ചെമ്മുള്ളൻ പാവൽ
(Osteobrama bakeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു തനതു ശുദ്ധജല മത്സ്യമാണ് മുള്ളൻ പാവൽ (ശാസ്ത്രീയനാമം: Osteobrama bakeri). കോട്ടയം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ നദികളിൽ കണ്ടുവരുന്നു. ഭക്ഷണത്തിനും അലങ്കാരത്തിനും സാധാരണ ഉപയോഗിക്കുന്ന ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.
മുള്ളൻ പാവൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. bakeri
|
Binomial name | |
Osteobrama bakeri (F. Day, 1873)
|
നാമകരണം
തിരുത്തുകവൈ.എച്ച്. ബേക്കർ ശേഖരിച്ച മത്സ്യങ്ങളെ ഡോ.ഫ്രാൻസീസ് ഡേയ്ക്ക് കൈമാറി. 1873ൽ ഈ മത്സ്യത്തിന് ബേക്കറോടുള്ള ബഹുമാനാർത്ഥം ബേക്കരി എന്ന പേര് നൽകി. (Day, 1873a)
ശരീരപ്രകൃതി
തിരുത്തുകകണ്ണുകൾക്ക് ചുവപ്പ് നിറമുണ്ട്. ശരീരം നല്ലതുപോലെ പരന്നിട്ടാണ്. പാർശ്വരേഖ 44 ചെതുമ്പലുകളിലൂടെ കടന്നുപോകുന്നു. മീശരോമങ്ങളുണ്ട്. പരമാവധി നീളം 11 സെന്റിമീറ്റർ. മുതുകുവശം പച്ച കലർന്ന കറുപ്പുനിറമാണ്.
അവലംബം
തിരുത്തുക- കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവവൈവിധ്യബോർഡ്
- Froese, Rainer, and Daniel Pauly, eds. (2006). "Osteobrama bakeri" in ഫിഷ്ബേസ്. April 2006 version.