നരേന്ദ്ര നായക്

(Narendra Nayak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നരേന്ദ്ര നായക് ഇന്ത്യയിലെ പ്രശസ്തനായ യുക്തിവാദിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ റേഷണലിസ്റ്റ് അസോസിയേഷൻസിന്റെ (എഫ്.ഐ.ആർ.എ) ഇപ്പോഴത്തെ പ്രസിഡന്റുമാണ്. [1]അദ്ദേഹം 1951 ഫെബ്രുവരി 5നു് മംഗലാപുരത്ത് ജനിച്ചു. 1976-ൽ അദ്ദേഹം ദക്ഷിണ കന്നഡ റേഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപിച്ചു. 2011-ൽ എയ്ഡ് വിത്തൗട്ട് റിലീജിയൺ എന്ന സന്നദ്ധസംഘടനക്കു അദ്ദേഹം തുടക്കമിട്ടു. [2]നരേന്ദ്ര നായക് ഇന്ത്യൻ ജനതയുടെ ശാസ്ത്രീയ മനോഭാവം വർദ്ധിപ്പിക്കാനും ആൾദൈവങ്ങളുടെ കളവു വെളിച്ചത്താക്കുമാനുമുള്ള വർക്കുഷോപ്പുകൾ ഇന്ത്യയൊട്ടുക്കും സംഘടിപ്പിക്കുന്നു. അത്തരം രണ്ടായിരത്തിലധികം വർക്കുഷോപ്പുകൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. [3]നരേന്ദ്ര നായക് ഒരു ബഹുഭാഷാപണ്ഡിതൻ കൂടിയാണ്. ആഷ നായക് ആണ് ജീവിതപങ്കാളി.

നരേന്ദ്ര നായക്
ജനനം (1951-02-05) 5 ഫെബ്രുവരി 1951  (73 വയസ്സ്)
തൊഴിൽബയോകെമിസ്ട്രി പ്രൊഫസർ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ആഷ നായക്

തന്റെ അച്ഛന്റെ വ്യവസായസ്ഥാപനം ബാങ്ക് ജപ്തി ചെയ്യുകയും അത് തിരിച്ചുപിടിക്കാൻ അച്ഛൻ ഒരു ജ്യോത്സന്റെ ഉപദേശപ്രകാരം ലോട്ടറി ടിക്കറ്റ് എടുക്കുന്നതു കാണുകയും ചെയ്തതാണ് താൻ യുക്തിവാദത്തിലേക്കു തിരിയാൻ കാരണമായതെന്ന് നരേന്ദ്ര നായക് പറഞ്ഞിട്ടുണ്ട്. [4]1978-ൽ മംഗലാപുരത്തെ കസ്തൂർബാ മെഡിക്കൽ കോളേജിൽ ബയോകെമിസ്റ്റ്റി ഡിപ്പാർട്ട്മെന്റിൽ ജോലിക്കു കയറി. അദ്ദേഹം വക്കീലായ ആഷ നായകിനെ മതേതരമായ ചടങ്ങോടുകൂടിയാണ് വിവാഹം കഴിച്ചത്. [5][6]1982-ൽ നരേന്ദ്ര നായക് പ്രശസ്ത യുക്തിവാദിയായ ബസവ പ്രേമാനന്ദിനെ കണ്ടുമുട്ടുകയും അദ്ദേഹത്താൽ സ്വാധീനനാവുകയും ചെയ്തു.[4]

പ്രവർത്തനങ്ങൾ

തിരുത്തുക

2004-ൽ കർണ്ണാടകയിലെ ഗുൽബർഗയിൽ ഒരു പെൺകുട്ടിയെ ബലി കഴിച്ച സംഭവത്തിനുശേഷം നരേന്ദ്ര നായക് തന്റെ പൂർണ്ണസമയവും അന്ധവിശ്വാസങ്ങൾക്കെതിരായുള്ള പ്രചരണത്തിനിറങ്ങാൻ തീരുമാനിച്ചു. [3]2006-ൽ അദ്ദേഹം ജോലിയിൽനിന്ന് സ്വമേധയാ വിരമിച്ചു.[1][5][6]

2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിനോനടനുബന്ധിച്ചു നരേന്ദ്ര നായക് താൻ ചോദിക്കുന്ന 25 ചോദ്യങ്ങൾക്കു ശരിയായ പ്രവചനം നടത്താൻ കഴിയുന്ന ജോത്സ്ന്മാർക്കു 1 ലക്ഷം രൂപ സമ്മാനം നല്കാമെന്നു പ്രഖ്യാപിച്ചു. 450 പേരോളം ഈ വെല്ലുവിളി ഏറ്റെടുത്തെങ്കിലും ആർക്കും ശരിയായ ഉത്തരം നല്കാൻ സാധിച്ചില്ല.[7]

ജൂലൈ 2011-ൽ ര‍ജിസ്റ്റർ ചെയ്ത എയ്ഡ് വിത്തൗട്ട് റിലീജിയൺ എന്ന സംഘടന വഴി നരേന്ദ്രനായക് വ്യക്തികളേയും സംഘടനകളേയും സഹായിക്കുന്നു.

