ഒക നദി

(Oka River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ റഷ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഒക(റഷ്യൻ: Ока́, IPA: [ɐˈka]). വോൾഗ നദിയിൽ ലയിക്കുന്ന ഏറ്റവും വലിയ നദിയാണിത്. ഒര്യോൽ, തുല, കലുഗ, മോസ്കോ, റ്യസൻ, വ്ലാദിമിൿ, നിസ്സനി നോവ്ഗോറോഡ് എന്നീ പ്രദേശങ്ങളിലൂടെയാണ് ഒക നദി ഒഴുകുന്നത്. പ്രഭവകേന്ദ്രത്തിനടുത്തുള്ള കലുഗ നഗരം മുതൽ താഴേക്ക് ഈ നദിയുടെ ഭൂരിഭാഗവും ജലയാത്രചെയ്യാൻ പറ്റുന്നതരത്തിലാണ്. ഏതാണ്ട് 1500 കിലോമീറ്ററിനുമുകളിൽ നീളമുണ്ട് ഈ നദിക്ക്.[1] റഷ്യയുടെ തലസ്ഥാനമായ മോസ്കോ നഗരം ഒക നദിയിൽ ചെന്ന് ചേരുന്ന മോസ്ക്വ നദിയുടെ കരയിലാണുള്ളത്.

ഒക നദി
Physical characteristics
നദീമുഖംVolga River
നീളം1,500 കി.മീ (930 മൈ)
Map of the Volga watershed with the Oka highlighted
The confluence of the Oka with the Volga in Nizhny Novgorod.
The Oka riverbank in Nizhny Novgorod.
The Oka River in Ryazan Oblast, near Rybnoe.

പേരും ചരിത്രവും

തിരുത്തുക

കിഴക്കൻ സ്ലാവിക് വ്യതിചി ഗോത്രത്തിന്റെ ജന്മദേശമായിരുന്നു ഒക നദി.[2] ലാറ്റിൻ വാക്കായ അക്വ, പഴയ ജർമ്മൻ വാക്കായ അഹ, ഗോഥിക് വാക്കായ അഹ്വ എന്നിവയുമായി നദിയുടെ പേരിന് ബന്ധമുണ്ടെന്ന് മാക്സ് വാസ്മെർ പറയുന്നു. ഈ വാക്കിനെല്ലാം അർത്ഥം ജലം അല്ലെങ്കിൽ നദി എന്നാണ്. ബാൾട്ടിക് ഭാഷകളിൽനിന്നാണ് ഈ പേര് വന്നതെന്നാണ് ഒലെഗ് ട്രുബചേവ് പറയുന്നത്. സ്ലേവുകൾ വരുന്നതിന് മുൻപ് ബാൾടിക് ഗോത്രവർഗ്ഗക്കാരായ ഗാലിന്ത്യൻസ് ഒക സമതലത്തിന്റെ പടിഞ്ഞാറേഭാഗത്താണ് താമസിച്ചിരുന്നത്.[3]

നദിക്കരയിലെ പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ഒക നദിയുടെ കരയിൽ അനേകം ചരിത്രപ്രധാനമായ സ്ഥലങ്ങളും കെട്ടിടങ്ങളുമുണ്ട്. മുറോമിന്റെ മദ്ധ്യകാല മൊണാസ്ട്രികൾ, കസിമോവിന്റെ മോസ്കുകൾ, കൊളൊമ്നയുടെയും സെർപുഖൊവിന്റെയും കോട്ടകളും ക്രെംലിനുകളും, സെർഗി യെസെനിന്റെയും വസിലി പൊളെനോവിന്റെയും ഓർമ്മ കെട്ടിടങ്ങൾ, പഴയ റ്യസന്റെ അവശേഷിപ്പുകൾ കുഴിച്ചെടുത്ത് സ്ഥലങ്ങൾ, ഒക ഷുഖൊവ് കെട്ടിടം തുടങ്ങിയവ ഒക നദിക്കരയിൽ സ്ഥിതിചെയ്യുന്നു.

പ്രിയോക്സോ-ടെറസ്നൈ ബയോസ്ഫിയർ റിസർവ്വ് ഒക നദിക്കരയിൽ പുഷ്ചിനോ നഗത്തിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.

നദിയിൽ ലയിക്കുന്ന പ്രധാന നദികൾ

തിരുത്തുക

ഉഗ്ര, സിസഡ്ര, ഉപ, പ്രൊട്വ, നറ, മോസ്ക്വ, പ്ര, ഒസ്യൊടർ, പ്രൊന്യ, പറ, മോക്ഷ, ട്യോഷ, ക്ലൈസ്മ എന്നിവയാണ് ഒക നദിയിൽ ലയിക്കുന്ന പ്രധാന നദികൾ.

ഒക നദിക്കരയിലെ പ്രധാന പട്ടണങ്ങൾ

തിരുത്തുക

ഒര്യോൾ, ബെൽയോവ്, ചെകലിൻ, കലുഗ, അലെക്സിൻ, ടറുസ, സെർപുഖോവ്,സ്റ്റുപ്പിനോ, കഷിറ, പ്രൊട്വിനൊ, പുഷ്ചിനൊ, കൊളൊമ്ന, റ്യസൻ, കസിമോവ്, മുറോം, പാവ്ലൊവോ, നവഷിനോ, ഗോർബടോവ്, സെർഷിൻസ്ക്, നിസ്നി നോവ്ഗോർഡ് എന്നിവയാണ് ഒക നദീതീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ

സാംസ്കാരിക പ്രാധാന്യം

തിരുത്തുക

ഒന്നാം പോളിഷ് തദേയൂസ് കൊഷിയുസകൊ ഇൻഫന്ററി ഡിവിഷന്റെ വളരെ പ്രചാരമുള്ള ഒരു പാട്ടിന്റെ തലക്കെട്ടായും പ്രധാന പ്രതിപാദ്യവിഷയമായും ഒക നദി മാറിയിട്ടുണ്ട്.

  1. «Река Ока» Archived 2014-04-29 at the Wayback Machine., Russian State Water Registry
  2. Subtelny, Orest (2009-11-10). Ukraine: A History, 4th Edition (in ഇംഗ്ലീഷ്). University of Toronto Press. ISBN 9781442697287.
  3. Tarasov, Илья Тарасов / Ilia. "Балты в миграциях Великого переселения народов. Галинды // Исторический формат, № 3-4, 2017. С. 95-124". Балты в миграциях Великого переселения народов. Галинды (in ഇംഗ്ലീഷ്).

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒക_നദി&oldid=4096160" എന്ന താളിൽനിന്ന് ശേഖരിച്ചത്