വിശിഷ്ടസേവാ മെഡൽ
(വിശിഷ്ട സേവാ മെഡൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ സായുധസേനാംഗങ്ങൾക്ക് അവരുടെ വിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായി ഇന്ത്യൻ രാഷ്ട്രപതി നൽകുന്ന പുരസ്കാരമാണ് വിശിഷ്ട സേവാ മെഡൽ അഥവാ VSM.
വിശിഷ്ട സേവാ മെഡൽ | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | നോൺ-ഗ്യാലൻട്രി | |
വിഭാഗം | വിശിഷ്ട സേവനം | |
നിലവിൽ വന്നത് | ജനുവരി 26, 1960 | |
നൽകിയത് | ഇന്ത്യൻ രാഷ്ട്രപതി | |
വിവരണം | സായുധസേനാംഗങ്ങൾക്ക് | |
പ്രധാന പേരുകൾ | വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ് III. (1967, ജനുവരി 27 വരെ) | |
Obverse | 35മി.മീ വ്യാസമുള്ള ഗോളാകൃതിയിലുള്ള, മധ്യത്തിലായി ഒരു താരകവുമുള്ള മെഡൽ | |
Reverse | ദേശീയമുദ്രയും മുകളിലായി ഹിന്ദിയിൽ വിശിഷ്ട് സേവാ മെഡൽ എന്നും | |
റിബ്ബൺ | 32 മി.മീ. വീതിയിലുള്ള മഞ്ഞനിറമുള്ള റിബ്ബണിന്റെ മധ്യത്തിലായി 2 മി.മീ.വീതിയിൽ 3 നീല സ്ട്രൈപ്പുകൾ | |
അവാർഡ് റാങ്ക് | ||
അതിവിശിഷ്ടസേവാ മെഡൽ ← വിശിഷ്ട സേവാ മെഡൽ → - |
മരണാനന്തരമായും ഈ മെഡൽ നൽകാറുണ്ട്. ഈ മെഡൽ ലഭിക്കുന്ന ജവാന് തങ്ങളുടെ പേരിന്റെ കൂടെ VSM എന്ന് ചേർക്കാൻ അധികാരമുണ്ട്.
രൂപീകരണം
തിരുത്തുക1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.[2]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വിശിഷ്ട് സേവാ മെഡലും സർവോത്തം യുദ്ധ് സേവാ മെഡലും". ഭാരത് രക്ഷക്.കോം. Archived from the original on 2016-10-21. Retrieved 2013-02-17.
- ↑ Ed Haynes. "വിശിഷ്ട് സേവാ മെഡൽ". Archived from the original on 2007-07-27. Retrieved 2013-02-16.