വടക്കൻ സുമാത്ര

(North Sumatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ സുമാത്ര (ഇന്തോനേഷ്യൻ: സുമറ്റെറ ഉത്താര), ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. സുമാത്ര ദ്വീപിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ തലസ്ഥാനം മേഡൻ ആണ്. പടിഞ്ഞാറൻ ജാവ, കിഴക്കൻ ജാവ, മദ്ധ്യ ജാവ എന്നിവയ്ക്കു ശേഷം ഇന്തോനേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ പ്രവിശ്യയും, 2014 ലെ കണക്കുകൾ പ്രകാരം 13.5 മില്ല്യൺ[2] ജനസംഖ്യയോടെ ഇത് ജാവയ്ക്കു പുറത്തുള്ള ഇന്തോനേഷ്യയുടെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയാണ്.

വടക്കൻ സുമാത്ര

Sumatera Utara
From top, left to right : Lake Toba, Mount Sinabung, Bahal temple, Nias people war dance, Puppeteers of Sigale Gale, The Malays's Serampang 12 dance, Tangkahan river, Mursala Island, and panoramic view of Medan
പതാക വടക്കൻ സുമാത്ര
Flag
Official seal of വടക്കൻ സുമാത്ര
Seal
Motto(s): 
Tekun Berkarya, Hidup Sejahtera, Mulia Berbudaya ("Work diligently, live prosperously, noble in culture")
Location of North Sumatra in Indonesia
Location of North Sumatra in Indonesia
Coordinates: 2°00′N 99°00′E / 2.000°N 99.000°E / 2.000; 99.000
Country ഇന്തോനേഷ്യ
EstablishedApril 15, 1948
Capital Medan
ഭരണസമ്പ്രദായം
 • ഭരണസമിതിNorth Sumatra Regional Government
 • GovernorEdy Rahmayadi
 • Vice GovernorMusa Rajecksah
വിസ്തീർണ്ണം
 • ആകെ72,981.23 ച.കി.മീ.(28,178.21 ച മൈ)
•റാങ്ക്8th
ഉയരത്തിലുള്ള സ്ഥലം
2,457 മീ(8,061 അടി)
ജനസംഖ്യ
 (2017)[1]
 • ആകെ1,42,62,100
 • റാങ്ക്4th
 • ജനസാന്ദ്രത200/ച.കി.മീ.(510/ച മൈ)
 • സാന്ദ്രതാ റാങ്ക്11th
Demonym(s)North Sumatran
Warga Sumatera Utara (id)
Demographics
 • Religion (2010)Islam (60.39%), Christianity (36.73%), Buddhism (3.34%), Hinduism (0.11%), Parmalim (0.01%), Others (0.35%)
സമയമേഖലUTC+7 (Indonesia Western Time)
Postcodes
20xxx, 21xxx, 22xxx
Area codes(62)6xx
ISO കോഡ്ID-SU
Vehicle signBK (East Coast)
BB (Central Area & West Coast)
GRP per capitaUS$ 3,204
GRP rank13th
HDIIncrease 0.700 (High)
HDI rank11th
Largest city by areaGunungsitoli - 280.78 ച. �കിലോ�ീ. (108.41 ച മൈ)
Largest city by populationMedan - (2,210,624 - 2016)
Largest regency by areaLangkat Regency - 6,262.00 ച. �കിലോ�ീ. (2,417.77 ച മൈ)
Largest regency by populationDeli Serdang Regency - (2,029,308 - 2016)
വെബ്സൈറ്റ്Government official site

ചരിത്രം

തിരുത്തുക

സുമാത്രയിലേക്കുള്ള അവസാനത്തെ സമുദ്രസഞ്ചാരികൾ ഡച്ചുകാരായിരുന്നു. സുമാത്ര ദ്വീപു മുഴുവനായും ഉൾക്കൊള്ളുന്ന പ്രദേശം, ‘ഗവർണെമെന്റ് വാൻ സുമാറ്റെറ’ എന്ന പേരിൽ ഒരു ഗവർണ്ണറുടെ ഭരണത്തിൽ മേഡൻ നഗരം ആസ്ഥാനമാക്കി വടക്കൻ സുമാത്ര സർക്കാർ രൂപീകരിക്കപ്പെട്ടിരുന്നു.

സ്വാതന്ത്യ്രത്തിനു ശേഷം, നാഷണൽ കമ്മിറ്റി ഓഫ് റീജിയൻ (KND) ന്റെ ആദ്യസെഷനിൽ, സുമാത്രയെ മൂന്ന് ഉപപ്രവിശ്യകളായി വിഭജിക്കുകയുണ്ടായി. വടക്കൻ സുമാത്ര, മദ്ധ്യ സുമാത്ര, തെക്കൻ സുമാത്ര എന്നിവയായിരുന്നു ഈ ഉപ പ്രവിശ്യകൾ. വടക്കൻ സുമാത്ര പ്രവിശ്യ സ്വയമേവതന്നെ റസിഡൻസി എന്ന പേരിലുള്ള മൂന്നു ഭരണപ്രദേശങ്ങളുടെ സമ്മിശ്രണമാണ്. ആച്ചെ റസിഡൻസി, കിഴക്കൻ സുമാത്ര റെസിഡൻസി, തപനൂലി റെസിഡൻസി എന്നിവാണവ.

