ഈഡിപ്പസ്

(Oedipus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈഡിപ്പസ് ഗ്രീക്ക് പുരാണത്തിലെ ഥീബ്സ് രാജ്യത്തിലെ രാജാവായിരുന്നു. തന്റെ അച്ചനെ വധിക്കുമെന്നും, അമ്മയെ പരിണയിക്കുമെന്നും, തന്റെ നഗരത്തെ ദുരിതത്തിൽ നിന്നും രക്ഷിക്കുമെന്നുമുള്ള പ്രവചനത്തെ പൂർത്തീകരിച്ച ഇതിഹാസ കഥാപാത്രമായിരുന്നു അദ്ദേഹം. ഈ ഇതിഹാസത്തെ പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു. പ്രസ്തുത കഥാപാത്രത്തെ അവലംബമാക്കിക്കൊണ്ടാണ് സിഗ്മണ്ട് ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന തത്ത്വം ആവിഷ്ക്കരിച്ചത്.

Oedipus explains the riddle of the Sphinx, by Jean Auguste Dominique Ingres, c. 1805

ഇതിഹാസം

തിരുത്തുക

ഈഡിപ്പസ് ഥീബ്സ് രാജവായിരുന്ന ലൈയ്സ് രാജവിന്റെയും ജൊകാസ്ത റാണിയുടെയും പുത്രനായിരുന്നു.

പ്രവചനം

തിരുത്തുക

വിവാഹത്തിനുശേഷം ദീർഘകാലം കുട്ടികളില്ലാതിരുന്ന ഥീബ്സ് രാജാവ് ഡെൽഫിയിലെ അപ്പോളൊ ദേവനെ സമീപിച്ചു. ജൊകാസ്തക്കു മകനുണ്ടാവുമെങ്കിൽ അവൻ തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നും അപ്പോളോ ദേവൻ പ്രവചിച്ചു. പ്രവചനം സത്യമാകാതിരിക്കാൻ അവർക്കു പിറന്ന കുട്ടിയെ അടുത്തുള്ള കിഥറോൺ മലയിൽ കൊണ്ടുപോയി കൊന്നുകളയാനായി ഒരു ഭൃത്യനെ ഏൽപ്പിച്ചു. ദയ തോന്നിയ ഭൃത്യൻ കുട്ടിയെ രഹസ്യമായി കോരിന്ദ് രാജ്യത്തിലെ ഒരു ഇടയനു കൈമാറി.

കോരിന്ദിൽ

തിരുത്തുക
 
ശിശുവായിരിക്കെ മാതാപിതാക്കൾ ഉപേക്ഷിച്ച ഈഡിപ്പസിനെ ആട്ടിടയൻ ഫോർബാസ് പുനരുജ്ജീവിപ്പിക്കുന്നു

കോരിന്ദിലെ ഇടയൻ മുഖേന രാജകൊട്ടാരത്തിലെത്തിയ കുട്ടി (ഈഡിപ്പസ്) കോരിന്ദ് രാജാവായ പോളിബസ് രാജാവിന്റെയും, മിറൊപ് റാണിയുടെയും പുത്രനായി വളർന്നു.

വർഷങ്ങൾക്കു ശേഷം താൻ പോളിബസ് രാജാവിന്റെ മകനല്ലായെന്നു കേട്ട ഈഡിപ്പസ് തന്റെ മാതാപിതാക്കളോട് കേട്ട വാർത്തയെക്കുറിച്ചന്വഷിച്ചു. അവർ വാർത്ത സത്യമല്ല എന്നു പറഞ്ഞു. ആ മറുപടികൊണ്ടു തൃപ്തനാകാത്ത ഈഡിപസ് ഡൽഫിയിലെ പ്രവാചകനോട് കാര്യമാരാഞ്ഞു. പ്രവാചകൻ ഈഡിപ്പസ്സിന്റെ പിതൃത്വത്തെക്കുറിച്ചു വെളിപ്പെടുത്താൻ തയ്യാറായില്ല, ഇത്രമാത്രം പറഞ്ഞു,

നീ നിന്റെ പിതാവിനെ വധിക്കും; നിന്റെ മാതാവിനെ പരിണയിക്കും... പ്രവചനം സത്യമാകാതിരിക്കാൻ ഈഡിപ്പസ് ഡൽഫിയിൽ നിന്നും കൊരിന്ദിലേക്കു പോകേണ്ടതില്ലയെന്നും ഥീബ്സിലേക്കു പോകാമെന്നും തീരുമാനിച്ചു.

