ഒഴൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(Ozhur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഒഴൂർ (Ozhur). പണ്ടുകാലത്ത് ഈ ഗ്രാമം വെട്ടത്തുനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.[1]
Ozhur | |
---|---|
village | |
Country | India |
State | Kerala |
District | Malappuram |
(2001) | |
• ആകെ | 29,836 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676320 |
വാഹന റെജിസ്ട്രേഷൻ | KL-55 |
ജനസംഖ്യാക്കണക്കുകൾ
തിരുത്തുക2001 ലെ ജനസംഖ്യാക്കണക്കുകൾ പ്രകാരം മൊത്തം 29836 പേരിൽ 14114 പുരുഷൻമാരും 15722 സ്ത്രീകളുമാണുള്ളത്. [1] ഒഴൂർ എന്ന പഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമത്തിന് 14 വാർഡുകളാണുള്ളത്. .
ഗതാഗതം
തിരുത്തുകഈ ഗ്രാമത്തെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് തിരൂർ പട്ടണം മുഖേനയാണ്. തിരൂരിൽ നിന്നും വടക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.66 ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. തിരൂരിൽ നിന്നും തെക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.966 പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളവും റെയിൽവേസ്റ്റേഷൻ തിരൂർ റെയിൽവേസ്റ്റേഷനുമാണ്.