1948 ഏപ്രിൽ 15 ന് ഇന്തോനേഷ്യൻ റിപ്പബ്ലിക്ക് (ആർ.ഐ.) ചട്ടം നമ്പർ 10 പ്രഖ്യാപനപ്രകാരം, സുമാത്ര മൂന്ന് പ്രവിശ്യകളായി വിഭജിക്കപ്പെടുമെന്നു നിശ്ചയിച്ചിരുന്നു. വടക്കൻ സുമാത്ര, മദ്ധ്യ സുമാത്ര പ്രവിശ്യ, തെക്കൻ സുമാത്ര പ്രവിശ്യ എന്നിങ്ങനെ പേരു നിശ്ചയിക്കപ്പെട്ട ഇതിൽ ഓരോന്നിനും സ്വന്തമായി പ്രാദേശിക സംവിധാനങ്ങൾ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവകാശമുണ്ട് എന്നു നിഷ്കർഷിച്ചിരുന്നു. തദനുസരണം 1948 ഏപ്രിൽ 15 വടക്കൻ സുമാത്ര പ്രവിശ്യയുടെ വാർഷികം ആയി നിശ്ചയിക്കുകയും ചെയ്തു.

1949-ന്റെ തുടക്കത്തിൽ സുമാത്രയിലെ സർക്കാർ പുനഃസംഘടിപ്പിക്കുവാനാരംഭിച്ചു. 1949 മെയ് 17 ലെ സർക്കാർ അടിയന്തര ഉത്തരവായ  R.I. No. 22 പ്രകാരം വടക്കൻ സുമാത്ര ഗവർണറുടെ സ്ഥാനം റദ്ദാക്കപ്പെട്ടു. കൂടാതെ 1949 ഡിസംബർ 17 ലെ ഗവണ്മെന്റ് എമർജൻസി ഉത്തരവു പ്രകാരം അക്കെ, തപാനുലി പ്രവിശ്യകളും കിഴക്കൻ സുമാത്രയിൽ ചേർക്കപ്പെട്ടു. 1950 ആഗസ്ത് 14 ന് 1950 ലെ ചട്ടം നമ്പർ 5 ന് പകരമായുള്ള ഗവൺമെന്റ് റെഗുലേഷൻ പ്രകാരം ഈ വ്യവസ്ഥകൾ എടുത്തുമാറ്റുകയും വടക്കൻ സുമാത്ര പുനസംഘടിപ്പിക്കുകയും ചെയ്തു. 1956-ലെ ചട്ടം R.I. 24 പ്രകാരം വടക്കൻ സുമാത്രയിൽനിന്നു സ്വതന്ത്രമായ അക്കെ പ്രവിശ്യ എന്ന സ്വയംഭരണ പ്രദേശം സ്ഥാപിക്കപ്പെട്ടതായി 1956 ഡിസംബർ 7 നു നിയമപ്രഖ്യാപനം ചെയ്യപ്പെട്ടു.[3]

ഭൂമിശാസ്ത്രം

തിരുത്തുക

കിഴക്കൻ സുമാത്രാ പ്രവിശ്യ, ഇന്ത്യൻ മഹാസമുദ്രത്തിനും മലാക്കാ കടലിടുക്കിനുമിടയിൽ സുമാത്ര ദ്വീപിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. ഈ പ്രവിശ്യയുടെ അതിരുകൾ വടക്കുപടിഞ്ഞാറ് അകെ പ്രവിശ്യയും റിയാവു, പടിഞ്ഞാറൻ സുമാത്ര പ്രവിശ്യകൾ തെക്കുകിഴക്കുമാണ്. ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 72,981 ചതുരശ്രകിലോമീറ്റർ ആണ്. ഈ പ്രവിശ്യ വീതിയേറിയതും മലാക്കാ കടലിടുക്കിനുടനീളമായുള്ള താഴ്ന്ന സമതലം ഉൾക്കൊള്ളുന്നതുമാണ്. തെക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തും സുമാത്രയുടെ നീളം വരുന്ന മലനിരകളിലേക്ക് പ്രദേശം ഉയർന്നുപോകുന്നു. ഒരു പുരാതന അഗ്നിപർവ്വത ഗർത്തത്തിൽ രൂപംകൊണ്ട ടോബ തടാകത്തിനാണ് ഇവിടെ പ്രാമുഖ്യം. സുമാത്രയുടെ പടിഞ്ഞാറൻ തീരത്തുനിന്നകലെ ഇന്ത്യൻ മഹാസമുദ്രത്തിലുള്ള നിരവധി വലിയ ദ്വീപുകൾ നിലവിൽ വടക്കൻ സുമാത്രയുടെ ഭാഗമാണ്, പ്രത്യേകിച്ച് നിയാസ് ദ്വീപും ബാതു ദ്വീപുകളും. വടക്കൻ സുമാത്ര പ്രവിശ്യയിൽ ആകെ 419 ദ്വീപുകളാണുള്ള്. പുറമേയുള്ള ദ്വീപുകൾ സുമാത്രാ (മലാക്കാ) കടലിടുക്കിലുള്ള സിമൂക് (നിയാസ്), ബർഹള ദ്വീപുകളാണ്.

  1. "Statistik Indonesia 2018". Badan Pusat Statistik. Retrieved July 23, 2018.
  2. http://www.depkes.go.id/downloads/Penduduk%20Kab%20Kota%20Umur%20Tunggal%202014.pdf Archived 2014-02-08 at the Wayback Machine. Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan
  3. "Sejarah Pemerintah Provinsi Sumatera Utara". Archived from the original on 2016-11-04. Retrieved 2018-11-15.
"https://ml.wikipedia.org/w/index.php?title=വടക്കൻ_സുമാത്ര&oldid=3644285" എന്ന താളിൽനിന്ന് ശേഖരിച്ചത്