നേഹ മാർഡാ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Neha Marda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യൻ ടെലിവിഷൻ സീരിയൽ രംഗത്തെ അഭിനേത്രിയും മോഡലുമാണ് നേഹ മാർഡാ (ജനനം:1985 സെപ്റ്റംബർ 23). കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബാലികാ വധു എന്ന സീരിയലിലെ അഭിനയത്തിലൂടെ 'ഗെഹ്ന'(Gehna) എന്ന പേരിലാണ് ഇവർ പ്രശസ്തയായത്. സീ ടി.വി.യിലെ 'ഡോളി അർമാനോൻ കി'(Doli Armaanon Ki) എന്ന പരിപാടിയിലെ 'ഉർമി'(Urmi)യെ അവതരിപ്പിച്ചതും നേഹയായിരുന്നു.[1][2]

നേഹ മാർഡാ
नेहा मरडा
Neha Marda
ജനനം (1985-09-23) സെപ്റ്റംബർ 23, 1985  (39 വയസ്സ്)
തൊഴിൽടെലിവിഷൻ അഭിനേത്രി, മോഡൽ
സജീവ കാലം2005 –മുതൽ
ജീവിതപങ്കാളി(കൾ)ആയുഷ്മാൻ അഗർവാൾ

കുടുംബം

തിരുത്തുക

1985 സെപ്റ്റംബർ 23-നു കൊൽക്കത്തയിലായിരുന്നു നേഹ മാർഡാ ജനിച്ചത്. 2010 ഫെബ്രുവരി 10-ന് പാറ്റ്നയിലെ വ്യവസായിയായ ആയുഷ്മാൻ അഗർവാളുമായുള്ള വിവാഹം നടന്നു.[3] [4]

അഭിനയ ജീവിതം

തിരുത്തുക

കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ബാലികാ വധു' എന്ന പരമ്പരയിലെ ഗെഹ്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായി. ഈ പരമ്പര ഇതേ പേരിൽ തന്നെ മലയാളത്തിലേക്കു മൊഴിമാറ്റി സൂര്യാ ടി.വി.യിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. മറ്റു ചില പ്രധാന സീരിയലുകളിലും നേഹ അഭിനയിച്ചിട്ടുണ്ട്.

ബൂഗി വൂഗി (Boogie Woogie), കബൂം (Kaboom) തുടങ്ങിയ നൃത്ത പരിപാടികളിലും നേഹയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.[5]

പങ്കെടുത്തിട്ടുള്ള പരിപാടികൾ

തിരുത്തുക

നേഹ മാർഡാ അഭിനയിച്ച പരമ്പരകളും കഥാപാത്രങ്ങളും. [6]

  • ബാലികാ വധു (2008-2012) - ഗെഹ്ന ബസന്ത് സിങ്
  • ജോ ഇഷ്ക് കി മർസി വോ റബ് കി (2009) - സുനൈന
  • കിസ്മത്ത് കണക്ഷൻ (2008)
  • ഏക് ഥി രാജ്കുമാരി (2008)[7]
  • മംമ്ത (2006)
  • സാഥ് രഹേഗാ ഓൾവെയ്സ് (2005)
  • ഘർ ഏക് സപ്നാ (2005)
  • ദേവോം കേ ദേവ്... മഹാദേവ് (2013) - വൃന്ദ
  • ഡോലി അർമാനോൻ കി (2013-2015) - ഉർമി
  • ജലക് ദിഖലാജാ 8 (2015)
  1. Bhatia, Saloni (16 June 2012). "A new face on TV, again!". The Times of India. Archived from the original on 2013-02-25. Retrieved 5 September 2012.
  2. Yadav, Kavita. "Neha's parents on a groom hunt; she wants an arranged match".
  3. Maheshwri, Neha (3 August 2012). "Neha Marda is missing lights and camera". The Times of India. Archived from the original on 2013-11-11. Retrieved 5 September 2012.
  4. Tiwari, Vijaya (15 June 2011). "Mumbai se gayi Patna...Neha Marda". Tellychakkar. Archived from the original on 2012-04-23. Retrieved 9 May 2012.
  5. "The Times of India Star Photos". The Times of India. 9 March 2009. Retrieved 5 September 2012.
  6. "Neha Marda". Series Now website. Archived from the original on 2015-07-13. Retrieved 5 September 2012.
  7. "The Times of India Star Photos". The Times of India. 28 May 2008. Retrieved 5 September 2012.

ബാഹ്യ ലിങ്കുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നേഹ_മാർഡാ&oldid=3824211" എന്ന താളിൽനിന്ന് ശേഖരിച്ചത്