നോട്ടി പ്രൊഫസ്സർ
മലയാള ചലച്ചിത്രം
(Naughty Professor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാബുരാജ് രചനയും ഹരിനാരായണൻ സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോട്ടി പ്രൊഫസ്സർ. ബാബുരാജ് തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമി, ഇന്നസെന്റ്, ലെന, ടിനി ടോം എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
നോട്ടി പ്രൊഫസ്സർ | |
---|---|
സംവിധാനം | ഹരിനാരായണൻ |
നിർമ്മാണം | അരുൺ ജോസ് ശ്രീകാന്ത് പിള്ള |
രചന | ബാബുരാജ് |
അഭിനേതാക്കൾ |
|
സംഗീതം |
|
ഗാനരചന | റഫീക്ക് അഹമ്മദ് ബാബുരാജ് |
ഛായാഗ്രഹണം | സജിത് മേനോൻ |
ചിത്രസംയോജനം | ബിജിത് ബാല |
സ്റ്റുഡിയോ | അന്ന അമല ഫിലിംസ് |
വിതരണം | കലാസംഘം & കാസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 137 മിനിറ്റ് |
അന്ന അമല ഫിലിംസിന്റെ ബാനറിൽ അരുൺ ജോസ്, ശ്രീകാന്ത് പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കലാസംഘം & കാസ് റിലീസ് ചിത്രം വിതരണം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- ബാബുരാജ് – പ്രൊഫ. വിശ്വംഭരൻ
- ലക്ഷ്മി ഗോപാലസ്വാമി – വിശ്വംഭരന്റെ ഭാര്യ
- ഇന്നസെന്റ് – മുളവരിക്കൽ ഫ്രാൻസിസ്
- ലെന – ടെസ്സ
- ടിനി ടോം – ചാക്കോ, ടെസ്സയുടെ ഭർത്താവ്
- ജനാർദ്ദനൻ
- മാളവിക
- ധർമ്മജൻ – ത്രിലോകൻ
- പ്രവീൺ പ്രേം
- കലാശാല ബാബു
- ബാലചന്ദ്രൻ ചുള്ളിക്കാട് – ഡോക്ടർ
- കൃഷ്ണപ്രഭ
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "താളം തിരതാളം" | റഫീക്ക് അഹമ്മദ് | ജാസി ഗിഫ്റ്റ്, മഞ്ജരി | 4:04 | ||||||
2. | "ജകജിങ്ക" | ബാബുരാജ് | ജാസി ഗിഫ്റ്റ്, അനവർ സാദത്ത്, ജ്യോത്സ്ന, സമദ് | 3:52 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നോട്ടി പ്രൊഫസ്സർ – മലയാളസംഗീതം.ഇൻഫോ
- നോട്ടി പ്രൊഫസ്സർ – m3db