നജാഹ് അൽ അത്താർ
സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ വൈസ് പ്രസിഡന്റാണ് നജാഹ് അൽ അത്താർ (English: Najah Al-Attar (അറബി: نجاح العطار; ജനനം -10 January 1933). 2006 മുതൽ ഈ സ്ഥാനം വഹിക്കുന്നു. ഈ സ്ഥാനം വഹിച്ച ആദ്യ അറബ് വനിതയാണ് നജാഹ് അൽ അത്താർ[1]. 1976 മുതൽ 2000 വരെ സിറിയയിലെ സാംസ്‌കാരിക മന്ത്രിയായിരുന്നു നജാഹ് അൽ അത്താർ.
Najah al-Attar نجاح العطار | |
നിലവിൽ | |
അധികാരമേറ്റത് 23 March 2006 | |
പ്രസിഡന്റ് | Bashar al-Assad |
---|---|
മുൻഗാമി | Zuhair Masharqa |
പദവിയിൽ 1 December 1976 – 19 January 2000 | |
പ്രസിഡന്റ് | Hafez Assad |
മുൻഗാമി | Office established |
പിൻഗാമി | Maha Qanout |
ജനനം | Damascus, Syria | 10 ജനുവരി 1933
രാഷ്ട്രീയകക്ഷി | Syrian Regional Branch of the Arab Socialist Ba'ath Party |
തൊഴിൽ | Linguist, writer |
മതം | Islam |
ആദ്യകാല ജീവിതം, വിദ്യാഭ്യാസം
തിരുത്തുക1933 ജനുവരി 10ന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു..[2][3][4] സിറിയയിലെ ഫ്രഞ്ച് അധിനിവേഷത്തിനെതിരെ പോരാടിയ പ്രമുഖ ദേശീയ നേതാക്കളിൽ ഒരാളായിരുന്നു നജാഹ് അൽ അത്താറിന്റെ പിതാവ്. 1945ൽ ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. 1958ൽ യുണൈറ്റ്ഡ് കിങ്ഡത്തിലെ യൂനിവേഴ്‌സിറ്റി ഓഫ് എഡിൻബർഗിൽ നിന്ന് അറബിക് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി.[5]
ഔദ്യോഗിക ജീവിതം
തിരുത്തുകവിവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള അത്താർ, ഹൈസ്‌കൂൾ അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, സിറിയൻ സാംസ്‌കാരി മന്ത്രാലയത്തിൽ വിവർത്തകയായി ജോലി ചെയ്തു. 1976ൽ സിറിയൻ സാംസ്‌കാരിക മന്ത്രിയായി നിയമിതയായി[5]. 2000വരെ മന്ത്രിയായി തുടർന്നു. 2006 മാർച്ച് 23ന് സിറിയൻ വൈസ് പ്രസിഡന്റായി നിയമിതയായി.[2]
അവലംബം
തിരുത്തുക- ↑ "Syria's First Female Vice President Hailed as Progress for Women". Arab News. 24 March 2006. Archived from the original on 2012-01-17. Retrieved 18 February 2011.
- ↑ 2.0 2.1 Moubayed, Sami (30 March – 5 April 2006). "Vice-President Najah al-Attar". Al Ahram Weekly. Retrieved 1 March 2013.
- ↑ "Assad inner circle takes hard line in Syria conflict", The Daily Star, 26 December 2012.
- ↑ Syria Country Studies
- ↑ 5.0 5.1 "The First Woman Minister in the Syrian Government" (PDF). Al Raida (2). September 1997. Retrieved 25 September 2013.