പ്രവചനങ്ങൾ ഫലിക്കുന്നു

തിരുത്തുക

പിതാവിനെ വധിക്കുന്നു

തിരുത്തുക

ഥീബ്സിലേക്കുള്ള യാത്രാ മധ്യേ മൂന്നു പാതകൾ സന്ധിക്കുന്ന ദൗലിയ എന്ന സ്ഥലത്തിയപ്പോൾ എതിർദിശയിൽ നിന്നും രഥത്തിൽ വന്ന ലൈയ്സ് രാജാവുമായി ആരാദ്യം കടന്നു പോകും എന്നതിനെക്കുറിച്ചു തർക്കമുണ്ടായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ലൈയ്സ് രാജാവു കൊല്ലപ്പെട്ടു. പ്രവചനത്തിന്റെ ഒരു ഭാഗം ഫലിച്ചു-"ഈഡിപ്പസ് തന്റെ പിതാവിനെ വധിച്ചു". അപ്പോഴും ഈഡിപ്പസ് താൻ വധിച്ചതു ലൈയ്സ് രാജാവിനെയാണെന്ന് അറിയുന്നില്ല. ഈഡിപ്പസ്സും ലൈയ്സ് രാജാവും തമ്മിലുള്ള ഏറ്റുമുട്ടലിനു "ഒരേയൊരു" സാക്ഷിയുണ്ടായിരുന്നു-അതുവഴി കടന്നുപോയ ഒരു "അടിമ".

ഥീബ്സിനെ രക്ഷിക്കുന്നു

തിരുത്തുക
 
Ancient Greek sphinx from Delphi

ഥീബ്സിലേക്കുള്ളയാത്രയിൽ ഈഡിപ്പസിനു സ്ഫിങ്സിനെ നേരിടേണ്ടിവന്നു. ഥീബ്സിന്റെ കവാടത്തിൽ ചോദ്യങ്ങളുമായി യാത്രക്കാരെ നേരിടുന്ന സിംഹരൂപിണിയായ രാക്ഷസിയായിരുന്നു സ്ഫിങ്സ്. അവളുടെ ചോദ്യത്തിനു ശരിയായ മറുപടി കൊടുത്തില്ലായെങ്കിൽ അവൾ യാത്രക്കാരെ കൊന്നു തിന്നുമായിരുന്നു. സ്ഫിങ്സിന്റെ ചോദ്യത്തിനു ശരിയായ മറുപടി നൽകുന്നവർക്കു മാത്രമേ യാത്ര തുടരാനാകൂ. സ്ഫിങ്സിന്റെ ഈ ചെയ്തികൾ ഥീബ്സിൽ വല്ലാത്ത ഭീതി ജനിപ്പിച്ചിരിക്കുന്ന ഒരവസ്ഥയുണ്ടായിരുന്നു. സ്ഫിങ്സ് ഈഡിപ്പസിനോട് പ്രഭാതത്തിൽ നാലുകാലിലും മധ്യാഹ്നത്തിൽ രണ്ടു കാലിലും രാത്രിയിൽ മൂന്നു കാലിലും നടക്കുന്ന ജീവിയേത്? എന്ന ചോദ്യം ചോദിച്ചു. ശൈശവത്തിൽ നാലു കാലിലിഴയുന്ന മുതിരുമ്പോൾ ഇരുകാലിൽ നടക്കുന്ന വാർദ്ധക്യത്തിൽ വടിയെന്ന മൂന്നാം കാലിനെക്കൂടി ആശ്രയിക്കുന്ന ജീവി മനുഷ്യൻ ആണു എന്ന ഉത്തരം ഈഡിപ്പസ് നൽകി. ശരിയായ ഉത്തരം കേട്ട സ്ഫിങ്സ് സ്വയം വധിക്കപ്പെട്ടു കടലിൽ പതിച്ചു. സ്ഫിങ്സിറെ ദുഷ്-ചെയ്തികളിൽ നിന്നും ഥീബ്സ് സ്വതന്ത്രമായി. അങ്ങനെ പ്രവചനത്തിന്റെ രണ്ടാം ഭാഗവും സത്യമായി.

മാതാവിനെ പരിണയിക്കുന്നു

തിരുത്തുക

സ്ഫിങ്സിന്റെ ഈ ചെയ്തികളിൽ നിന്നും രക്ഷപെട്ട ഥീബ്സ് ജനത രക്ഷകനായ ഈഡിപ്പസിനെ രാജാവായി അവരോധിച്ചു. തുടർന്നു ഈഡിപ്പസ് വിധവയായ ജൊകാസ്ത റാണിയെ വിവാഹം കഴിച്ചു. ഈഡിപ്പസ്-ജൊകാസ്ത ദമ്പതിമാർക്കു നാലു മക്കൾ; "ആണ്മക്കൾ-ഇട്യോക്ലെദസ്, പൊളീനിസെസ്, പെണ്മക്കൾ-ആന്റിഗെൺ, ഇസ്മേൻ". അങ്ങനെ പ്രവചനത്തിന്റെ മൂന്നാം ഭാഗവും സത്യമായിത്തീർന്നു.

ഥീബ്സ് ദുരിതത്തിൽ

തിരുത്തുക

ഈഡിപ്പസിന്റെയും ജൊകാസ്തയുടെയും വിവാഹത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ഥീബ്സ് രാജ്യം വലിയ ഒരു ദുരിതം നേരിട്ടു.

