നീർവഞ്ചി

ചെടിയുടെ ഇനം
(Ochreinauclea missionis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്രേനൂക്ലിയയിലെ ഒരു സ്പീഷിസാണ് നീർവഞ്ചി അഥവാ ആറ്റുവഞ്ചി. (ശാസ്ത്രീയനാമം: ഒക്രേനൂക്ലിയ മിഷ്യനിസ്, Ochreinauclea missionis). പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 25 മീറ്റർ വരെ ഉയരം വയ്ക്കുന്നു. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരത്ത് കണ്ടുവരുന്നു.[1] വനനശീകരണവും വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്കായി വനം വെട്ടിവെളുപ്പിച്ചതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[2] വെള്ളിലത്തോഴി ചിത്രശലഭം, രോമപാദ ചിത്രശലഭങ്ങൾ എന്നിവ ഈ സസ്യങ്ങളെ ഭക്ഷണമാക്കുന്നു.

നീർവഞ്ചി
ഇലയും മൊട്ടും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. missionis
Binomial name
Ochreinauclea missionis
(Wall. ex G. Don) Ridsd.
Synonyms
  • Bancalus missionis (Wall. ex G.Don) Kuntze
  • Nauclea missionis Wall. ex G.Don
  • Nauclea oblongata Miq. ex Hook.f.
  • Sarcocephalus missionis (Wall. ex G.Don) Havil.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-30.
  2. http://www.iucnredlist.org/details/33650/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നീർവഞ്ചി&oldid=3929338" എന്ന താളിൽനിന്ന് ശേഖരിച്ചത്