നായ്ക്കുരണ

പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യം
(Mucuna pruriens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Mucuna pruriens
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
M. pruriens
Binomial name
Mucuna pruriens

അജഡാ, കണ്ഡുര:, പ്രാവൃഷേണ്യ:, ശുകശിംബി:, കപികച്ഛു:, മർക്കടീ, കുലക്ഷയാ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ പേരുകൾ കാവച, കിവച, കൊഞ്ചാ എന്നിവയാണ്‌. ബംഗാളിയിൽ അൽക്കുഷി എന്ന പേരിലും നായ്ക്കുരണ അറിയപ്പെടുന്നു. പൂനക്കാലി, പൂനക്കജോരി എന്നീ പേരുകളി തമിഴിൽ അറിയപ്പെടുന്ന ഇതിന്റെ തെലുഗു നാമം പില്ലിയഡാഗു എന്നാണ്‌.

രസഗുണങ്ങൾ

തിരുത്തുക

മധുര തിക്ത രസവും, ഗുരു സ്നിഗ്ധ ഗുണവുമുള്ള ഇതിന്റെ വീര്യം ഉഷ്ണവും വിപാകം മധുരവുമാണ്‌.

ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നു. ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പിന് ഉപയോഗിക്കുനുണ്ട്.

വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ  ഭാഗങ്ങൾ. വാജീകരണ ഔഷധമെന്ന നിലയിലുള്ള നായ്ക്കുരണ പരിപ്പിന്റെ പ്രാധാന്യം.


ഉണക്കി കുരു വേർതിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലിൽ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി. പാലിൽ പുഴുങ്ങിയ കുരു എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ നിൽക്കും. എന്നാൽ ഇത് പൊടിച്ചാൽ ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കില്ല.

ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം  കാര്യക്ഷമമാക്കുന്നു. അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വർദ്ധിപ്പിക്കും എന്നു  പറയപ്പെറ്റുന്നു. നായ്ക്കുരണയുടെ ഇല അരച്ച് വ്രണത്തില് തേച്ചാല് വ്രണം പഴുത്തു പൊട്ടി വേഗം ഉണങ്ങും. കായുടെ പുറത്തെ രോമം 5 മി ഗ്രാം ശർക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും എന്ന് ആയുർവേദം  പറയുന്നു. നായ്ക്കുരണയുടെ വെരും വിത്തും കഷായം വെച്ചു കഴിച്ചാല് വാത രൊഗങ്ങള് ശമിക്കും. വിത്തു ഉണക്കി പൊടിച്ചു ചൂറ്ണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലില് കഴിച്ചാല് ധാതു പുഷ്ടി ഉണ്ടാകും. നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമേടുത്ത് കഷായം വെച്ചു കഴിച്ചാല്  വൃക്കരോഗങ്ങള് ശമിക്കും. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കു പോലും മരുന്നാകാൻ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉൽപന്നമാണ് നായ്ക്കുരണ.

ഏകവർഷമായും ചിലപ്പോൾ ബഹുവർഷിയായും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്. ഇലകൾക്ക് മൂന്ന് ഇതളുകൾ ആണ്‌ ഉള്ളത്. 5 മുതൽ 300 സെന്റീമീറ്റർ വരെ നീളമുള്ളതും അനേകം പൂക്കളുള്ളതുമായ പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്നു. പൂങ്കുലകൾക്ക് സഹ പത്രങ്ങളൂം സഹപത്രകങ്ങളും ഉണ്ട്. പുഷ്പങ്ങളുടെ നിറം നീല കലർന്നതാണ്‌. അവ ഉണങ്ങുമ്പോൾ കറുത്ത നിറമായി ത്തീരുന്നു. പൂക്കൾക്ക് ബാഹ്യ ദളങ്ങൾ 5 എണ്ണം വീതമാണ്‌ ഉള്ളത്. പത്ത് കേസരങ്ങൾ ദ്വിസന്ധിതമായതാണ്‌. അതിൽ ഒൻപതെണ്ണം ചേർന്ന് ഒരു കറ്റയായി സ്ഥിതിചെയ്യുന്നു. 8-12 സെന്റീമീറ്റർ നീളമുള്ളതും ഒന്നര സെന്റീമീറ്റർ വീതിയുള്ളതുമായ കായ്കൾ രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയാണ്‌. ഒരു കായിൽ 5-6 വിത്തുകൾ വരെ ഉണ്ടായിരിക്കും. മിനുസമാർന്നതും, കറുപ്പ്, തവിട്ട് നിറങ്ങളോടുകൂടിയ വിത്തുകൾക്ക് ചിലപ്പോൾ പുള്ളികളും കാണാറുണ്ട്.

വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർഅത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നായ്ക്കുരണ&oldid=3711154" എന്ന താളിൽനിന്ന് ശേഖരിച്ചത്