തന്റെ പ്രവർത്തനങ്ങളുടെ പേരിൽ ഏതാനും തവണ ആക്രമിക്കപ്പെട്ടതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഒരു ജ്യോതിഷി നരേന്ദ്രനായക്കിനു മരണമോ പരിക്കോ ഉണ്ടാകുമെന്ന് പ്രവചിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ ബ്രേക്ക് വയറുകൾ അറ്റുപോയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, നരേന്ദ്ര ദാഭോൽക്കർ എന്നിവരുടെ അടുത്ത സഹകാരിയായിരുന്നു അദ്ദേഹം. മൂവരും സമാന ചിന്താഗതിക്കാരായതിനാൽ ഏറെക്കുറെ സമാനമായ രീതിയിൽ വധിക്കപ്പെട്ടു.

മിഡ്‌ബ്രെയിൻ ആക്റ്റിവേഷനെതിരെ പോരാടുന്നതിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ഇത് വിദ്യാർത്ഥികളെ കണ്ണടച്ചിട്ടും വസ്തുക്കളെ കാണാൻ പ്രാപ്‌തമാക്കുമെന്ന് അവകാശപ്പെടുന്ന രീതിയാണ്.[8]

ചിന്താധാര

തിരുത്തുക

കപടശാസ്ത്രം തിരിച്ചറിയാനും ശാസ്ത്രീയ തെളിവുകൾ ആവശ്യപ്പെടാനും ആളുകളെ പരിശീലിപ്പിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. അന്ധവിശ്വാസ വിരുദ്ധ പ്രവർത്തകൻ നരേന്ദ്ര ദാബോൽക്കറുടെ കൊലപാതകത്തിനു ശേഷം മഹാരാഷ്ട്രയിൽ അന്ധവിശ്വാസ വിരുദ്ധ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ കർണാടകയിലും സമാനമായ നിയമം വേണമെന്ന് നായക് അഭിപ്രായപ്പെട്ടു.[9]

  1. 1.0 1.1 "About Us: Narendra Nayak". Indian CSICOP. Retrieved 18 September 2013.
  2. "'Aid Without Religion' Trust Endeavours to Spread Rationality". 30 July 2011. Retrieved 30 December 2014.
  3. 3.0 3.1 "Literacy doesn't make us http://www.daijiworld.com/news/newsDisplay.aspx?newsID=443153educated". The Times of India. 10 December 2011. Archived from the original on 29 September 2013. Retrieved 17 September 2013. {{cite news}}: External link in |title= (help)
  4. 4.0 4.1 "Gawd! You can do it too". The Hindu. 21 June 2004. Archived from the original on 28 July 2004. Retrieved 17 September 2013.
  5. 5.0 5.1 "Extra Mural Lecture By Narendra Nayak: The Need for Rational Thinking". IIT Madras. Archived from the original on 18 സെപ്റ്റംബർ 2013. Retrieved 18 സെപ്റ്റംബർ 2013.
  6. 6.0 6.1 "60th Birthday Celebration of Narendra Nayak" (PDF). Indian Sceptic. March 2011. Retrieved 17 September 2013.
  7. "Predict results and win Rs10 lakh". Daily News & Analysis (DNA). 26 April 2014. Retrieved 2 March 2017. ...said Narendra Nayak, national president of the FIRA. "There was a similar offer in 2009 too, but no astrologer came even five percent near to accuracy. There were some counter challenges also but, they withdrew at the last minute proving that astrology can not predict election results," he said.
  8. "Debunking 'midbrain activation' of children". The Hindu. Retrieved 10 October 2018.
  9. "Rationalists demand anti-superstition law". The New Indian Express. 22 August 2013. Archived from the original on 2014-03-14. Retrieved 18 September 2013.
"https://ml.wikipedia.org/w/index.php?title=നരേന്ദ്ര_നായക്&oldid=4020895" എന്ന താളിൽനിന്ന് ശേഖരിച്ചത്