നം‌പൈ

(NumPy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷയ്ക്കായുള്ള ഒരു എക്സ്റ്റൻഷൻ ആണ്‌ നം‌പൈ (NumPy) . വളരെ വലിയ ബഹുമാന അറേകൾ, മട്രിക്സുകൾ എന്നിയവയെ ഇത് പിന്തുണക്കുന്നു, ഈ അറേകളെ ഉപയോഗപ്പെടുത്തുന്ന ഉന്നതതല ഗണിത ഫങ്ങ്ഷനുകളുടെ വലിയ സഞ്ചയം ഇതിലുണ്ട്. നം‌പൈയുടെ മുൻഗാമിയായ ന്യൂമെറിക്കിന്‌ (Numeric) തുടക്കം കുറിച്ചത് ജിം ഹ്യുഗുനിൻ ആണ്‌. ഓപ്പൺ സോഴ്സാണ്‌ നം‌പൈ.

നം‌പൈ
വികസിപ്പിച്ചത്community project
Stable release
1.3.0 / 5 ഏപ്രിൽ 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-04-05)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംTechnical computing
അനുമതിപത്രംBSD-new license
വെബ്‌സൈറ്റ്www.numpy.org

പ്രചോദനം

തിരുത്തുക

ഒരു ഇന്റർപ്രിറ്റഡ് ഭാഷയായാണ്‌ പൈത്തൺ പ്രത്യക്ഷവൽക്കരിപ്പെട്ടിരിക്കുന്നത് അതിനാൽ തന്നെ ഗണിത അൽഗോരിതങ്ങൾ സി പോലെയുള്ള കമ്പൈൽ ചെയ്യപ്പെടുന്ന ഭാഷകളിലേതിനേക്കാൾ കുറഞ്ഞ വേഗതയിലാണ്‌ പ്രവർത്തിക്കുക. ബഹുമാന അറേകളും അവയെ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള വളരെയധികം ഫങ്ഷനുകളും ഉപയോഗിച്ചാണ്‌ നം‌പൈ ഈ കുറവിനെ പരിഹരിക്കുന്നത്. അതിനാൽ തന്നെ ഏത് അൽഗോരിതവും അറേകൾ, മട്രിക്സുകൾ എന്നിവയെ ഉപയോഗപ്പെടുത്തിയുള്ള ക്രിയകളുപയോഗിച്ച് പ്രാവർത്തികമാക്കുവാൻ സാധിക്കുന്നതാണ്‌, ഇത് സി യിലേതിന്‌ സമാനമായ വേഗത കൈവരിക്കുവാൻ സഹായിക്കുന്നു.[1]

ഉദാഹരണം

തിരുത്തുക

നം‌പൈ ഉപയോഗിച്ച് അറേകളിൽ ആവശ്യനുസരണം മാറ്റം വരുത്തുന്നതിന്റേയും മാത്ത്പ്ലൊട്ട്‌ലിബ് (Matplotlib) ഉപയോഗിച്ച് അവയെ ഗ്രാഫായി വരക്കുന്നതിന്റെയും ഒരു ചെറിയ ഉദാഹരണം.

>>> x = linspace(0, 2*pi, 100)
>>> y = sin(x)
>>> plot(x, y) # call Matplotlib plotting function
>>> show()
  1. "SciPy PerformancePython". Archived from the original on 2012-04-08. Retrieved 2006-06-25.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നം‌പൈ&oldid=3896445" എന്ന താളിൽനിന്ന് ശേഖരിച്ചത്