്റനി എന്ന അസുഖം ഉണ്ടാകുന്നു.
അവലംബം
തിരുത്തുക- ↑ Endocrine Web at endocrineweb.com
- ↑ Parathyroid+gland at eMedicine Dictionary