പരമവിശിഷ്ടസേവാ മെഡൽ
ഇന്ത്യയുടെ ഒരു സൈനിക പുരസ്കാരമാണ് പരംവിശിഷ്ട് സേവാ മെഡൽ അഥവാ PVSM. ഇന്ത്യയിലെ സായുധസേനാംഗങ്ങളിലെ സൈനികരുടെ പരമവിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായാണ് ഇത് നൽകുന്നതെങ്കിലും ഇന്ത്യൻ ആർമ്മിയിലെ സീനിയർ റാങ്കുകാർക്കാണ് ഈ മെഡൽ നിലവിൽ നൽകിവരുന്നത്. സമാധാനകാല സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഈ മെഡൽ ലഭിക്കുന്ന പട്ടാളക്കാർക്ക് തങ്ങളുടെ പേരിന്റെ കൂടെ PVSM എന്ന് ചേർക്കാൻ അധികാരമുണ്ട്.
പരംവിശിഷ്ട് സേവാ മെഡൽ | ||
[[[File:Param Vishisht Seva Medal.jpg|100px]] | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | ഗ്യാലൻട്രി | |
വിഭാഗം | പരമവിശിഷ്ട സേവനം | |
നിലവിൽ വന്നത് | ജനുവരി 26, 1960 | |
നൽകിയത് | ഇന്ത്യാഗവണ്മെന്റ് | |
വിവരണം | സായുധസേനാംഗങ്ങൾക്ക് | |
പ്രധാന പേരുകൾ | വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ് I. (1967, ജനുവരി 27 വരെ) | |
Obverse | 35മി.മീ വ്യാസമുള്ള ഗോളാകൃതിയിലുള്ള, മധ്യത്തിലായി ഒരു താരകമുള്ള മെഡൽ | |
Reverse | ദേശീയമുദ്രയും മുകളിലായി ഹിന്ദിയിൽ പരമവിശിഷ്ടസേവാ മെഡൽ എന്നും | |
റിബ്ബൺ | 32 മി.മീ. വീതിയിലുള്ള മഞ്ഞനിറമുള്ള റിബ്ബണിന്റെ മധ്യത്തിലായി 2 മി.മീ.വീതിയിൽ ഒരു നീല സ്ട്രൈപ്പ് | |
അവാർഡ് റാങ്ക് | ||
- ← പരംവിശിഷ്ട് സേവാ മെഡൽ → അതിവിശിഷ്ടസേവാ മെഡൽ |
രൂപീകരണം
തിരുത്തുക1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വിശിഷ്ട് സേവാ മെഡലും സർവോത്തം യുദ്ധ് സേവാ മെഡലും". ഭാരത് രക്ഷക്.കോം. Archived from the original on 2016-10-21. Retrieved 2013-02-13.