ബേർഡ്-ഓഫ്-പാരഡൈസ്

(Paradisaeidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാരഡൈസെഡേ കുടുംബത്തിൽ പെട്ട പാസെറൈൻ പക്ഷികളെയാണ് ബേർഡ്സ് ഓഫ് പാരഡൈസ് (Bird(s)-of-paradise) എന്നു വിളിക്കുന്നത്. ഈ കുടുംബത്തിൽ 14 ജനുസ്സുകളിലായി 41 തരം പക്ഷികൾ ഉണ്ട്.[1] ന്യൂ ഗിനിയ ദ്വീപിലാണ് ഇവയിൽ ഭൂരിഭാഗവും കാണപ്പെടുന്നത്, സമീപത്തുള്ള മലൂകു ദ്വീപുകളിലും കിഴക്കൻ ആസ്ത്രേലിയയിലും ഇവ കാണപ്പെടുന്നു. അതി മനോഹരമായ തൂവലുകളും വാലുകളുമാണ് ഈ പക്ഷികളുടെ സവിശേഷതകൾ. ഇവയിൽ ആൺ പക്ഷികൾക്ക് കൂടുതൽ ഭംഗിയുണ്ടാകും. വേട്ടയാടപ്പെടുന്നതിനാലും ആവാസവ്യവസ്ഥ നശിക്കുന്നതിനാലും ഇവ വംശനാശഭീഷണിയിലാണ്.

Bird-of-paradise
Wilson's bird-of-paradise (Cicinnurus respublica)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Paradisaeidae

Vigors, 1825
Diversity

14 genera, 41 species


  1. Gill, F & D Donsker (Eds). 2012. IOC World Bird Names (v 3.2). Available at http://www.worldbirdnames.org [Accessed 13 Jan 2013].
"https://ml.wikipedia.org/w/index.php?title=ബേർഡ്-ഓഫ്-പാരഡൈസ്&oldid=3352682" എന്ന താളിൽനിന്ന് ശേഖരിച്ചത്