ഓക്‌സിടെട്രാസൈക്ലിൻ

(Oxytetracycline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ട്രെപ്റ്റോമൈസസ്‌ റൈമോസസ്‌ എന്ന സൂക്ഷ്‌മാണു ഉത്‌പാദിപ്പിക്കുന്ന, ഇളം മഞ്ഞനിറത്തോടുകൂടിയതും കയ്‌പുരസമുള്ളതുമായ ഒരു ആന്റിബയോട്ടിക്‌ പദാർഥമാണ് ഓക്‌സിടെട്രാസൈക്ലിൻ. ടെറാമൈസിൻ, ഹൈഡ്രാക്‌സി ടെട്രാസൈക്ലിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. 1950-ൽ ഫിൻലേയും സഹപ്രവർത്തകരും ചേർന്നാണ് ആദ്യമായി ഇതു വേർതിരിച്ചെടുത്തത്‌. ടെട്രാസൈക്ലിൻ, ക്ലൊർടെട്രാ സൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളുമായി പ്രവർത്തനത്തിലും ഘടനയിലും ഇതിനു സാമ്യമുണ്ട്‌. വളരെ വിപുലമായ അണുനാശകശക്തിയുള്ള ആന്റിബയോട്ടിക്കാണിത്‌.

ഓക്‌സിടെട്രാസൈക്ലിൻ
Systematic (IUPAC) name
(4S,4aR,5S,5aR,6S,12aS) -4-(dimethylamino)-3,5,6,10,11,12a-hexahydroxy -6-methyl-1,12-dioxo-1,4,4a,5,5a,6,12,12a-octahydrotetracene -2-carboxamide
Clinical data
Pregnancy
category
  • AU: D
  • US: D (Evidence of risk)
Routes of
administration
Oral, Ophthalmic
Legal status
Legal status
Pharmacokinetic data
Biological half-life6-8 hours
ExcretionRenal
Identifiers
CAS Number79-57-2 checkY
ATC codeD06AA03 (WHO) G01AA07 J01AA06 S01AA04 QG51AA01 QJ51AA06
PubChemCID 5353856
DrugBankDB00595 checkY
ChemSpider10482174 checkY
UNIISLF0D9077S checkY
KEGGD00205 checkY
ChEBICHEBI:27701 checkY
ChEMBLCHEMBL1517 checkY
PDB ligand IDOAQ (PDBe, RCSB PDB)
E number (EU)E703[അവലംബം ആവശ്യമാണ്]
Chemical data
FormulaC22H24N2O9
Molar mass460.434 g/mol
  • CN(C)[C@@H]3C(\O)=C(\C(N)=O)C(=O)[C@@]4(O)C(/O)=C2/C(=O)c1c(cccc1O)[C@@](C)(O)[C@H]2[C@H](O)[C@@H]34
  • InChI=1S/C22H24N2O9/c1-21(32)7-5-4-6-8(25)9(7)15(26)10-12(21)17(28)13-14(24(2)3)16(27)11(20(23)31)19(30)22(13,33)18(10)29/h4-6,12-14,17,25,27-29,32-33H,1-3H3,(H2,23,31)/t12-,13-,14+,17+,21-,22+/m1/s1 checkY
  • Key:IWVCMVBTMGNXQD-PXOLEDIWSA-N checkY
  (verify)

ഉപയോഗങ്ങൾ തിരുത്തുക

വായിൽക്കൂടി കഴിക്കാവുന്ന ഈ ആന്റിബയോട്ടിക്‌ ചില സാഹചര്യങ്ങളിൽ പേശികളിൽക്കൂടിയുള്ള കുത്തിവയ്‌പായും നൽകുന്നു. വളരെ എളുപ്പത്തിൽ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടാനും കൂടുതൽസമയം തങ്ങിനില്‌ക്കാനും ഇതിനു കഴിവുണ്ട്‌. ന്യുമോണിയ, ഗൊണോറിയ, ടൈഫസ്‌, ടോൺസിലൈറ്റിസ്‌, വില്ലൻചുമ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്‌ക്ക്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കുന്നു.

പാർശ്വഫലങ്ങൾ തിരുത്തുക

ഓക്‌സിടെട്രാസൈക്ലിന് പൊതുവേ ദോഷഫലങ്ങൾ കുറവാണ്. എങ്കിലും തുടർച്ചയായുള്ള ഇതിന്റെ ഉപയോഗം കുടലിൽ സ്വാഭാവികമായുള്ള ബാക്‌റ്റീരിയയുടെ നാശത്തിനു കാരണമാകുന്നു. തന്മൂലം ചില കുമിൾരോഗങ്ങൾക്ക്‌ കാരണമാകുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓക്‌സിടെട്രാസൈക്ലിൻ&oldid=2361832" എന്ന താളിൽനിന്ന് ശേഖരിച്ചത്