ശാസ്ത്രീയ മനോഭാവം
ചോദ്യം ചെയ്യൽ, ഭൗതിക യാഥാർത്ഥ്യങ്ങളുടെ നീരീക്ഷണം, പരീക്ഷണം, പരികല്പനകളുടെ രൂപീകരണം, വിശകലനം തുടങ്ങിയ രീതികൾ ഉപയോഗിച്ച് സാമൂഹ്യമായും വ്യക്തിപരമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജീവിതരീതിയാണ് ശാസ്ത്രീയ മനോഭാവം. ശാസ്ത്രീയ മനോവൃത്തി എന്നുള്ളത് പ്രശ്നങ്ങളോടുള്ള ഒരു പ്രത്യേക രീതിയിലുള്ള മനോഭാവമാണ്. ഏതു വിഷയത്തെയും നിരീക്ഷങ്ങളിലൂടെ പഠിക്കുകയും, കാരണങ്ങൾ സകല്പ്പിക്കുകയും , പരീക്ഷണങ്ങളിലൂടെ പരിശോധിക്കുകയും, തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കുകയും ചെയ്യുക എന്നുള്ളതാണ് ശാസ്ത്രീയ മനോഭാവത്തിന്റെ ആധാരം.[1] 1946 ൽ ജവഹർലാൽ നെഹ്റു ആണ് ശാസ്ത്രീയ മനോവൃത്തി എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുനത്.[2]
“നമുക്ക് ആവശ്യം ശാസ്ത്രീയ മനോഭാവമാണ്. അത് പരിശോധനകളും പരീക്ഷണങ്ങളും കൂടാതെ ഒന്നും അംഗീകരിക്കാതിരിക്കുക എന്നുള്ള ഉറച്ച നിലപാടാണ് . പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പഴയ നിഗമനങ്ങൾ ആവശ്യമെങ്കിൽ മാറ്റാനുള്ള സന്നദ്ധതയാണ് അത്. മുൻധാരണകൾ ഒഴിവാക്കികൊണ്ട് നിരീക്ഷങ്ങളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിയുന്ന വസ്തുതകളെ അശ്രയിക്കാനുള്ള തീരുമാനമാണ്. ഈ മനോഭാവം ശാസ്ത്രലോകത്തെ സങ്കീർണ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഒരു കൂട്ടം ശാസ്ത്രജ്ഞർക്ക് ഉള്ള ഉപാധി ആണെന്നല്ല കരുതേണ്ടത്. ജീവിതത്തിൻറെയും അതിൻറെ നിരവധി നിത്യജീവിത പ്രശ്നങ്ങളുടെയും പരിഹാരത്തിന് എല്ലാവരും പരിശീലനം കൊണ്ട് ആർജ്ജിച്ചെടുക്കേണ്ട മനോഭാവമാണ് അത്.”
ജവഹർ ലാൽ നെഹ്‌റു : ഇന്ത്യയെ കണ്ടെത്തൽ. [3]
അവലംബം
തിരുത്തുക- ↑ Diggle, John (1898). Nicoll, W. Robertson (ed.). The Faith of Science. The Expositor (Fifth Series) (in ഇംഗ്ലീഷ്). Vol. VII. London. pp. 451–452.
{{cite book}}
: CS1 maint: location missing publisher (link) - ↑ Mahanti, Subodh (2013). "A Perspective on Scientific Temper in India". Journal of Scientific Temper. 1 (1): 46–62.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.