പുഴുക്കൂരി

(Mystus armatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിസ്റ്റസ് ജെനുസ്സിൽ പെട്ട ശുദ്ധ ജല മത്സ്യമാണ് പുഴുക്കൂരി (ശാസ്ത്രീയനാമം: മിസ്റ്റസ് ആൾമേറ്റസ്, ഇംഗ്ലീഷ്: Mystus armatus). ഫ്രാൻസിസ് ഡേ എന്ന ഒരു ബ്രിട്ടീഷുകാരനാണ് 1865-ൽ കരുവന്നൂർ പുഴയിൽനിന്നും പുഴുക്കൂരിയെ ആദ്യമായി കണ്ടെത്തിയത്. 2004-ൽ സ്റ്റീവൻ ഗ്രാൻറ് അടക്കം പല ശാസ്ത്രജ്ഞൻമാരും മിസ്റ്റസ് ആൾമേറ്റസ് - മിസ്റ്റസ് ഒകുലേറ്റസ് എന്ന രണ്ട് ഉപവർഗങ്ങൽ ഇല്ല എന്നും ഇവ രണ്ടും ഒരേ ഉപവർഗങ്ങൽ ആണ് എന്നും കരുതിയിരുന്നു, 2014-ൽ പ്രൊഫസർ മാത്യൂസ് പ്ലാമൂട്ടിൽ നടത്തിയ ഗവേഷണ ഫലമായി ഇവ രണ്ടും രണ്ട് ഉപവർഗങ്ങൾ ആണ് എന്ന് വിലയിരുത്തി.[2]

പുഴുക്കൂരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Genus:
Species:
M. armatus
Binomial name
Mystus armatus

ആവാസവ്യവസ്ഥ

തിരുത്തുക

കേരളത്തിൽ ഇവയെ പശ്ചിമഘട്ട പ്രദേശത്ത് ആണ് കണ്ടെതിയിടുള്ളത്. ഇന്ത്യയിൽ കേരളത്തിലും, തമിഴ്നാട്ടിലും, കർണാടകത്തിലും ആണ് ഇവയുടെ വാസസ്ഥലങ്ങൾ. ഇന്ത്യക്ക് പുറത്ത് മ്യാൻമാർ ബംഗ്ലാദേശ്‌ എന്നി രാജ്യങ്ങളിലും ഇവയെ കണ്ടു വരുന്നു.[3] ആഴവും ഒഴുക്കുമുള്ള തെളിഞ്ഞ ജലാശയങ്ങളിൽ ആണ് പൊതുവെ ഇവയെ കാണുന്നത്.

പ്രത്യേകതകൾ

തിരുത്തുക

ഈ മത്സ്യത്തിന്റെ പ്രത്യേകതകൾ താരതമ്യേന നീളമുള്ളതും മുകൾഭാഗം പരന്നതുമായ തലയും തലയുടെ ഉച്ചിയിൽ കാണാവുന്ന രണ്ട് താഴ്ന്ന ഭാഗങ്ങളും വാലിന്റെ അറ്റം വരെയെത്തുന്ന മേൽമീശയും ആണ്.[4]

അവലംബങ്ങൾ

തിരുത്തുക
  1. "Mystus armatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2010. Retrieved 30 ഏപ്രിൽ 2014. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-09. Retrieved 2014-05-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://www.fishbase.org/summary/5148
  4. "ഒന്നര നൂറ്റാണ്ടായി കാണാനില്ലെന്ന് കരുതിയ പുഴുക്കൂരിയെ കരുവന്നൂർ പുഴയിൽ കണ്ടെത്തി(തെറ്റായ വിവരങ്ങളുള്ള ലേഖനം)". മാതൃഭൂമി. തൃശ്ശൂർ. 30 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-30. Retrieved 30 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=പുഴുക്കൂരി&oldid=4084624" എന്ന താളിൽനിന്ന് ശേഖരിച്ചത്