എൻ.ടി. രാമറാവു

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(N. T. Rama Rao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറും പിൽക്കാലത്ത് രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു NT രാമറാവു.സൗന്ദര്യവും ശബ്ദഗാംഭീര്യവും നർമബോധവും സംഗീതജ്ഞാനവും ആക്ഷനും മാനറിസങ്ങളും മാന്യതയും ഒരു പോലെ ഒത്തിണങ്ങിയ NTR പതിറ്റാണ്ടുകളോളം തിരശീലയിൽ സൂപ്പർ നായകനായി വിലസി. ഇദ്ദേഹത്തിൻ്റെ സമവയസ്കനും കൂടുതൽ മികച്ച അഭിനേതാവുമായിരുന്നു നാഗേശ്വരറാവു. എന്നിലും ജനങ്ങൾക്ക് സ്റ്റൈൽ പാഷൻ ഹീറോ NTR ആയിരുന്നു. (തെലുഗ്: నందమూరి తారక రామా రావు) (28 മേയ് 192318 ജനുവരി 1996).[1][2]. തെലുഗു സംസ്കാരത്തെ തനിമയോടെ ഉയർത്തിക്കാട്ടിയ സാംസ്കാരിക നായകനുംതെലുഗുദേശം പാർട്ടിയുടെ സ്ഥാപകനുമാണ്. അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി രണ്ട് വട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1960 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

നന്ദമുറി താരകരാമ റാവു
ജനനം(1923-05-28)മേയ് 28, 1923
മരണംജനുവരി 18, 1996(1996-01-18) (പ്രായം 72)
മരണ കാരണംഹൃദയാഘാതം
മറ്റ് പേരുകൾഎൻ.ടി.ആർ,
അറിയപ്പെടുന്നത്അഭിനേതാവ്, രാഷ്ട്രിയ പ്രവർത്തകൻ
പിൻഗാമിചന്ദ്രബാബു നായിഡു
രാഷ്ട്രീയ കക്ഷിതെലുഗുദേശം പാർട്ടി
ജീവിതപങ്കാളി(കൾ)ബസവരമ്മ തരക റാവു, ലക്ഷ്മി പാർവതി (1993-1996)
കുട്ടികൾമക്കൾ: ജയകൃഷ്ണ, സായി കൃഷ്ണ, ഹരികൃഷ്ണൻ, മോഹൻ‌കൃഷ്ണ, ബാലകൃഷ്ണ, രാമകൃഷ്ണ, ജയശങ്കർ‌കൃഷ്ണ, ലോകേശ്വരി, ഭുവനേശ്വരി, ഉമമഹേശ്വരി.

ആദ്യ ജീവിതം

തിരുത്തുക

നന്ദമുറി താരക രാമറാവു ജനിച്ചത് കൃഷ്ണ ജില്ലയിലെ ഗുഡി വാഡ താലൂക്കിൽ നിമ്മക്കുരു എന്ന ഗ്രാമത്തിലാണ്.നന്ദമുറി ലക്ഷമണയ്യ ,രാമമ്മ എന്നീ ദമ്പതികളുടെ മകനായി ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം വീട്ടിലായിരുന്നു വിജയവാഡയിലെ സ്കൂളിൽ നിന്നും മെട്രിക്കുലേഷൻ നേടി.വിജയവാഡയിൽ നിന്നും പ്രീ യൂണിവേഴ്സിറ്റിയും ഗുണ്ടൂർ ആന്ധ്ര ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദവും നേടി. ഗുണ്ടൂരിൽ തന്നെ കുറച്ചു കാലം ഒരു സബ്.റജിസ്ട്രാർ ആയിട്ട് ജോലി നോക്കിയിരുന്നു. മൂന്നാഴ്സർക്കാർ ജോലി ഉപേക്ഷിച്ച് അദ്ദേഹം നടനാവാൻ തീരുമാനിച്ചു. മാനദേശം (1949) എന്ന തൻ്റെ ആദ്യ സിനിമയിൽ പോലീസുകാരനായി വേഷമിട്ടു.രണ്ടാമത് സുബ്ബറാവു സംവിധാനം ചെയ്ത പല്ലട്ടൂരി പിള്ളയിലും അഭിനയിച്ചു.

