ഒക്ടോബർ 27
തീയതി
(October 27 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 27 വർഷത്തിലെ 300 (അധിവർഷത്തിൽ 301)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1275 - ആംസ്റ്റർഡാം നഗരം സ്ഥാപിതമായി
- 1682 - അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്ത് ഫിലഡെൽഫിയ നഗരം സ്ഥാപിതമായി
- 1991 - തുർക്മെനിസ്ഥാൻ റഷ്യയിൽ നിന്നും സ്വതന്ത്രമായി
- 1998 - ജെറാഡ് ഷ്രോഡർ ജർമ്മനിയുടെ ചാൻസലറായി
- 1946 - പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ അവസാന ഏറ്റുമുട്ടൽ വയലാറിൽ നടന്നു.
- 2005 - ഇറാൻ ആദ്യത്തെ ഉപഗ്രഹം സിന 1 വിക്ഷേപിക്കുന്നു.
ജനനം
തിരുത്തുക- 1728 - ബ്രിട്ടീഷ് നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന ജയിംസ് കുക്കിന്റെ ജന്മദിനം
- 1858 - 26-ആം അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്‌വെൽറ്റിന്റെ ജന്മദിനം.
- 1914 - ഡൈലാൻ തോമസ് - (കവി)
- 1920 - ഇന്ത്യയുടെ പത്താമത് പ്രസിഡന്റായിരുന്ന കെ. ആർ. നാരായണന്റെ ജന്മദിനം.
- 1932 - സില്വിയ പ്ലാത് - (കവയിത്രി).
- 1939 - ജോൺ ക്ലീസ് - (നടൻ)
- 1977 - ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ കുമാർ സംഗക്കാരയുടെ ജന്മദിനം.
- 1984 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ ഇർഫാൻ പഠാന്റെ ജന്മദിനം
മരണം
തിരുത്തുക- 1605 - അക്ബർ ചക്രവർത്തിയുടെ ചരമദിനം.
- 1975 - മലയാളകവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ മരണമടഞ്ഞു.
- 1990 - സേവ്യർ കുഗാറ്റ് - (സംഗീതജ്ഞൻ)