അൽ-റാസി

(Muhammad ibn Zakariya al-Razi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പേർഷ്യക്കാരനായ[1][2] ഒരു ആൽക്കെമിസ്റ്റും, രസതന്ത്രജ്ഞനും, ഭിഷഗ്വരനും, തത്ത്വചിന്തകനും, പണ്ഡിതനുമായിരുന്നു‌ അബൂബക്കർ മുഹമ്മദ് ഇബ്നു സകരിയ്യ റാസി (സകരിയ്യ റാസി, പേർഷ്യൻ زكريای رازی) (865 ഓഗസ്റ്റ് 26, റായ്യ് - 925, റായ്യ്). ലത്തീനിൽ റാസെസ് അല്ലെങ്കിൽ റാസിസ് എന്നും അറിയപ്പെടുന്നു. ഒരു ബഹുശാസ്ത്ര പ്രതിഭയായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു,[3] ഇസ്‌ലാമിക ഭിഷഗ്വരിലെ വലിയ പ്രതിഭകളിലൊരാളായും എഴുത്തുകാരൻ എന്ന നിലയിൽ നൈപുണ്യമുള്ള വ്യക്തിയായും കരുതപ്പെടുന്നു.[4]

അബൂബക്ക്ര് മുഹമ്മദ് ഇബ്നു സകരിയ്യ റാസി
ജനനം865 ഓഗസ്റ്റ് 26
മരണം925
കാലഘട്ടംമധ്യകാലം
പ്രദേശംപേർഷ്യൻ പണ്ഡിതൻ
ചിന്താധാരപേർഷ്യൻ ശാസ്ത്രം
പ്രധാന താത്പര്യങ്ങൾരസതന്ത്രം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾThe discovery of alcohol, first to produce acids such as sulfuric acid, writing up limited or extensive notes on diseases such as smallpox and chickenpox, a pioneer in neurosurgery and ophthalmology, making leading contributions in inorganic and organic chemistry, also the author of several philosophical works.

വൈദ്യം, ആൽക്കെമി, സംഗീതം, തത്ത്വചിന്ത എന്നീ മേഖലകളിലെ അടിസ്ഥാനപരമായ പല കാര്യങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളിലായി ഇരുനൂറിൽ കൂടുതൽ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പേർഷ്യൻ, ഗ്രീക്ക്, ഇന്ത്യൻ തുടങ്ങിയ വൈദ്യങ്ങളിൽ നല്ല അറിവുണ്ടായിരുന്ന ഇദ്ദേഹം സ്വന്തം നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും വഴി വൈദ്യശാസ്ത്രത്തിന്‌ ഏതാനും സംഭാവനകളും നൽകിയിട്ടുണ്ട്.[5]

സംഗീതം, ഗണിതം, ദാർശനികത, തത്ത്വമീമാംസ എന്നിവയിൽ നല്ല വിദ്യാഭ്യാസമുണ്ടായിരുന്ന ഇദ്ദേഹം തന്റെ പ്രവർത്തനമണ്ഡലമായി തിരഞ്ഞെടുത്തത് വൈദ്യമേഖലയെ ആയിരുന്നു. പരീക്ഷണ വൈദ്യത്തിന്റെ ആദ്യകാല ഉപജ്ഞാതാവായിരുന്ന ഇദ്ദേഹം, ബാലചികിൽസയുടെ (Pediatrics) പിതാവായും കരുതപ്പെടുന്നു. നാഡീശാസ്ത്രക്രിയയ്ക്കും, നേത്രചികിൽസയ്ക്കും തുടക്കം കുറിച്ചവരിൽപ്പെട്ട വ്യക്തിയുമായിരുന്നു.

  1. Robinson, Victor (1944), The story of medicine, New York: New Home Library
  2. Porter, Dorothy (2005), Health, civilization, and the state : a history of public health from ancient to modern times, New York: Routledge (published 1999), p. 25, ISBN 0415200369
  3. History of civilizations of Central Asia, Motilal Banarsidass Publ., ISBN 81-208-1596-3, vol. IV, part two, p. 228.
  4. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  5. Hakeem Abdul Hameed, Exchanges between India and Central Asia in the field of Medicine Archived 2008-10-06 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അൽ-റാസി&oldid=3795115" എന്ന താളിൽനിന്ന് ശേഖരിച്ചത്