അഭിനയ ജീവിതം

തിരുത്തുക

തെലുഗു ചലച്ചിത്രത്തിലെ ചക്രവർത്തിയെന്നാണ് അദ്ദേഹത്തേ ജനങ്ങൾ പറഞ്ഞിരുന്നത്. ഘനശബ്ദത്തിലുള്ള ഡയലോഗുകളും പുരാണ കഥാസിനിമകളിലെ അമാനുഷിക വേഷങ്ങളും തെലുങ്ക് സംസ്കാരത്തെ പുകഴ്ത്തിയുള്ള ഗാനങ്ങളും ഫൈറ്റ് സീനുകളും പ്രേഷകരെ ഹരം പിടിപ്പിച്ചു.ബംഗാളിൽ ടാഗോർ എന്ന പോലെ ആന്ധ്രക്കാർക്ക് രാമറാവു ഒരു ലഹരിയാണ്.[3] ആദ്യ കാലങ്ങളിൽ പുരാണ കഥാപാത്രങ്ങളെ അഭിനയിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. മായാബസാറിലെ (1957)ശ്രീകൃഷ്ണനായിരുന്നു ആദ്യ പുരാണ വേഷം .ഇതടക്കം17 സിനിമകളിൽ അദ്ദേഹം ഗോപികമാരുടെ കണ്ണനായി.ദാനവീരശൂരകർണ്ണ എന്ന സിനിമയിൽ കർണനായും നർത്തനശാലയിൽ പഞ്ചപാണ്ഡവരിലെ അർജുനനായും സതി സാവിത്രിയിൽ യമദേവനായും ദക്ഷയാഗ്നത്തിൽ പരമശിവനായും അദ്ദേഹം അഭിനയിച്ചു.. പിൽക്കാലത്ത്ശ്രീരാമൻ്റെ വേഷം ധരിച്ച് വില്ലേന്തി അദ്ദേഹം ജനങ്ങൾക്ക് ദർശനം നൽകുമായിരുന്നുവത്രേ.1950 മുതൽ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുഗു ചലച്ചിത്രമേഖലയിൽ നിറഞ്ഞ് അഭിനയിക്കുകയും ധാരാളം സംഭാവനകൾ നൽകുകയും ചെയ്തു. ആകെ 297 സിനിമകളിൽ വേഷമിട്ടതായി കണക്കാക്കുന്നു.മാന ദേശം, മായാബസാർ, കൊണ്ട വീട്ടി സിംഹം, ഭൂകൈലാസ് (രാവണൻ ) മിസമ്മ, വെടഗഡു,തെനാലിരാമൻ്റെ കഥയായ തെനാലി രാമകൃഷ്ണ പല്ലട്ടൂരി പിള്ള, നർത്തനശാല (അർജുനൻ), ദാനവീര ശൂര കർണ്ണ ( കർണൻ ) ലവകുശ ,ഇണ്ടി ഗുട്ടു, ബോബിലി പുലി, ജസ്റ്റിസ് ചൗധരി, പെല്ലി പെഡി ചൂടു .ഡൈവർ രാമുഡു അടവി രാമു ഡു വേട്ട ഗഡു യമഗള ജസ്റ്റ സ്റ്റ എന്നിവയാണ് പ്രധാന സിനിമകൾ

രാഷ്ട്രീയം

തിരുത്തുക

1982 ലാണ് അദ്ദേഹം തെലുഗുദേശം പാർട്ടി രൂപവത്കരിച്ചത്. ഹിന്ദി വത്കരണത്തിനെ തിരെ ദ്രാവിഡ തനിമക്കായി വാദിച്ചു

ശേഷം അദ്ദേഹത്തിന്റെ ജനങ്ങളിലുള്ള പ്രഭാവം മൂലം പാർട്ടി അധികാരത്തിലേറി. 1995-ൽ മരുമകൻ ചന്ദ്രബാബു നായിഡുവിന് സ്ഥാനം നൽകി അദ്ദേഹം രാഷ്ട്രീയരംഗം വിട്ടു. 1996 ജനുവരി 18-ന് 73-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

എൻ ടി ആർ ഗാർഡൻ

തിരുത്തുക

എൻ ടി ആർ ഗാർഡൻ

  1. "N.T. Rama Rao (1923 - 1995): A messiah of the masses". www.hindu.com. The Hindu. Archived from the original on 2003-03-14. Retrieved 2008-12-27.
  2. "Profile and Filmography". www.imdb.com.
  3. "History Of Birth And Growth Of Telugu Cinema, Part 12". CineGoer.com. Archived from the original on 2010-08-25. Retrieved 2008-12-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻ.ടി._രാമറാവു&oldid=3973174" എന്ന താളിൽനിന്ന് ശേഖരിച്ചത്