നാൻസി ലിങ്കൺ

(Nancy Lincoln എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുഎസ് പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ അമ്മയായിരുന്നു നാൻസി ഹാങ്ക്സ് ലിങ്കൺ (ഫെബ്രുവരി 5, 1784 - ഒക്ടോബർ 5, 1818). തോമസ് ലിങ്കനുമായുള്ള അവരുടെ വിവാഹശേഷം സാറ എന്ന മകളും തോമസ് ജൂനിയറും ജനിച്ചു. നാൻസിയും തോമസും വിവാഹിതരായി 10 വർഷത്തിനുശേഷം കുടുംബം 1816-ൽ കെന്റക്കിയിൽ നിന്ന് ഇൻഡ്യാനയിലെ പെറി കൗണ്ടിയിലേക്ക് താമസം മാറ്റി. അബ്രഹാമിന് ഒൻപത് വയസ്സുള്ളപ്പോൾ സ്പെൻസർ കൗണ്ടിയിലെ ലിറ്റിൽ പിജിയൻ ക്രീക്ക് കമ്മ്യൂണിറ്റിയിൽ മിൽക് സിക്ക്നെസ് അല്ലെങ്കിൽ ക്ഷയം മൂലം നാൻസി ലിങ്കൺ മരിച്ചു.

നാൻസി ലിങ്കൺ
ജനനം
നാൻസി ഹാങ്ക്സ്

February 5, 1784
മരണംഒക്ടോബർ 5, 1818(1818-10-05) (പ്രായം 34)
മരണ കാരണംമിൽക് സിക്ക്നെസ്
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്അബ്രഹാം ലിങ്കന്റെ അമ്മ
ജീവിതപങ്കാളി(കൾ)
കുട്ടികൾഅബ്രഹാം ലിങ്കൺ
സാറാ ലിങ്കൺ ഗ്രിഗ്സ്ബി
തോമസ് ലിങ്കൺ ജൂനിയർ.
മാതാപിതാക്ക(ൾ)ലൂസി ഹാങ്ക്സ്
ടോം ഹാങ്ക്സ്
ബന്ധുക്കൾജോസഫ് ഹാങ്ക്സ് (മുത്തച്ഛൻ)
ജോൺ ഹാങ്ക്സ് (കസിൻ)
കാമിൽ കോസ്ബി (distant cousin)

ജീവചരിത്രം

തിരുത്തുക

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക
 
കെന്റക്കിയിലെ സ്പ്രിംഗ്ഫീൽഡിൽ, നാൻസി ഹാങ്ക്സ് ലിങ്കന്റെ ആദ്യകാല വീട്

അക്കാലത്ത് വിർജീനിയയിലെ ഹാം‌ഷെയർ കൗണ്ടിയിലെ ഭാഗത്തായിരുന്നു ലൂസി ഹാങ്ക്സിന്റെ മകളായി നാൻസി ഹാങ്ക്സ് ലിങ്കൺ ജനിച്ചത്. ഇതേ സ്ഥാനം ഇന്ന്, വെസ്റ്റ് വിർജീനിയയിലെ മിനറൽ കൗണ്ടിയിലെ അന്ത്യോക്യയിലാണ്.[1][2] ജനിച്ച് വർഷങ്ങൾക്ക് ശേഷം, അബ്രഹാം ലിങ്കന്റെ നിയമ പങ്കാളിയായ വില്യം ഹെർ‌ഡൺ തന്റെ മാതൃപിതാവ് “നന്നായി കൃഷിചെയ്യുന്ന വിർജീനിയ കർഷകനോ തോട്ടക്കാരനോ” ആണെന്ന് ലിങ്കൺ തന്നോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.[3]"ലൈഫ് ഓഫ് എബ്രഹാം ലിങ്കൺ " എന്ന പുസ്തകത്തിൽ വില്യം ഇ. ബാർട്ടനും "100 എസെൻഷ്യൽ ലിങ്കൺ ബുക്ക്സ്" എന്ന പുസ്തകത്തിൽ മൈക്കൽ ബുർഖിമറും പറയുന്നതനുസരിച്ച്, നാൻസി മിക്കവാറും ജനിച്ചത് നിയമാനുസൃതമല്ലായിരിക്കാം. ഈ വസ്തുത കാരണം അബ്രഹാം സ്പാരോ കുടുംബത്തിലെ നിയമാനുസൃത അംഗമാണെന്ന് വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഹാങ്‌സിന്റെ കുടുംബം കഥകൾ സൃഷ്ടിച്ചു.[4]