പ്രജാ‌-ക്ഷേമം ഉറപ്പു വരുത്താനാകാതെ നിരാശനായ ഈഡിപ്പസ് രാജാവ് പ്രജകൾക്കു മുന്നിൽ പരിഹാസ്യനാകുന്നു. അദ്ദേഹം ജൊകാസ്തയുടെ സഹോദരനായ ക്രയോണിനെ ദുരിതത്തിൽ നിന്നും രക്ഷപെടാനുള്ള ഉപായം കണ്ടെത്താൻ ഡൽഫിയിലേക്കയച്ചു.

ജനന രഹസ്യം അറിയുന്നു

തിരുത്തുക

പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകനെ കണ്ടെത്തി തക്ക ശിക്ഷനൽകിയാൽ ഥീബ്സ് ദുരിതത്തിൽനിന്നും രക്ഷനേടാമെന്നും ഈഡിപ്പസ് അറിയുന്നു. ഈഡിപ്പസ് ക്രയോണിന്റെ നിർദ്ദേശപ്രകാരം പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകനെ കണ്ടെത്താൻ ഡൽഫിയിലെ അന്ധനായ പ്രവാചകൻ തെരേഷ്യാസിനെ കണ്ടു.

തെരേഷ്യാസിന്റെ പ്രതികരണം

തിരുത്തുക

കോപാകുലനായ തെരേഷ്യാസ് ലൈയ്സ് രാജാവിന്റെ ഘാതകനെ കണ്ടെത്താൻ ശ്രമിക്കുന്ന "നിനക്ക്", ഈഡിപ്പസ്സിനു നല്ലതല്ലായെന്ന താക്കീതു നൽകി. നിന്റെ (ഈഡിപ്പസിന്റെ) ശരിയായ മാതാ-പിതാക്കളെക്കുറിച്ചറിയാതെ ഇങ്ങനെ ജീവിക്കാൻ ലജ്ജയില്ലേയെന്നു വർദ്ദിത-കോപത്തോടെ ചൊദിച്ചു നിർത്തി. തെരേഷ്യാസിന്റെ സംഭാഷണങ്ങൾ ഈഡിപ്പസിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ളവയായിരുന്നു. മടങ്ങിയെത്തിയ ഈഡിപ്പസ് അക്കാരണം പറഞ്ഞു ക്രയോണുമായി ജൊകസ്തയുടെ സാന്നിദ്ധ്യത്തിൽ വഴക്കടിച്ചു.

ജൊകാസ്തയുടെ ആത്മഹത്യ

തിരുത്തുക

അതേ സമയം കോരിന്ദിൽ നിന്നുള്ള ദൂതൻ വന്നു പോളിബസ് രാജാവിന്റെ ചരമ വാർത്ത അറിയിച്ചു. ദുഖിതനായ ഈഡിപ്പസ് പിതാവിന്റെ മരണം തന്റെ തന്റെ കൈകൊണ്ടായില്ലല്ലോ എന്നാശ്വസിച്ചു. ഒപ്പം തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നുമുള്ള ഒരു പ്രവചനമുണ്ടായിരുന്നെന്നും അതിപ്പോൾ അസത്യമായി തീർന്നിരിക്കുന്നുവെന്നും പറഞ്ഞു. ഇത്രയും കേട്ടപ്പോൾതന്നെ എല്ലാം മനസ്സിലായ ജൊകാസ്ത തന്റെ കിടപ്പറയിലേക്കു പോയി ആത്മഹത്യ ചെയ്തു.

ഈഡിപ്പസ് രഹസ്യങ്ങൾ അറിയുന്നു

തിരുത്തുക

പണ്ടു ഈഡിപ്പസ്സിനെ കിഥറൊൺ മലയിൽ കൊണ്ടുപോയി വധിക്കാൻ നിയോഗിക്കപ്പെട്ട ഭൃത്യനും ആ ഭൃത്യനിൽ നിന്നുംകുട്ടിയെ ഏറ്റെടുത്ത് പോളിബസ് രാജവിനു സമ്മാനിച്ചയാളും (കോരിന്ദിൽ നിന്നുള്ള ദൂതൻ) ചേർന്നു കാര്യങ്ങളുടെ നിജസ്ഥിതി ഈഡിപ്പസിനു മനസ്സിലാക്കിക്കൊടുത്തു.


ജൊകാസ്തയെ തേടി കിടപ്പറയിലെത്തിയ ഈഡിപ്പസ് തന്റെ ഭാര്യ/മാതാവ് ആത്മഹത്യ ചെയ്യപ്പെട്ടതായി കാണുന്നു. തുടർന്നു ഈഡിപ്പസ് രാജാവ് അദ്ദേഹത്തിന്റെ കണ്ണു കുത്തിപ്പൊട്ടിച്ചു കളഞ്ഞു.


"https://ml.wikipedia.org/w/index.php?title=ഈഡിപ്പസ്&oldid=2281032" എന്ന താളിൽനിന്ന് ശേഖരിച്ചത്