മേനിക്കാട

(Painted Bush Quail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേനിക്കാടയുടെ ഇംഗ്ലീഷിലെ പേര് Painted Bush Quail എന്നും ശാസ്ത്രീയ നാമം Perdicula erythrorhyncha എന്നുമാണ്. കുന്നുകൾക്ക് അരികിലൂടെ വരിവരിയായാണ് നീങ്ങുന്നത്. ചുവന്ന കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാനാകും.

മേനിക്കാട
ആണ്പക്ഷി, നീലഗിരിയില്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. erythrorhyncha
Binomial name
Perdicula erythrorhyncha
(Sykes, 1832)
Synonyms

Microperdix erythrorhynchus
Cryptoplectron erythrorhynchus

രൂപ വിവരണം

തിരുത്തുക
 
Illustration of the nominate subspecies, the red legs and bill are diagnostic in the field

പറക്കുമ്പോള് വരെ കാണാവുന്ന ചുവന്ന കൊക്കുകളും കാലുകളുമുണ്ട്. പെൺക്ഷികളുടെ അടിഭാഗം നല്ല ചുവപ്പാണ്. മുകൾവശം ചെമ്പിച്ച തവിട്ടു നിറമാണ്. ആൺപക്ഷിയ്ക്ക് കറുത്ത തലയും വെള്ള കൺപുരികവുമുണ്ട്. ആണിനുമാത്രം വെളുത്ത കഴുത്തും,പുരികവും. തലയിൽ വരകളുമുണ്ട്.അടിവശത്ത് ചന്ദ്രക്കലപോലെയുള്ള അടയാളങ്ങളൂണ്ട്.[2] ഇവ 6 മുതല് 10 വരെയുള്ള കൂട്ടമായി കാണുന്നു. ഇവ ഒറ്റ വരിയായാണ്` നീങ്ങുന്നത്. ഇവ ഇര തേടുന്നതും പൊടിയിൽ കുളിക്കുന്നതും കാലത്താണ്. കൂട്ടത്തിലെ ഏതെങ്കിലും പക്ഷിയുടെ വിളികേട്ടാൽ പെട്ടെന്ന് കൂട്ടം ചേരും.

പ്രജനന കാലത്ത് ആൺപക്ഷി ‘’കിരിക്കി – കിരിക്കി – കിരിക്കി‘’ എന്ന കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിൽ ഇടക്കിടെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും.,[3].[4][5]

കുന്നുകളിലുള്ള കാറ്റുകളിൽ കാണുന്നു. [സത്പുര] മുതൽ പൂർവഘട്ടത്തിന്റെ വടക്കുവരെ blewitti എന്ന് ഉപവിഭാഗത്തെ കാണുന്നു. കുറച്ചുകൂടി വലിപ്പം കുറഞ്ഞതും മങ്ങിയ നിറത്തോടുകൂടിയ ഒരു ഉപവിഭാഗം പശ്ചിമഘട്ടത്തിൽ പൂനെയുടെ തെക്കുമുതൽ നീലഗിരിയിലും തെക്കേ ഇന്ത്യയിലെ കുന്നുകളിലും കാണുന്നു. [4]

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂടൻ, പേജ് 218
  1. ബേർഡ് ലൈഫ് ഇന്റർനാഷണൽ (2012). "Perdicula erythrorhyncha". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. Retrieved 2012 ജൂലൈ 16. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. ആർ, വിനോദ്കുമാർ (ഓഗസ്റ്റ് 2014). പഠനം- കേരളത്തിലെ പക്ഷികൾ-. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2.
  3. Primrose,AP (1916). "Notes on the Painted Bush Quail Micr operdix erythrorhynchus F.B.I. 1359". J. Bombay Nat. Hist. Soc. 24 (3): 597.
  4. 4.0 4.1 Jerdon, TC (186). The Birds of India. Volume 3. George Wyman & Co. pp. 584–585.
  5. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 125–126.
"https://ml.wikipedia.org/w/index.php?title=മേനിക്കാട&oldid=3350221" എന്ന താളിൽനിന്ന് ശേഖരിച്ചത്