നാൻസി ഹാങ്ക്സ് ലിങ്കന്റെ മുത്തശ്ശി ആൻ, മുത്തച്ഛൻ ജോസഫ് ഹാങ്ക്സ് എന്നിവരാണെന്നും 9 വയസ്സുള്ളപ്പോൾ മുത്തച്ഛൻ മരിക്കുന്നതുവരെ അവർ അവളെ ശൈശവാവസ്ഥയിൽ നിന്ന് വളർത്തിയെന്നും വിശ്വസിക്കപ്പെടുന്നു.[5][6]നാൻസിയുടെ ജനനസമയത്ത്, ജോസഫും ഭാര്യയും മക്കളുമെല്ലാം വിർജീനിയയിലെ ഹാംഷെയർ കൗണ്ടിയിലെ പാറ്റേഴ്‌സൺ ക്രീക്കിന് സമീപം 108 ഏക്കറിലാണ് താമസിച്ചിരുന്നത്. 1784 മാർച്ചിൽ, ജോസഫ് ഹാങ്ക്സ് ഒരു മോർട്ട്ഗേജ് വഴി സ്വത്ത് വിറ്റ് ഭാര്യയെയും 8 മക്കളെയും ഇളയമകളായ നാൻസിയെയും കെന്റക്കിയിലേക്ക് മാറ്റി.[7][8]

1793-ൽ ഗോത്രപിതാവായ ജോസഫിന്റെ മരണം വരെ കെന്റക്കിയിലെ നെൽ‌സൺ കൗണ്ടിയിലെ റോളിംഗ് ഫോർക്ക് എന്ന വാസസ്ഥലത്ത് പോറ്റിംഗേഴ്സ് ക്രീക്കിനടുത്തുള്ള സ്ഥലത്ത് ഈ കുടുംബം താമസിച്ചിരുന്നു. നാൻസിയുടെ മുത്തശ്ശി, നാൻസി എന്ന പൊതു വിളിപ്പേരിനേക്കാൾ ആൻ എന്ന കൂടുതൽ ഔപചാരിക നാമത്തിൽ വിളിക്കപ്പെട്ടു. അവർ വിർജീനിയയിലെ പഴയ ഫാർൺഹാം ഇടവകയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ആ സമയത്ത്, നാൻസി ലൂസി ഹാങ്ക്സ് സ്പാരോ ആയ അമ്മയോടൊപ്പം താമസിക്കാൻ പോയി.[9]ലൂസി രണ്ടോ മൂന്നോ വർഷം മുമ്പ് കെന്റക്കിയിലെ ഹരോഡ്‌സ്ബർഗിൽ ഹെൻറി സ്പാരോയെ വിവാഹം കഴിച്ചിരുന്നു.[6][10][11][12][13][14][15]

ലൂസിയുടെ സഹോദരി എലിസബത്ത് ഹാങ്ക്സ് 1796-ൽ കെന്റക്കിയിലെ മെർസൽ കൗണ്ടിയിൽ ഹെൻറി സ്പാരോയുടെ സഹോദരൻ തോമസിനെ വിവാഹം കഴിച്ചതിനുശേഷം, നാൻസി ആ ദമ്പതികൾക്കൊപ്പം താമസിക്കാൻ പോയി. അവരെ "അമ്മയും അച്ഛനും" എന്ന് വിളിച്ചു. അവളെ നാൻസി സ്പാരോ[6][10][12][13][14][15]എന്ന് വിളിക്കുകയും "ബുദ്ധിമതിയും, കടുത്ത മതവിശ്വാസിയും, ദയയുള്ളവളും സ്നേഹമുള്ളവളും" ആയും വിശേഷിപ്പിക്കുന്നു. ലൂസിയുടെ സഹോദരി നാൻസി ഹാങ്ക്സ് 1799-ൽ ഒരു അവിഹിത മകൻ നാൻസി ഹാങ്ക്സ് ലിങ്കന്റെ കസിൻ ആയ ഡെന്നിസ് ഫ്രണ്ട് ഹാങ്ക്സിനെ പ്രസവിച്ചു. കുഞ്ഞിനെ എലിസബത്തും തോമസ് സ്പാരോയും വളർത്തി. [16]

