പാരസെറ്റമോൾ
വേദനസംഹാരിയായും ദേഹതാപം (പനി) കുറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പരാസിറ്റാമോൾ [3]. അസെറ്റാമിനോഫിൻ എന്ന പേരിലും ഇതറിയപ്പെടുന്നു. തലവേദന, ശരീര വേദന, പല്ല് വേദന എന്നിവ പോലുള്ള തീവ്രത കുറഞ്ഞ വേദനകൾക്ക് വേണ്ടിയാണ് ഈ മരുന്ന് സാധാരണ ഗതിയിൽ ഉപയോഗക്കുന്നത്. ശാസ്ത്രക്രിയക്ക് ശേഷമുള്ളതോ, അർബുദം മൂലമോ ഉണ്ടാകുന്ന കഠിനമായ വേദനകൾക്ക് വേണ്ടിയും, ചില വേദനാസംഹാരികളോട് (കറപ്പ്) കൂടെ ഇത് ഉപയോഗിക്കാറുണ്ട്.
Clinical data | |
---|---|
License data |
|
Pregnancy category |
|
Routes of administration | Oral, rectal, intravenous |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | almost 100% |
Metabolism | 90 to 95% Hepatic |
Elimination half-life | 1–4 hours |
Excretion | Renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
CompTox Dashboard (EPA) | |
ECHA InfoCard | 100.002.870 |
Chemical and physical data | |
Formula | C8H9NO2 |
Molar mass | 151.169 g/mol |
3D model (JSmol) | |
Density | 1.263 g/cm3 |
Melting point | 169 °C (336 °F) |
Solubility in water | 14 mg/mL @ 25C [2] mg/mL (20 °C) |
|
WHO യുടെ അത്യന്താപേക്ഷിതമായി മരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോൾ. താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ഒരു മരുന്നാണിത്. വലിയ തോതിലുള്ള ഉപയോഗം കരൾ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കും.
2 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് മുതൽ ഇത് ഉപയോഗിക്കാവുന്നതാണ്. ഗർഭ കാലത്തും മുലയൂട്ടൽ കാലത്തും സുരക്ഷിതമായ ഉപയോഗിക്കാവുന്ന മരുന്നാണ് ഇത്. കരൾ സംബന്ധമോ, വൃക്ക സംബന്ധമോ രോഗമുള്ളവർ, മദ്യം ഉപയോഗിക്കുന്നവർ, ശരീര ഭാരം വളരെ കുറഞ്ഞവർ എന്നിവർ ഈ മരുന്ന് വളരെ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.
രസതന്ത്രം
തിരുത്തുകഘടന
തിരുത്തുകബെൻസീൻ വലയത്തോട് ഹൈഡ്രോക്സിൽ ഗ്രൂപ്പും അമൈഡ് ഗ്രൂപ്പും പാരാ (1,4) രീതിയിൽ ചേർന്നതാണ് പാരസെറ്റമോൾ തന്മാത്രയുടെ ഘടന.
ഉത്പാദനം
തിരുത്തുകഫീനോളിൽ നിന്നാണ് പാരസെറ്റമോൾ നിർമ്മിക്കുന്നത്. അതിന് താഴെ പറയുന്ന രീതി ഉപയോഗിക്കുന്നു.
- സൾഫ്യൂരിക് അമ്ളവും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് ഫീനോളിനോട് നൈട്രേറ്റ് ഗ്രൂപ്പ് ചേർക്കുന്നു.
- ഓർത്തോ ഐസോമറിൽ നിന്ന് പാരാ ഐസോമർ വേർതിരിച്ചെടുക്കുന്നു.
- സോഡിയം ബോറോഹൈഡ്രൈഡ് ഉപയോഗിച്ച് പാരാ നൈട്രോഫീനോളിനെ പാരാ അമിനോഫീനോളാക്കി മാറ്റുന്നു.
- പാരാ അമിനോഫീനോൾ അസെറ്റിക് അൻഹൈഡ്രൈഡുമായി പ്രവർത്തിപ്പിച്ച് പാരസെറ്റമോൾ നിർമ്മിക്കുന്നു.
പാർശ്വഫലങ്ങൾ
തിരുത്തുക- കരൾ സംബന്ധമായ അസുഖങ്ങൾ
- ചർമ്മ സംബന്ധമായ അസുഖങ്ങൾ
- ആസ്‌തമ (ശ്വാസം മുട്ടൽ)
അവലംബം
തിരുത്തുക- ↑ "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
- ↑ drug card for Acetaminophen; www.drugbank.ca
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-28. Retrieved 2017-01-13.