എലിസബത്തിന്റെയും തോമസ് സ്പാരോയുടെയും വീട്ടിൽ, ധാന്യങ്ങൾ കൃഷിചെയ്യാനും തയ്യൽ വിദ്യയും കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങി കുടുംബത്തെ പോറ്റാൻ ഒരു സ്ത്രീക്ക് ആവശ്യമായ കഴിവുകളും നാൻസി പഠിച്ചിരുന്നു. അവൾ ബൈബിൾ വായിക്കാൻ പഠിക്കുകയും ഒരു മികച്ച തയ്യൽക്കാരിയാവുകയും ചെയ്തു. വിവാഹത്തിന് മുമ്പ് റിച്ചാർഡ് ബെറിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു.[17]

ഹെൻ‌റി സ്പാരോയുമായുള്ള ലൂസിയുടെ വിവാഹം 8 കുട്ടികളെ ജനിപ്പിച്ചു. ലൂസിക്ക് ഒരു “നല്ല ക്രിസ്ത്യൻ സ്ത്രീ” എന്ന ഖ്യാതി ലഭിച്ചു. അതിൽ രണ്ട് ആൺമക്കൾ ആഭ്യന്തരയുദ്ധകാലത്ത് യൂണിയനോട് വിശ്വസ്തരായിരുന്ന പ്രസംഗകരായിരുന്നു.[5][13]

കുറിപ്പുകൾ

തിരുത്തുക
  1. West Virginia Archives and History - Nancy Hanks Lincoln
  2. West Virginia GenWeb, Nancy Hanks Lincoln Birthplace in Antioch
  3. David Herbert Donald (1995). Lincoln. New York: Touchstone. pp. 20, 23.
  4. Michael Burkhimer (2003). 100 Essential Lincoln Books. Cumberland House Publishing. pp. 52, 54–55, 63–64. ISBN 158182369X.
  5. 5.0 5.1 Ralph Gary (2001). Following in Lincoln's Footsteps. New York: Carroll & Graf Publishers. pp. 207–209.
  6. 6.0 6.1 6.2 Doug Wead (2005). The Raising of a President: The Mothers and Fathers of Our Nation's Leaders. Simon and Schuster. p. 110. ISBN 1416513078.
  7. Clara McCormack Sage; Laura Elizabeth Sage Jones (1939). Early Records, Hampshire County, Virginia: Now West Virginia, Including at the Start Most of Known Va. Aside from Augusta District. Genealogical Publishing Com. p. 23. ISBN 0806303050.
  8. William H. Herndon (2008). Herndon's Life of Lincoln. Wildside Press. p. 10. ISBN 978-1434476524.
  9. Henry Ford (book), W. J. Cameron (editor), William E. Barton (article) (2003). Nancy Hanks, the Mother of Lincoln. Dearborn Independent Magazine January 1927-October 1927. Kessinger Publishing. pp. 15–19. ISBN 0766159914. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)
  10. 10.0 10.1 Carl Sandburg (2007). Edward C. Goodman (ed.). Abraham Lincoln: The Prairie Years and The War Years. Sterling Publishing Company. pp. 12–14. ISBN 978-1402742880.
  11. William Eleazar Barton (2005) [1920]. The Soul of Abraham Lincoln. University of Illinois Press. p. 48. ISBN 025207291X.
  12. 12.0 12.1 Carl Sandburg (1975) [1928]. Abe Lincoln Grows Up. Houghton Mifflin Harcourt. p. 25. ISBN 0156026155.
  13. 13.0 13.1 13.2 Jesse W. Weik (1922). The Real Lincoln; a portrait. Houghton Mifflin Company. p. 43.
  14. 14.0 14.1 Lowell H. Harrison (2010). Lincoln of Kentucky. University Press of Kentucky. pp. PT23. ISBN 978-0813139371.
  15. 15.0 15.1 Appendix: Brief Outline of the Joseph Hanks Family, Book published by the University of Illinois. Northern Illinois University Libraries. Archived from the original on 2013-04-09.
  16. Don Davenport (2002). In Lincoln's Footsteps: A Historical Guide to the Lincoln Sites in Illinois, Indiana, and Kentucky Trails Books Guide. Big Earth Publishing. p. 6. ISBN 193159905X.
  17. Doug Wead (2005). The Raising of a President: The Mothers and Fathers of Our Nation's Leaders. Simon and Schuster. p. 111. ISBN 1416513078.
"https://ml.wikipedia.org/w/index.php?title=നാൻസി_ലിങ്കൺ&oldid=3971493" എന്ന താളിൽനിന്ന് ശേഖരിച്ചത്